ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അതെ എന്നെ രാവിലെ മൊയലാളി വിളിച്ചു പറഞ്ഞു നി അവരെ കാണാൻ പോകുമ്പോൾ കാർ എടുക്കണ്ട അത് പുള്ളിക്കാരൻ ഡീൽ ചെയ്തോളും എന്ന്. പക്ഷെ എന്താ ചെയ്യാ ആ മുതലാളി ഒരു ചെറ്റയായി പോയല്ലോ.”

സൈദു പറഞ്ഞു നിർത്തിയതും എല്ലാവരും ചിരിക്കാൻ തുടങ്ങി.

“വല്ല ആവിശ്യം ഉണ്ടായിരുന്നോ അനുവേട്ടാ.”

മേഘ കളിയാക്കി പറഞ്ഞപ്പോൾ അനൂപ് അവളെ കണ്ണുരുട്ടി കാണിച്ചു പക്ഷെ അവൾ അത് പുച്ഛിച്ചു കളഞ്ഞു.

“ഈശ്വരാ ഈ കുരിപ്പ് ഇവിടെ ഉണ്ടായിരുന്നോ. നിനക്ക് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ തെണ്ടി.”

മേഘയെ കണ്ടതും സൈദു പതിയെ അനൂപിനോട് പറഞ്ഞു. പക്ഷെ അത് എല്ലാവരും കേട്ടു. മേഘ ദേഷ്യം പിടിച്ചു കൊണ്ട് സൈദുവിനെ നോക്കി പേടിപ്പിച്ചു.

“ഇയാളെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയായിരുന്നു. നമ്മൾ തമ്മിൽ അവസാനം കണ്ടത് എന്നാണ് എന്ന് ഓർമയുണ്ടോ?”

“അത്…”

“തല പുകക്കണ്ട ഇവരുടെ ആനിവേഴ്സറിയുടെ അന്ന്. അന്ന് ഞാനൊരു കാര്യം പറഞ്ഞിരുന്നു അത് കഴിഞ്ഞു അതിന് വേണ്ടി വിളിച്ചപ്പോൾ ഫോണ് പോലും എടുത്തില്ല.”

മേഘ സൈദുവിന്റെ തോളത്ത് അടിച്ചുകൊണ്ട് പരിഭവിച്ചു.

“വിട്ടേക്കടി അതിനു ഞാൻ എല്ലാം ശരിയാക്കി തന്നില്ലേ.”

അനൂപ് അവർക്കിടയിൽ കയറി പറഞ്ഞു. അപ്പോഴാണ് ജിത്തു ഓർത്തത് ഇപ്പോൾ ആണ് അവന് പറയാൻ ഉള്ളതിന്റെ കറക്റ്റ് സമയം എന്ന്.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.