ഇല്ലിക്കൽ 4 [കഥാനായകൻ] 222

“ഇല്ല മോനെ. പോലീസിനോട് ചോദിച്ചപ്പോൾ അവർ ഒന്നും വ്യക്തമായി പറഞ്ഞില്ല”

അവർ അങ്ങനെ കാര്യങ്ങൾ സംസാരിച്ചു നിൽക്കുമ്പോൾ തന്നെ സിദ്ധു വേഗം അവരുടെ എടുത്തു എത്തി.

“എടാ അച്ചു കാര്യങ്ങൾ കുറച്ചു പ്രശ്നം ആണ്. എനിക്ക് കണ്ടിട്ട് സ്ട്രോക് ആയിട്ടാണ് തോന്നുന്നത്. അതുപോലെ ബിപി വളരെ ഹൈ ആണ്. നമ്മുക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം. പിന്നെ സ്കാനിംഗ് കഴിഞ്ഞാലേ കൂടുതൽ വിവരങ്ങൾ മനസ്സിലാകു.”

സിദ്ധു പറഞ്ഞത് കേട്ടത്തോടെ തൊട്ടെടുത്ത് നിന്നുമൊരു തേങ്ങൽ അവർ കേട്ടു.

തിരിഞ്ഞു നോക്കിയ അവർ കണ്ടത് അവരുടെ മുൻപിലേക്ക് കരഞ്ഞു തൊഴു കൈയോടെ നിൽക്കുന്ന ഒരു വൃദ്ധനെയാണ്.

“അവളെ എങ്ങനെ എങ്കിലും രക്ഷിക്കണം. ഇനി അവളെ കൂടി നഷ്ടപെട്ടാൽ ഞാൻ ജീവിച്ചിരിക്കില്ല.”

കരഞ്ഞു കാലിൽ വീഴാൻ പോയ ആളെ പിടിച്ചു കൊണ്ട് അശ്വിൻ പറഞ്ഞു.

“ഏഹ് എന്താ ഇത് അമ്മക്ക് ഒന്നും സംഭവിക്കില്ല. പേടിക്കാതെ ഇരിക്കു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ.”

നേരെ സിദ്ധുവിന്റെ എടുത്തു തിരിഞ്ഞു കൊണ്ട് പറഞ്ഞു.

“എടാ എന്നാ വേഗം ആംബുലൻസ് വിളിക്ക് നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം.”

“ആംബുലൻസ് ഒക്കെ ഇനി വരാൻ സമയം എടുക്കും. നമ്മുക്ക് ഒരു കാര്യം ചെയ്യാം എന്റെ കാറിൽ പെട്ടന്ന് കൊണ്ട് പോകാം.”

2 Comments

  1. ♥️♥️♥️♥️♥️

  2. Very good. Waiting for next part.

Comments are closed.