ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

“”നിലവറ…””

 

 ഞാന്‍ മനസ്സിൽ പറഞ്ഞു .

ഇരുട്ട് നിറഞ്ഞ ആ നിലവറയിലേക്ക് ഞാന്‍ ഇറങ്ങി ചെന്നു, പണ്ട് നെല്ലും മറ്റും സൂക്ഷിക്കാന്‍ പണിതതാകണം. ഈ ഇരുട്ട് മുറിയിൽ മാസങ്ങളോളം കിടന്ന പോലെ

 

“”അല്ല അത് ഞാന്‍ അല്ല.””

 

 ഒരു ഭ്രാന്തനെപോലെ ഞാൻ അലറി l, ആ ഇരുട്ടിലും എനിക്ക് ഇപ്പൊ കണ്ണു കാണം. എനിക്ക് ഇപ്പൊ നല്ല  ഓര്‍മ്മയുണ്ട് ആയുധങ്ങള്‍ , ഞാന്‍ ചെത്തി മിനുക്കിയ മരകുറ്റികള്‍. നിലത്തു തളംകെട്ടിയ ചോരപ്പാടുകൾ.

 

ചോര എന്‍റെ ദേഹതെല്ലാം ചോര, എന്‍റെ ഷര്‍ട്ട്‌ ചോരയില്‍ കുതിര്‍ന്നു പിന്നെ പുറത്തൂടെ ചോര ഒഴുക്കിക്കൊണ്ടേ ഇരിക്കുന്നു. എന്‍റെ തന്നെ ചോരയ്യാണോ അത്? എന്റെ ചിന്തകളിലൂടെ രെക്തത്തില്‍ കുളിച്ച ഒരു പ്രക്രതമനുഷ്യന്റെ ചിത്രങ്ങൾ പാഞ്ഞു. ആ ഓർമയിലെ ശരീരത്തിൽ മുറിവ് കണ്ടടോത്തോക്കെ  ഞാനറിയാതെ തടവി നോക്കി . അതേ എന്‍റെ തന്നെ, എനിക്ക് അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്. 

 

“”അരുണിമ….”’’

 

അരയോ തിരയുന്ന പോലെ ആ കോണിപ്പടികള്‍ ഞാന്‍ ഇറങ്ങിയതിന്റെ ഇരട്ടി വേഗത്തില്‍ മുകളിലേക്ക് കയറി. എന്നാല്‍ എനിക്ക് ആ കയറിവന്ന  വേഗത്തില്‍ മുന്നോട്ട് പോകാന്‍ എനിക്കയില്ല . ശ്വാസം മുട്ടുന്നപോലെ എന്റെ ഹൃദയത്തിന്റെ മിടുപ്പ്കള്‍ ഇപ്പോഴും എനിക്ക് കേള്‍ക്കാം.

ഞാന്‍ മുകളിലെ മുറിയിലെ ആ കല്‍ഭിത്തിയില്‍ കൈകുത്തി തല  ഭിത്തിയില്‍ മുട്ടിച്ചു നിന്നു. പതിയെ പതിയെ എനിക്ക് ചുറ്റും ഉള്ള ഭൂമിയുടെ ആട്ടം നിലച്ചു. എവിടുന്നോ ആ മുറിയിലെക്കു വെട്ടം വീണ്ടും  വന്നു കയറി. ആ വാതില്‍ തുറന്നു തന്നെ കിടപ്പുണ്ട്. ഞാന്‍ ഭിത്തിയില്‍ തപ്പി തപ്പി പുറത്തേക്കു ഇറങ്ങി. എനിക്ക് ഇത്രയും നേരം തോന്നിയ ശ്വാസംമുട്ടല്‍ അല്പം കുറഞ്ഞിരിക്കുന്നു.

 ഞാന്‍ പത്തായപുരയില്‍ നിന്ന് നേരേ ഇറങ്ങി വന്നത് അച്ഛന്റെയും ചേട്ടന്റെയും അസ്ഥിതറയിൽ ആയിരുന്നു. ഞാന്‍ നന്നായി ഭയന്നിരുന്നു അതാകാം അവരുടെ അടുത്ത് തന്നെ അഭയം പ്രാപിച്ചത്.  ആരോ അവിടെല്ലാം വൃത്തി ആകിയിട്ടിട്ടുണ്ട് എന്നാലും പുതിയ നാമ്പുകൾ മുളച്ചിരിക്കുന്നു.  എന്നെ ഏറെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് വീണ്ടും  കണ്ടത്. ടി രാമചന്ത്രന്റെ അസ്ഥിതറക്ക് അടുത്തുള്ള ആ ചെറിയ തറയിലെ പേര് ‘’വിഷ്ണു ഭദ്രൻ” എന്ന് എഴുതിയിരിക്കുന്നു.

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.