ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

“”അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?“”

ഞാൻ പലവെട്ടം ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞു മാറിയ കാര്യമാണത് അത്. അതുകൊണ്ട് തന്നെ അറിയുകാ എന്നുള്ളത് എന്റെ ആഗ്രഹം അല്ല അവകാശം തന്നെ യായിരുന്നു.

“”കുഞ്ഞേ അത് വലിയ കഥയാണ്, ആ ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ  ഇതൊക്കെ ഇനി അറിഞ്ഞിട്ടെന്തിനാ””

 

“”അല്ല അമ്മാവാ ഞാൻ…..എനിക്ക്….. അത് കണ്ടപ്പോള്‍ വാങ്ങാൻ…. “”

 

ഞാൻ വെറുതെ തപ്പികളിച്ചു

“” അവിടെ രണ്ടു ദുർമരണം നടന്നിട്ടുണ്ട്, ആത്മഹത്യാ എന്നാ പോലീസ് പറഞ്ഞേ പക്ഷേങ്കിൽ ഞങ്ങൾക്കറിയാം അത് ആത്മഹത്യാ അല്ല കൊലപാതകംമാന്ന്. അല്ലേ ഭാര്യയേ അവരുടെ സ്വൊന്തം വീട്ടിൽ പറഞ്ഞു വിട്ടിട്ട് മക്കളെ പൂട്ടി ഇട്ടിട്ടു അതിങ്ങടെ കണ്മുന്നില്‍ അദ്ദേഹം‍ ആത്മഹത്യ ചെയ്യോ? തന്ത നിന്നു കത്തുന്നത് മക്കള്‍ രണ്ടും കണ്ടെന്ന പറയുന്നേ. മൂത്തവന്‍ തീ കണ്ടു ചെന്നു അച്ഛനെ കെട്ടിപിടിച്ചന്നു അങ്ങനെ അവനും പോയിന്നാ….!“”

 

ഞാൻ ഞെട്ടി എന്താ ഈ കേക്കുന്നെ, അച്ഛനും ഏട്ടനും എന്‍റെ മുന്‍പില്‍ വെച്ചാണോ ? ദൈവമേ… എന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ കാണാതെ കണ്ണു തുടച്ചു പിന്നെ  വാ പൊത്തിനിന്നു.

 

“”അതേ മോനേ ആ രാവുണ്ണിയാ അവൻ ആ നാറി ആണെന്ന ഈ നാട്ടിൽ എല്ലാരും പറയുന്നെ.””

 

“”ആരാ രാവുണ്ണി ?“”

 

“”ഇവിടെ പണ്ട് അറിയപ്പെടുന്ന മില്ലുമുതലാളി , ആ വീട്ടിലേ രാമചന്ദ്രൻ അങ്ങുന്നായി മില്ല് തുടങ്ങിയതാ, അന്നവര് നല്ല കൂട്ടായിരുന്നു. ലോറികണക്കിന് നെല്ല് കൊണ്ട് വന്ന് കുത്തി അരി ആക്കുന്ന മില്ല്.  എത്ര ലോറി അന്നവർക്കുണ്ടായിരുന്നത്. ഈ പാടങ്ങളിലെ എല്ലാ നെല്ലും അവിടാ കൊടുത്തിരുന്നത്. ഞങ്ങള്‍ക്കെല്ലാം ദിവസവും പണിയും കിട്ടുമായിരുന്നു. രവുണ്ണിടെ പണക്കൊത്തി അവനെ കൊണ്ട് പലതും ചെയ്യിച്ചു. രാമചന്ദ്രൻ അങ്ങുന്നു ഒരു പാവമായിരുന്നു രാവുണ്ണിയെ കണ്ണടച്ചു വ്ശ്വസിച്ചു അതാണ് അങ്ങുന്നു ചെയ്ത അബദ്ധം. മില്ലും ലോറിയും എല്ലാം രാവുണ്ണി പറ്റിച്ചെടുത്തു. അന്ന് വർഷങ്ങൾക്ക് മുൻപ് ഇത്പോലെ ഒരു ദിവസം അവർ തങ്ങളില്‍ വഴക്കിടുന്നത് ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടതാ. അന്ന് രാത്രി,… അന്ന് രാത്രിയാ ആ വീടിനു തീ കൊളുത്തിയത്. അവര് പറഞ്ഞു ആത്മഹത്യയാണെന്ന് പക്ഷേ ഞങ്ങക്കറിയാം അത് രവുണ്ണി ചെയ്തതാണെന്ന്. അയാൾ പിന്നെ മില്ല് പിന്നെ വിറ്റു. ആ പൈസ കൊണ്ട് ഇവിടെ ഒരു ബാങ്ക് തുടങ്ങി, ‘ധനശ്രീ ബാങ്ക്” ഞങ്ങളുടെ അന്നം ആരുന്ന ഈ വയലുകൾ ബാങ്ക് വഴി അവൻ തന്നെ ഞങ്ങളുടെ കയ്യിന്നു പിടിച്ചെടുത്തു. തൂ… പരനാറി“”

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.