എല്ലാം കേട്ട ഞാൻ തളർന്നു പോയി, എന്റെ അച്ഛനേം ചേട്ടനേം ഇല്ലാതാക്കിയവന് തന്നെയാണ് ഞങ്ങളും ഇത്രയും നാൾ പലിശ കൊടുത്ത് മുടിഞ്ഞത്. ധനശ്രീ ബാങ്ക്….. കാര്‍ന്നോര്‍ എന്നെ തട്ടി വിളിച്ചിട്ട് തുടര്‍ന്നു.
“”കുഞ്ഞേ പറ്റിച്ചതും വെട്ടിച്ചതും വാഴില്ല എന്ന് പറഞ്ഞ പോലെ, അതനുഭാവിക്കാന്‍ ഉള്ള ഒന്നിനെ കട്ടുകൊമ്പന്‍ കൊണ്ടോയി, പിന്നെ ഒരു പെണ്ണാ അതിനും എന്തോ മാനസികം ആണെന്നാ നാട്ടുകാര് പറയുന്നേ. രാവുണ്ണി ആണേ ഇപ്പൊ കിടപ്പിലാ. എന്തൊക്കെ ഉണ്ടേലും അനുഭവിക്കാന്‍ ആളില്ലേ പിന്നെ എന്തിനാ ?.“”
കൂടുതല്‍ കേള്‍ക്കാന്‍ നിക്കാതെ എന്തെന്നില്ലാത്ത അമർഷത്തോടെയും ദേഷ്യത്തോടെയും ഞാൻ തിരിച്ചെന്റെ തറവാട്ട് വീട്ടിലേക്കു വന്നു.
പടിപ്പുര കയറുമ്പോഴാണ് വീടിനു വലതു വശത്തെ പത്തായപ്പുര ഞാന്‍ ശ്രദ്ധിക്കുന്നത്. ഞാന്‍ ഒളിച്ചു താമസിച്ചു എന്ന് ഭദ്രന്‍ പറഞ്ഞു നടക്കുന്ന സ്ഥലം. എനിക്ക് അങ്ങനെ ഒരു ഓര്‍മയേ ഇല്ല.
ഞാൻ അവിടേക്കു നടന്നു. വാതില്‍ പൂട്ടിയിരിക്കുന്നു. അവിടെ ഉണ്ടായിരുന്ന ഒരു കമ്പി കഷണം എടുത്തു ആ പൂട്ട് കുത്തി തുറന്നു. ആ ഇരുണ്ട മുറിക്കകത്തു മാറാല മൂടിയ കൊറേ പാത്രങ്ങളും വിറകു കഷ്ണങ്ങളും മാത്രമായിരുന്നു. ഓട് അടര്‍ന്നു പോയ വഴിയിലൂടെ രാവിലത്തെ വെയില്‍ ഉള്ളിലേക്ക് അടിക്കുന്നുണ്ട്. കഴുക്കോലും ഉത്തരവും ഒക്കെ പോയി അതും തകര്‍ച്ചയുടെ വക്കില്‍ നിക്കുന്ന ഒരു കെട്ടിടം. ആരും അവിടെ താമസിക്ക പോയിട്ട് കയറിട്ട് തന്നെ വര്‍ഷങ്ങളായികാണും. ചുമ്മാ ഓരോ തള്ള് അല്ലാതെന്ത!.
ഞാന്‍ തിരിഞ്ഞു പുറത്തേക്ക് തിരിഞ്ഞു നടന്നു,
കാന്തത്തിലെന്ന പോലെ എന്നേ ഏതൊശക്തി പുറകിലേക്ക് വലിച്ചു. എങ്കിലും ഞാൻ മുന്നോട്ട് നടന്നു, എത്ര നടന്നിട്ടും ഞാൻ ഒരടി പോലും ഞാൻ മുന്നോട്ട് പോകുന്നില്ല. എന്നെ അകത്തിട്ട് ആരോ പൂട്ടിയിരിക്കുന്നുനു.
“”ആരാ ആരാ അത്””
ഞാൻ ഭയത്തോടെ വിളിച്ചു കൂവി.
പെട്ടെന്ന് മുറികള്‍ ഇരുട്ടാവാന്‍ തുടങ്ങി , ഞാന്‍ വീണ്ടും പുറത്തോട്ടുള്ള വാതിലുകള്‍ അന്വേഷിച്ചു , ഉള്ളിളി ഭയം ഇരച്ചു കയറി . എനിക്ക് ചുറ്റും ഭൂമി കറങ്ങും പോലെ. എനിക്ക് കാലുകള്‍ നിലത്തു ഉറക്കുന്നില്ല , ഞാന്‍ ലക്ഷ്യമില്ലാതെ അതിനകത്തു ഓടി നടക്കാന്‍ തുടങ്ങി. അവിടെ അടുക്കി വെച്ചേക്കുന്ന പത്രങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ചു. അത് തെറിച്ചു വീഴുന്ന ശബ്ദം കാതില്‍മുഴങ്ങി, ഒരു മൂലയില്‍ ഉണ്ടായിരുന്ന ചാക്ക് കെട്ടുകളില്‍ പോയി ഞാന്‍ ഇടിച്ചു . അതും തെള്ളി മറിച്ചു മുന്നോട്ട് വീണു. ഞാന്‍ ചുറ്റും നോക്കി ശെരിയാണ് ആ പത്തായപ്പുരയില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്.പക്ഷെ അത് അത് ഞാന്‍ അല്ല. വേറെ ആരോ.!
മറ്റാരുടെയൊക്കെയോ ഓര്‍മ്മകള്‍ എന്നിലേക്ക് വരും പോലെ. ഞാന്‍ എന്തോ വേഗം ആ മുറിയുടെ വടക്കേ മൂലയില്‍ നിലതു കിടന്നിരുന്ന പാത്രങ്ങളും തൊണ്ടുകളും ഒക്കെ തെപ്പി മാറ്റി. അവിടെ ഒരു ചറിയ ചതുര പലക അതില്‍ ഒരു വട്ട പിടി. ഞാന്‍ അത് വലിച്ചു പൊക്കി അതില്‍ നിന്നും ഒരു കോണിപ്പടി താഴെക്കുണ്ട്.
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??