ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അല്ലടാ മോന് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ? നി അന്ന് വിളിച്ചപ്പോൾ പറഞ്ഞല്ലോ ഡെലിവറി ടൈമിൽ കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു എന്ന്”

“ഏഹ് ഇപ്പോൾ ഒരു കുഴപ്പവുമില്ല അവൻ നല്ല പോലെ റിക്കവറായി. അത് ആ ഡെലിവറി എടുത്ത ഡോക്ടറുടെ കഴിവാണ്.”

“ആണോ എന്താ ഡോക്ടറുടെ പേര്?”

ജിത്തു അനൂപിനോട് കാര്യങ്ങൾ ചോദിച്ചു അറിഞ്ഞപ്പോൾ തന്നെ മോനെ കിടത്തി മേഘയും കാർത്തുവും തിരിച്ചു വന്നു.

“Dr. മീനാക്ഷി സിദ്ധാർഥ് ഫേമസ് ഗൈനക്കോളജിസ്റ്റാണ്. നമ്മുടെ സൈദുവിന്റെ വൈഫ്‌ സീന അവിടെയാണ് നേഴ്സായിട്ട് വർക്ക് ചെയ്യുന്നത്.”

അതെ  സമയം തന്നെ മുറ്റത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു.

“നൂറായുസ്സാ പഹയന് തല്ലിക്കൊന്നാലും ചാവില്ല.”

അനൂപ് പറഞ്ഞത് കേട്ട് ബാക്കി ഉള്ളവർ ചിരിച്ചപ്പോഴേക്കും ബൈക്ക് നിർത്തി സൈദു ഉള്ളിലേക്ക് വന്നു.

“നി എന്താടാ ബൈക്കിൽ അപ്പോൾ ഇവരെ പറഞ്ഞ സ്ഥലത്തൊക്കെ കൊണ്ട് പോകണ്ടേ? ഇങ്ങനെയാണ് കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നതെങ്കിൽ നമ്മുക്ക് സ്ഥാപനം പെട്ടന്ന് അടച്ചു പൂട്ടാം.”

സൈദുവിനെ കണ്ടതും അനൂപ് വളരെ ഗൗരവത്തോടെ പറഞ്ഞു. അത് കേട്ടതും കാർത്തുവിനും ജിത്തുവിനും അമ്പരപ്പായി പക്ഷെ മാളുവും മേഘയും പതിവ് പോലെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. അവർക്ക് അറിയാം അനൂപ് സൈദുവിനെ ചൊടിപ്പിക്കാൻ പറഞ്ഞതാണ് എന്ന്.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.