ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

 

അയാൾക്ക്‌ പറ്റില്ലെങ്കില്‍ മില്ല് അച്ഛന്‍ ഒറ്റയ്ക്ക്  നോക്കിക്കോളാം എന്ന് പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ഒരു തരത്തില്‍ പറഞ്ഞ ആ മില്ലിലെ എല്ലാത്തിനും മുതല്‍ മുടക്കിയത് അച്ഛന്‍ തന്നെ ആയിരുന്നു. ഒരു കാര്യസ്ഥന്‍ മാത്രമായിരുന്നു അയാൾ. പക്ഷേ രാവുണ്ണി അച്ചന്റെ പറ്റിച്ചു മില്ലില്‍ ഒരു ഭാഗം അയാളുടെ കയ്യില്‍ ആക്കിയിരുന്നു. പക്ഷേ ഇപ്പൊ നെല്ലെടുക്കാന്‍ അച്ഛന്റെ കയ്യില്‍ നിന്ന് വാങ്ങിയ പൈസ മൊത്തത്തില്‍ മറിച്ചു ഏതോ ബാങ്കിന്നു ഷെയര്‍ വങ്ങിയിരുന്നു. അച്ഛന്‍ ആ പൈസ തിരിച്ചു ചോദിച്ചപ്പോള്‍ അയാൾ തനി നിറം കാട്ടി.

 

“”നിനക്ക് അതിനു എവിടെ പൈസ, നീ കഴിഞ്ഞ തവണ വാങ്ങിയ നെല്ല് നഷ്ടകച്ചവം ആയിരുന്നല്ലോ അതില്‍ എനിക്കുണ്ടായ നഷ്ടത്തില്‍ ഞാന്‍ അന്നേ അത് വരവ് വെച്ചു, നിനക്കിനി മില്ലും ഇല്ല പൈസേം ഇല്ല“”

 

അവന്റെ ചതി മനസിലാക്കി കലി കയറിയ അച്ഛന്‍ അവനെ അവന്റെ മകന്റെ മുന്നില്‍വെച്ച് തല്ലി.

 

“”നീ എന്നെ എന്‍റെ മക്കടെ മുന്നില്‍ വെച്ച് തല്ലി അല്ലേ. എനിക്ക് ജീവന്‍ ഉണ്ടങ്കില്‍ നീയും നിന്‍റെ മക്കളും ഇന്ന് ഇരുട്ടി വെളുപ്പിക്കില്ല“”

 

രാവുണ്ണി അച്ഛനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി. അവന്‍ അവന്റെ മക്കളേം വിളിച്ചു കൊണ്ട് പോയി.

 

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ രവുന്നിയോടുള്ള ദേഷ്യം ഏട്ടന്റെ  മുഖത്ത് കാണാമായിരുന്നു. ഞാന്‍ അതൊന്നും മൈന്റ്ചെയ്തില്ല . രാവുണ്ണി ഇടയ്ക്കു അച്ഛനുമായി വഴയ്ക്ക് ഉണ്ടാക്കുമെങ്കിലും പെട്ടെന്ന് അവര്‍ മിണ്ടുമായിരുന്നു. അതുപോലെ എന്തോ ആകും എന്നാണ് ഞാൻ കരുതിയിരുന്നത്.

 

ഞാന്‍ എന്‍റെയും ആര്യേചിയുടെയും കാര്യം അവനോടു പറഞ്ഞു. അവന് അതില്‍ ഒരു സന്തോഷവും ഇല്ലായിരുന്നു. അയാളോടുള്ള ദേഷ്യം ആയിരിക്കണം. കൂടാതെ അവന്റെ മുറപ്പെണ്ണ്‍ എന്നേ ഉമ്മ വെച്ചതിൽ അസൂയയും അവനു കാണില്ലേ . അല്ലേ ഞാന്‍ പറഞ്ഞപ്പോള്‍ ചിലപ്പോ അവനും കൊച്ചുകുട്ടിയുടെ മണ്ടത്തരമായിട്ട് തോന്നിക്കാണും. കേൾക്കുന്നോർ എന്താ എന്റെ മനസ് കാണാത്തത് അമ്മയും അവനും ഇതിനെ നിസാരമായി കണ്ടത് കൊണ്ട് ഞാൻ വല്ലാതെ വിഷമിച്ചു . എന്നോട് കുറച്ച്‌ നേരം അവന്‍പിന്നെ ഒന്നും മിണ്ടിയില്ല. എനിക്കപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍ തോന്നി.

 

“”ടാ നിനക്ക് പിന്നെ ആമിയേച്ചിയെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്…. ഗേറ്റില്‍ എന്തായിരുന്നു പരുപാടി“”

 

ഞാന്‍ അവനോടു തമാശ ഭാവത്തില്‍  ചോദിച്ചു, സത്യത്തി എനിക്കറിയില്ലായിരുന്നു അവന്‍ ആകെ വിഷമിച്ചു അവന്റെ നെഞ്ചം കലങ്ങിമറിയായിരുന്നന്ന്. 

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.