ഇല്ലിക്കൽ 4 [കഥാനായകൻ] 222

കണ്ടിരുന്ന ഒരു സ്വപ്നം ഞാൻ ഇന്നലെ വീണ്ടും കണ്ടു പക്ഷെ പണ്ട് കണ്ടതിൽ നിന്നും ചെറിയ ഒരു വ്യത്യാസം ഉണ്ടായിരുന്നു. പണ്ട് ആ സ്വപ്നത്തിൽ ഉള്ളവരുടെ മുഖം വ്യക്തമായിരുന്നില്ല പക്ഷെ ഇന്നലെ അത് വ്യക്തമാക്കി.”

എല്ലാവരുടെയും മുഖത്തു ഭയം കണ്ട അനൂപ് പെട്ടന്ന് പറഞ്ഞു.

“എന്നാ ഒരു കാര്യം ചെയ്യാം ആ പ്രൊജക്റ്റ്‌ നമ്മുക്ക് വിടാം അല്ലെങ്കിൽ വേറെ ടീമിനെ അത് ഏല്പിക്കാം.”

“അത് വേണ്ട കാരണം ഞാനും ഇവളും ആ നാട്ടിൽ എത്തേണ്ടതാണ് എന്നൊരു തോന്നൽ. എന്തോ ഞങ്ങളെ അവിടെ കാത്തിരിക്കുന്നു എന്നൊരു തോന്നൽ. അല്ലെങ്കിൽ നമ്മുടെ കമ്പനിക്ക് വന്ന ഈ വർക്ക് കറക്റ്റ് ആയിട്ട് ഞങ്ങൾ വർക്ക് ചെയുന്ന ഹൈദരാബാദ് ഓഫീസിൽ തന്നെ അലോട്ട് ചെയ്യുക അതുപോലെ കുറെ നാളായി ആഗ്രഹിക്കുന്ന കേരളത്തിലെക്കുള്ള യാത്ര പെട്ടന്ന് തന്നെ ശരിയാവുക. എന്തോ ഞങ്ങളെ അല്ലെങ്കിൽ എന്നെ അവിടേക്ക് ആരോ വരാൻ പറഞ്ഞു ക്ഷണിക്കുന്ന പോലെ. എന്ത് വന്നാലും ഞാൻ അവിടേക്ക് പോകുന്നുണ്ട്.”

“ജിത്തൂവേട്ടൻ പോയാൽ ഞാനും വരും കൂടെ.”

ജിത്തു പറഞ്ഞു തീർന്നതും കാർത്തു ചാടി കയറി പറഞ്ഞു. അതൊടെ എല്ലാവരും ചെറിയ മൗനം പാലിച്ചു.

“എന്നാ ഞാനൊരു കാര്യം പറയട്ടെ നിങ്ങളെ രണ്ടു പേരെയും മാത്രം വിടാൻ സാധിക്കില്ല ഞങ്ങൾക്ക്. അതുകൊണ്ട് ഇവരുടെ കൂടെ മേഘയും ഉണ്ടാകും. എന്താ നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?”

“എനിക്ക് എന്ത് കുഴപ്പം ഞാൻ നാളെ മുതൽ ഇവരുടെ കൂടെ തന്നെ കാണും.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.