ഇല്ലിക്കൽ 4 [കഥാനായകൻ] 222

അതാണ് നല്ലത് എന്ന് തോന്നിയപ്പോൾ തന്നെ അവർ കുറച്ചു പേര് ചേർന്നു അവരെ വേഗം കാറിലേക്ക് കിടത്തി അശ്വിനും സിദ്ധുവും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു.

*******************************************************************************************

അമ്മയോടും അച്ഛനോടും ഒക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ ജിത്തു കുളിക്കാൻ കയറി. എല്ലാ പരിപാടികളും വേഗം ഒതുക്കിയിട്ട് വേണം അവന്റെ ഉള്ളിൽ കാർത്തുവിനോട് പറയാനുള്ളത് ഒക്കെ പറയാൻ. കാരണം അവന് ഇന്നലത്തെ സ്വപ്നവും അതുപോലെ അത്തു പറഞ്ഞ കാര്യങ്ങളും ഒക്കെ കൂടി ആയപ്പോൾ അവന്റെ ഉള്ളിലും പേടി അവനെ പതിയെ പിടികൂടിയിരുന്നു.

അവൻ കുളിച്ചു വന്നപ്പോൾ തന്നെ കാർത്തുവും കുളിക്കാൻ കയറി. അവൻ അവൾ ഉണ്ടാക്കിയ ചായയും എടുത്തു സിറ്റ് ഔട്ടിൽ വന്നു ഇരുന്ന് കൊണ്ട് ചായ കുടിച്ചു. അപ്പോഴാണ് സൈദുവിനെ വിളിക്കാൻ ഓർത്തത്. അപ്പോൾ തന്നെ അവൻ സൈദുവിനെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ബിസി എന്നാണ് കേട്ടത്.

അങ്ങനെ ചായ കുടിച്ചു ഏകദേശം കഴിയാറായപ്പോൾ തന്നെ ഒരു കറുത്ത ഹാരിയർ അവരുടെ വില്ലയുടെ മുൻപിൽ തന്നെ വന്നു നിന്നു. വണ്ടിയുടെ ഒച്ച കേട്ടപ്പോൾ അകത്തു നിന്നും കുളി കഴിഞ്ഞു കാർത്തുവും എത്തിയിരുന്നു.

കാറിൽ നിന്നും ഇറങ്ങിയവരെ കണ്ടപ്പോൾ തന്നെ ജിത്തു ഞെട്ടി കാരണം അവൻ അവരെ പ്രതീക്ഷിച്ചിരുന്നില്ല.

 

“അളിയാ എത്ര നാളായി നിന്നെ കണ്ടിട്ട്”

കാറിൽ നിന്നും ഇറങ്ങിയത് മറ്റാരും ആയിരുന്നില്ല അനൂപായിരുന്നു. അവന്റെ കൂടെ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു.

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.