“”ഭദ്രന്‍….. വിഷ്ണു ഭദ്രന്‍…..””
വീണ്ടും തല കറങ്ങുന്നപോലെ തോന്നി ഞാൻ അവിടെ അച്ഛന് മടിയിൽ ചാരി ഇരുന്നു . എട്ടന് ഭദ്രൻ എന്നൊരു വാല് ഉണ്ടായിരുന്നോ?
“”അപ്പൊ ഭദ്രൻ ഏട്ടൻ ആണോ?….!””
അത് ഏട്ടന്‍ ആയിരുന്നെങ്കില്‍ ഞാന്‍ മനസാലെ ആഗ്രഹിച്ചു. ഒരു ദീര്‍ഖ നിശ്വാസം, എന്റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നെങ്കിലും കണ്ണുകള്‍ നിറഞ്ഞൊഴുകികൊണ്ടിരുന്നു. എന്‍റെ ബോധമനസ് ഓര്‍മ്മകള്‍ക്കിടയിലേക്ക് മറഞ്ഞു.
****************************
“”ഏട്ടൻ…””
ചിലര് അങ്ങനെയാണ്, പഴയതെല്ലാം ഓര്‍മിപ്പിച്ചോണ്ടിരിക്കും. എന്‍റെ കുട്ടി കാലം .എല്ലാ അനുജന്‍മാരെയും പോലെ അച്ഛന്‍ എനിക്ക് അഭിമാനവും ചേട്ടന്‍ അഹങ്കരവുമായിരുന്ന കാലം.
അവനെ പറ്റി ചിന്തിക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുക അന്ന് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കുന്ന സമയമാണ്. ആള് ആ സൈക്കളിന്റെ പുറകില്‍ പിടിച്ചോണ്ട് നടന്നതാക്കും . പതിയെ നമ്മള്‍ അറിയാതെ അവന്‍ കയ്യെടുക്കും. അവന്‍ കൂടെ ഉണ്ടെന്ന വിശ്വാസത്തില്‍ അല്‍പ്പ ദൂരം ഞാന്‍ ചവുട്ടും. വല്ല കല്ലോ മറ്റോ വഴിയില്‍ വരും ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ കൂടെ കാണില്ല. ഞാന്‍ അതോടെ ബാലൻസ് പോയി താഴെ വീഴും. അവന്‍ അപ്പൊഴേക്കും ഓടിവന്നു എന്നേ പൊക്കി എടുക്കും, മുറിവൊ മറ്റോ ഉണ്ടോന്നുനോക്കും. ഇനി ഉണ്ടേലും ഇല്ലേലും അവന്‍ ഒറ്റ ചിരിയാണ്. അപ്പൊ എനിക്ക് കരച്ചില്‍ വരും. പിന്നെ അവന്‍റെ വക ഒരു ടയലോഗ്.
“”ഡാ ഒന്നും പറ്റിട്ടില്ലട്ടോ, ഞാന്‍ കരുതി നീ ഉടഞ്ഞുവാരിന്ന്, അല്ലാ ഇത്രയും ദൂരം ഒറ്റക്ക് ചവിട്ടിയോ നീ , ഞാന്‍ കയ്യെടുക്കുമ്പോതന്നെ താഴെ വീഴുന്നാ വിചാരിച്ചത്, ആഹ സൈക്കിള്‍ പടിച്ചല്ലോടാ നീയ് . ഇനി ഇപ്പൊ അമ്മായിടെ വീട്ടില്‍ലൊക്കെ പോകുമ്പോ എന്നെ ഇരുത്തി ചവിട്ടാന്‍ ആളായി“”
ആ ഒൻപതര വയസുകാരന് വീണതിനെ ഓര്‍ത്തു കരയണോ അതോ തന്നെക്കാൾ അഞ്ചു വയസ് മൂത്ത ഏട്ടനെ ഇരുത്തി സൈക്കിൾ ചവിട്ടാന്‍ മാത്രമായി എന്നോര്‍ത്ത് സന്തോഷിക്കണോ എന്നറിയാത്ത അവസ്ഥയിൽ ആയിരിക്കും. കൂടെ നടന്നാല്‍ എപ്പോ വേണേലും ഇതുപോലെ പണി കിട്ടും പക്ഷെ വീണാല്‍ താങ്ങാന്‍ അവന്‍ ഉണ്ടാകും, അതെന്റെ വിശ്വാസമാണ്. ഒരിക്കല്‍ ഞാന്‍ മരത്തില്‍ നിന്ന് വീണപ്പോ എന്നെ എടുത്തോണ്ട് വീട്ടിലേക്ക് ഓടിട്ടുണ്ടവന്‍. അന്ന് അവന്റെ തോളില്‍ കിടന്നു എന്റെ ബോധം മറയുമ്പോൾ എന്‍റെ മുറിവിനെ പറ്റിയോ വേദനയെ പറ്റിയോവല്ല ചിന്തിച്ചേ പകരം എന്നെ തോളിൽ എടുത്തോണ്ട് ഓടുന്ന അവനെ പറ്റിയാ. എനിക്ക് വേണമെങ്കില്‍ വിശ്വസിച്ചു എന്‍റെ ജിവന്‍ അവന്‍റെ കയ്യില്‍ കൊടുത്തിട്ട് സുഖമായി ഉറങ്ങാം. ഒരു പോറല്‍ പോലും ഏല്‍ക്കാതെ എത്ര നേരം വേണമെങ്കിലും പൊന്നുപോലെ നോക്കുമവന്‍.
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??