ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അതെ എനിക്ക് നിങ്ങളോട് എല്ലാവരോടും ഒരു പ്രധാനപെട്ട കാര്യം പറയാനുണ്ടായിരുന്നു. അത് കേൾക്കുമ്പോൾ  എത്രത്തോളം നിങ്ങൾക്ക് വിശ്വാസയോഗ്യമാകും എന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് പറയാതെ ഇരിക്കാൻ സാധിക്കില്ല.”

“നി ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറയടാ.”

“ഞങ്ങൾ കേരളത്തിലേക്ക് വരുന്നതിനെ പറ്റി ഞങ്ങളുടെ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം ആർക്കും ഒരു എതിർപ്പും ഉണ്ടായിരുന്നില്ല പക്ഷെ നമ്മുടെ ആ പ്രോജെക്ടിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ അച്ഛൻ എന്നോട് കുറച്ചു സൂക്ഷിക്കാൻ പറഞ്ഞിരുന്നു കാരണം  അതിന് പിന്നിൽ ഒരു വലിയ കഥയുണ്ട്. അച്ഛൻ എനിക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്ന ആ കഥ. ആ നാടിന്റെ കഥ.”

ജിത്തു പറഞ്ഞത് കേട്ട് എല്ലാവരുടെയും മുഖത്തു ആശ്ചര്യവും അമ്പരപ്പും ഉണ്ടായി.

“അല്ല ഏത് സ്ഥലത്തിനെ പറ്റിയാണ് പറയുന്നത്?”

എന്തോ പ്രധാന കാര്യമാണ് എന്ന് മനസ്സിലായ സൈദു പക്ഷെ അവന് ഉണ്ടായ സംശയം ചോദിച്ചു.

ഇല്ലിക്കൽ

“ഇല്ലിക്കലോ”

സൈദു പെട്ടന്ന് കേട്ടത് വിശ്വസിക്കാതെ ചോദിച്ചു. പക്ഷെ അവന്റെ മുഖത്തു അസാധാരണമായി ഒരു പേടി കണ്ടിരുന്നു. അത് മനസ്സിലായ അനൂപ് അവനോട് ചോദിച്ചു.

“എടാ എന്ത് പറ്റി? നിനക്ക് ആ സ്ഥലത്തെ പറ്റി അറിയാമോ?”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.