ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അറിയുമോ എന്ന് ചോദിച്ചാൽ അറിയാം പക്ഷെ ഞാൻ ഇതുവരെ പോയിട്ടില്ല.”

“നി എന്തൊക്കെയാണ് പറയുന്നത്. നിനക്ക് ആ സ്ഥലത്തെ പറ്റി എന്താ അറിയുന്നത് എന്ന് പറ.”

അനൂപ് പറഞ്ഞപ്പോൾ സൈദു എല്ലാവരെയും ഒന്ന് നോക്കികൊണ്ട് അവൻ പറയാൻ തുടങ്ങി.

“ടാ നി പണ്ട് ചോദിച്ചിട്ടില്ലേ ഞാൻ ജനിച്ചത് എവിടെയാണെന്നും എന്റെ ഉപ്പക്ക് എന്ത് സംഭവിച്ചു എന്നും. അതിന്റെ ഉത്തരമാണ് ഇല്ലിക്കൽ.”

“നി എന്താ പറഞ്ഞു വരുന്നത്. അപ്പോൾ നിന്റെ നാട് ശരിക്കും ഇല്ലിക്കലാണോ?”

“അതെ ഞാൻ ജനിച്ചതും എന്റെ ഉപ്പ മരിച്ചതും അവിടെ തന്നെയാണ്. അവിടെ നിന്നും ഉമ്മ എന്നെയും കൊണ്ട് ഇവിടെ വന്നു. പിന്നെ ഒരിക്കലും അവിടേക്ക് പോയിട്ടില്ല. അതുപോലെ ഇല്ലിക്കലിനെ പറ്റി ചോദിച്ചാൽ ഉമ്മയുടെ മുഖത്തു നല്ല പേടിയാണ് അതുകൊണ്ട് ആ സ്ഥലത്തെ പറ്റി ഉമ്മ എന്നോട് ഒന്നും പറഞ്ഞിട്ടില്ല.”

സൈദു പറഞ്ഞത് കേട്ടപ്പോൾ തന്നെ അവിടെ ഉള്ളവരുടെ ഉള്ളിൽ അറിയാത്തോരു ഭയം ഉണ്ടായി. അത് അവരുടെ മുഖ ഭാവങ്ങളിൽ തെളിഞ്ഞു കാണുകയും ചെയ്തു.

“ഞാൻ ഇന്ന് തന്നെ ഇവിടെ വരാൻ ഉള്ള കാരണവും നിന്റെ അച്ഛൻ തന്നെയായിരുന്നു. നിന്റെ അച്ഛൻ എന്നെ വിളിച്ചു പറഞ്ഞിരുന്നു നിങ്ങളെ നല്ല പോലെ ശ്രദ്ധിക്കണമെന്ന്. പക്ഷെ ആ സ്ഥലത്തെ പറ്റി ഒരിക്കലും അങ്കിൾ ഒന്നും എന്നോട് പറഞ്ഞില്ല.”

“അത് അച്ഛൻ ഒരിക്കലും ഒരാളോടും പറയില്ല. അത് എന്നോടും അവിടെ നിന്നും വരുന്നത് വരെ പറഞ്ഞിരുന്നു. പക്ഷെ ഞാൻ നിങ്ങളോട് പറയാനുള്ള കാരണം രണ്ടാണ്. ഒന്ന് ഞങ്ങൾ ട്രെയിനിൽ ഇങ്ങോട്ട് വന്നപ്പോൾ പരിചയപെട്ടവർ ഞങ്ങളോട് ആ സ്ഥലത്തിനെ പറ്റി കൂടെ ഉള്ളവരോട് ഉറപ്പായിട്ടും പറയണം എന്ന് പറഞ്ഞിരുന്നു. രണ്ട് ഞാൻ പണ്ട്

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.