ഇല്ലിക്കൽ 4 [കഥാനായകൻ] 223

“അത് എന്ത് പറ്റി? ക്ഷീണം കാരണം ആണോ?”

മാളു മകനെ മടിയിൽ ഇരുത്തി കളിപ്പിച്ചു കൊണ്ട് ചോദിച്ചു.

“ഒന്നും പറയണ്ട ചേച്ചി ഇന്നലെ ഒരാൾ രാത്രി സ്വപ്നം കണ്ടു പേടിച്ചു പനിയായിരുന്നു.”

കളിയാക്കിയുള്ള ചിരിയിൽ കാർത്തു പറഞ്ഞതും ജിത്തു അവളെ കണ്ണുരുട്ടി കാണിച്ചു.

“ആര് ഇവനോ? ഈശ്വരാ ഇതൊക്കെ ഞങ്ങളുടെ കോളേജിലെ ഒപ്പം പഠിച്ച പിള്ളേരൊക്കെ അറിഞ്ഞാൽ ഒറ്റ ഒരുത്തനും വിശ്വസിക്കില്ല.”

“ടാ നാറ്റിക്കല്ലേ പിന്നെ ഇന്നലത്തെ സ്വപ്നം ഒന്നും നിങ്ങളോട് പറഞ്ഞാൽ അത് മനസ്സിലാകില്ല പക്ഷെ ഇന്ന് നിങ്ങൾ വന്നത് നന്നായി സൈദു കൂടി വന്നു കഴിഞ്ഞാൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.”

അനൂപിന്റെ കളിയാക്കലിന് ജിത്തുവിന്റെ മറുപടി കേട്ടതും എല്ലാവർക്കും അറിയാനുള്ള ആകാംഷ കൂടി.

“ആണോ എന്നാ വേഗം പറയാൻ റെഡി ആയിക്കോ അവൻ വേഗം എത്തും എന്ന് പറഞ്ഞിട്ടുണ്ട്.”

അതും പറഞ്ഞു അനൂപ് ഫോൺ എടുത്തു സൈദുവിനെ വിളിക്കാൻ തുടങ്ങി. അപ്പോഴാണ് കളിച്ചുകൊണ്ടിരുന്ന കുട്ടി മേഘയുടെ നെഞ്ചിൽ കിടന്നു ഉറങ്ങി.

“മേഘ നമ്മുക്ക് മോനെ റൂമിൽ കിടത്താം.”

കാർത്തു അതും പറഞ്ഞു മേഘയുടെ കൂടെ മോനെ അകത്തേക്ക് കൊണ്ട് പോയി.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.