ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ഞാൻ എന്താ സംഭവം എന്ന് അറിയാതെ നിന്നു.

 

“”കുഞ്ഞ് വീട് പണി തുടങ്ങണില്ലേ? അന്ന് വന്ന് വൃത്തിയാക്കി പോയിട്ട് പിന്നെ കണ്ടില്ല“”

 

ഞാൻ അപ്പോഴാണ് ഭദ്രൻ തറവാട് വാങ്ങി എന്നത് തന്നെ ഓർത്തത്. അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ…!. കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാൻ ഉള്ള പ്ലാനിലാണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കരക്കു കയറാൻ തീരുമാനിച്ചു .

 

“”അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെ പറ്റി വിവരം വല്ലതും കിട്ടിയോ?””

 

 കര്ന്നൊരു കത്തിവെക്കാനുള്ള മൂടിലാ. എങ്കിലും എന്‍റെ ഉള്ളിയം അതാര എന്ന് അറിയാനുള്ള ആകാംഷ തോന്നി.

 

“”ആര്? ആര് ഒളിച്ചു താമസിച്ചുന്ന്?””

 

ഞാൻ അറിയാതെ ചോദിച്ചുപോയി

 

“”കഴിഞ്ഞ വെട്ടം വന്നപ്പോൾ കുഞ്ഞു തന്നല്ലേ പറഞ്ഞത്, പത്തായപ്പുരയിൽ ആരോ ഉണ്ടാരുന്നന്നൊ, ശ്രീഹരിയോ മഹാവിഷ്ണുന്നോ എന്നൊക്കെ ആണ് പേരെന്നോ ഒക്കെ!. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ലാ. രണ്ടു ദുർമരണം നടന്ന വീടല്ലേ അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിന്റയും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.””

 

കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്ക ആണ് ഈ പറയുന്നേ  ഞാൻ എപ്പോ അവിടെ താമസിച്ചുന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പിന്നെ പറഞ്ഞത് എന്ന് മനസിലായി.

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.