ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ഞാന്‍ അന്ന് അവനെ ഏട്ടാ എന്നൊന്നും വിളിക്കില്ലയിരുന്നു, അവനും അത് നിര്‍ബന്തം ഇല്ലാരുന്നു. അവനെ ഞാന്‍ എന്‍റെ പത്തു വയസുവരെ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും നൂറു നൂറു ഓര്‍മ്മകള്‍ എന്‍റെ ഉള്ളില്‍ ഇപ്പൊ കുമിഞ്ഞുകൂടുന്നുണ്ട്.

 

ഞങ്ങളുടെ വീടിനു ഒരു മൂന്ന് നാല് കിലോമീറ്റര്‍ അപ്പുറത്തായിരുന്നു ആര്യേച്ചിയുടെ വീട്. അവന്റെ ഹെര്‍കുലീസില്‍  എന്നെയും കൊണ്ട് സ്കൂള്‍ ഇല്ലാത്തപ്പോള്‍ മിക്കപ്പോഴും അവിടെ പോകും. അവര്‍ തമ്മില്‍ ആയിരുന്നുന്നു ചെങ്ങാത്തം, ആര്യേചിയും അവനും. അവിടെ ചെന്നാല്‍ അവനു പിന്നെ എന്നെ വേണ്ട അവള്‍ക്ക് പിന്നെ പറയണ്ടല്ലോ എന്നെ കാണുന്നകൂടെ ഇഷ്ടമല്ല. അവര് രണ്ടാളും ചെസ്സ് കളി  ഒക്കെ ആയിട്ട് നിക്കും ഇനി കാരംസ്ആണേല്‍ ഞാനും അമ്മായും കൂടും. എനിക്ക മൂദേവിയെ കാണുമ്പോഴേ ദേഷ്യം വരും, അവളെ ആ ആര്യയെ. അവളുടെ ഒരു അഹങ്കാരം, എന്‍റെ ഏട്ടനെ എടാ പോടാ എന്നാ വിളി അവർ തമ്മിൽ ഏതാണ്ട്  രണ്ടു വയസ് വെത്യാസമുണ്ട് അപ്പൊ ഏട്ടാന്ന് തന്നെ വിളിക്കണ്ടേ? പക്ഷേ അവൾ പേരേവിളിക്കു, എനിക്ക് അതൊന്നും ഇഷ്ടമല്ല ഞാൻ മാത്രമേ അവനെ അങ്ങനെ വിളിക്കാൻ പാടുള്ളു, എനിക്കേയുള്ളൂ ആ അവകാശം, ശെരിയല്ലേ. അപ്പൊ ഞാന്‍ ചെന്നു അമ്മായിയോട് പറഞ്ഞുകൊടുക്കണ്ടേ . അപ്പോപ്പിന്നെ അമ്മായിടെ കയ്യിന്നു നല്ലത് അവള്‍ മേടിക്കും. സത്യത്തിൽ എന്റെ ചേട്ടനെ എന്നിൽനിന്ന് അടർത്തി മാറ്റുമോ എന്നൊരു പേടി എനിക്കുണ്ട്, അതൊക്ക തന്നാണ് എനിക്ക് അവളുമായുള്ള സകല പ്രശ്നങ്ങൾക്കും കാരണം.

 

അവിടെ ചെന്നാല്‍ അമ്മായി ഇടക്കു എന്നെ കൂട്ടി മണികുട്ടിയെ തീറ്റിക്കാന്‍ പാടത്തേക്കു പോകും. അവരുടെ വീട്ടിൽ ഇരുന്നു അറു ബോര്‍ ചെസ്സ്കളി കാണുന്നതിലും നല്ലതല്ലേ മണിക്കുട്ടിയടെ കൂടെ പറമ്പില്‍ പോകുന്നത്. മണിക്കുട്ടിക്കു ഇടക്കൊരു കുട്ടി ഉണ്ടായിരുന്നു ആണായോണ്ട് അമ്മാവന്‍ അതിനെ വിറ്റ് കളഞ്ഞു. എന്താ ആണ്‍കുട്ടികളെ ആര്‍ക്കും വേണ്ടേ? ഞാന്‍ അമ്മായിയോട് ചോദിച്ചിട്ടുണ്ട്. അമ്മായി അതിന് ഒന്ന് ചിരിച്ചതേയുള്ളു.

 

പറമ്പിലും പാടത്തും പോകുന്നത് എനിക്കും ഇഷ്ടമാണ് . അവിടെ ആകുമ്പോള്‍ ഗോപനും ഒത്ത് കളിക്കാം. അതും എനിക്ക് ഇഷ്ടം ഉള്ള പരുപാടിയാ വെള്ളത്തില്‍ കുത്തി മറിയൽ. എന്നാലും എന്നെയും അവനേം ഒറ്റയ്ക്ക് കുളത്തില്‍ വിടാനുള്ള ദൈര്യം ഒന്നുമില്ല അവിടാര്‍ക്കും. അമ്മായി സത്യത്തില്‍ പശുനെ കൊണ്ട് പോകുന്നതെ സുഷമ ചേച്ചിടെ വീട്ടിൽ പോയിരുന്നു നാട്ടുകാര്യം പറയാനാ. സുഷമ ചേച്ചിയും  അമ്മായും ഒരേ നാട്ടുകാര്‍ ആയിരുന്നു ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഏതോ ഒരു ഭാഗ്യത്തിന് രണ്ടാളും കല്യാണം കഴിഞ്ഞു വന്നതും ഒരേ നാട്ടിലേക്ക്.

 

സുഷമാന്റിക്ക് ഒരു മോനും മോളുമാണ്. ഗോപകുമാറാണ് ആ ഇരട്ടകളിൽ മൂത്തത്, ഞോണ്ടി  ഗോപന്‍ എന്നാ അവനെ എല്ലാരും വിളിക്കുക, പക്ഷേ അവനതൊരു സീനേ അല്ല. എന്തോ ഞാന്‍ അത് വിളിക്കില്ല. അതൊക്കെ കൊണ്ടാവും അത്രയും പിള്ളേര്‍ അവിടെ അവന്റെ കൂടെ ഉണ്ടായിരുന്നിട്ടും എന്നെ അവന്‍ ബെസ്റ്റ് ഫ്രണ്ട് ആക്കിയത്. അവന്റെ കൂടെയാണ് പിന്നെ എന്‍റെ അന്നത്തെ ദിവസം, ഫുട്ബാള്‍ തന്നെയാണ് മിക്കവാറും. ഉണങ്ങിയ കണ്ടത്തിലാണ് കളി. അത്കഴിഞ്ഞു നീരാട്ട്. കഷ്ടിച്ച് ഒരടി ആഴമുള്ള കൈ ചാലുകളില്‍ ഇറങ്ങാന്‍ ഉള്ള അനുവാതമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളു. അതും ആരുടെയെങ്കില്ലും മേല്‍നോട്ടത്തില്‍. തോര്‍ത്ത്‌ വിരിച്ചു പരല്‍ മീനിനെ പിടിച്ചു നടക്കുക ആയിരുന്നു ഞാങ്ങള്‍ക്ക് ഹോബി.

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.