ഒരു നിലവിളി കേട്ട് ഞെട്ടി എഴുന്നേറ്റ കാർത്തു വേഗം സ്വിച്ച് കണ്ടെത്തി ഓൺ ചെയ്തു.
കട്ടിലിൽ വിയർത്തു കുളിച്ചു എഴുന്നേറ്റു ഇരിക്കുന്ന ജിത്തുവിനെ ആണ് കാർത്തു കണ്ടത്.
“ജിത്തുവേട്ടാ എന്ത് പറ്റി? നന്നായി വിയർത്തല്ലോ.”
പേടിച്ചു കൊണ്ട് കാർത്തു അവന്റെ നെറ്റിയിൽ തൊട്ട് നോക്കിയപ്പോൾ നല്ല പനിയും ഉണ്ട്.
“ഈശ്വരാ നല്ല പനിയുമുണ്ടല്ലോ. എന്താ ജിത്തുവേട്ടാ? എന്താ പറ്റിയെ?”
“ഒന്നുമില്ല കാർത്തു ഒരു സ്വപ്നം കണ്ടതാ.”
“മനുഷ്യന്റെ നല്ല ജീവനങ്ങു പോയി. വാ ജിത്തുവേട്ടാ നമ്മുക്ക് ഹോസ്പിറ്റലിൽ പോകാം.”
ജിത്തുവിനെ എഴുനേൽപ്പിക്കാൻ നോക്കികൊണ്ട് അവൾ പറഞ്ഞു.
“വേണ്ട കാർത്തു ബാഗിൽ പനിയുടെ മരുന്നുണ്ട് അത് തന്നാൽ മതി. അത് കഴിച്ചു ഒന്ന് ഉറങ്ങിയാൽ മതി മാറിക്കോളും.”
“ശരി ജിത്തൂവേട്ടൻ കിടന്നോ ഞാൻ മരുന്നെടുത്തു തരാം.”
അവനെ പുതച്ചു കൊണ്ട് അവൾ ഭാഗിൽ നിന്നും മരുന്ന് എടുത്തു അവന് കൊടുത്തു കൂടെ കുടിക്കാൻ വെള്ളവും. അപ്പോഴാണ് അവന്റെ കണ്ണിൽ നിന്നും കരഞ്ഞ പോലെ വെള്ളം വന്നത് കാർത്തു ശ്രദ്ധിച്ചത്.
“എന്തുപറ്റി ജിത്തുവേട്ടാ? ഏട്ടൻ കരഞ്ഞോ?”
♥️♥️♥️♥️♥️
Very good. Waiting for next part.