ഇല്ലിക്കൽ 4 [കഥാനായകൻ] 222

“അതിന്റെ പിന്നിൽ ചെറിയ ഒരു കഥയുണ്ട്. നിന്നോട് ഞാൻ അത് പറഞ്ഞിട്ടില്ല. ശരിക്കും ഞാൻ ഒറ്റ മകൻ അല്ല എനിക്ക് മുൻപ് ഒരു പെൺകുട്ടി ജനിച്ചിരുന്നു. അതായത് എന്റെ ചേച്ചി പക്ഷെ അധികം നാള് ആയുസ്സ് കൊടുത്തില്ല പാവത്തിന്. രണ്ടാം വയസ്സിൽ ആയുസ്സറ്റു. ജനിച്ചപ്പോൾ തന്നെ എന്തോ ഒരു ചെറിയ അസുഖം വന്നതാ അത് എങ്ങനെയോ ഒരു അറ്റാക്ക് ആയി മാറി ചേച്ചിയുടെ ജീവനെടുത്തു. ചേച്ചിയുടെ മരണ ശേഷം രണ്ട് കൊല്ലം കഴിഞ്ഞാണ് ഞാനും മാളുവിന്റെ ചേട്ടനായ ഹരിയും ജനിക്കുന്നത്. ഞങ്ങൾ ജനിച്ചു രണ്ട് കൊല്ലം കഴിഞ്ഞാണ് ഇവൾ ജനിക്കുന്നത്. ചേച്ചിക്ക് അന്ന് ഇട്ടിരുന്ന പേര് മാളവിക എന്നായിരുന്നു. മാളു എന്ന് എല്ലാവരും വിളിക്കും. പിന്നെ ഇവൾ ജനിച്ചപ്പോൾ അമ്മായിക്ക് ആഗ്രഹം അമൃത എന്ന് ഇടാനായിരുന്നു. പക്ഷെ എന്റെ അമ്മ ഇവളെ മാളു എന്ന് വിളിച്ചു തുടങ്ങി പിന്നെ എല്ലാവരും വിളി അങ്ങനെ ആയി.”

അനൂപ് കഥ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവൻ കഴിച്ചു എഴുന്നേറ്റിരുന്നു. അത് കേട്ടിരുന്നവരും പതിയെ എഴുന്നേറ്റു. അനൂപിന്റെ പിന്നാലെ ചെന്ന ജിത്തു അവനോട് ചോദിച്ചു.

“എടാ നിനക്ക് വിഷമമായോ? ശേ ഇന്നത്തെ മൂഡ് പോയി.”

“ഏഹ് അതൊക്കെ വിടടാ. നഷ്ടപ്പെട്ടതിനെ ഓർത്തു വിഷമിച്ചിട്ടു കാര്യമുണ്ടോ? പിന്നെ വിഷമം ഇല്ലേ എന്ന് ചോദിച്ചാൽ ചിലപ്പോൾ തോന്നും പറയാൻ ഒരു കൂടെപ്പിറപ്പ് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന്. ആഹ് അത് വിട് എന്താണ് ഇന്നത്തെ പരിപാടി?”

അവർ സംസാരിച്ചു ഇരുന്നപ്പോൾ തന്നെ ബാക്കി ഉള്ളവരും കൂടി എത്തി.

“ഇന്നത്തെ പരിപാടി ഫുൾ ക്യാൻസൽ ചെയ്യണം എന്ന് പറയാൻ കൂടി ആണ് സൈദുവേട്ടനെ വിളിച്ചത്.”

കാർത്തു അനൂപിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോൾ അവർ മൂന്ന് പേരും ആശ്ചര്യത്തോടെ നോക്കി.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.