ആരോടെന്നില്ലാതെ പറഞ്ഞു. എന്തോ ഇവിടെ വരുമ്പോൾ അച്ഛനും ചേട്ടനും എന്റെ കൂടെ തന്നെ ഉണ്ടെന്നൊരു തോന്നൽ. അവരെയും ഇവിടെ ആണ് അടക്കം ചെയ്ത്. വാതിൽ പൂട്ടിയിട്ടുണ്ട്, ഞാൻ ആ വരാന്തയിൽ കിടന്നുറങ്ങി. രാവിലത്തെ സുര്യകിരണങ്ങള്‍ കണ്ണിലടിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്. വെളുത്ത് വരുന്നേതേയുള്ളു കിഴക്കോട്ടു മുഖം വെച്ച് കിടന്നതിനാല്‍ സൂര്യന്‍ നേരത്തെ വിളിച്ചെഴുന്നെല്‍പ്പിച്ചു എന്നുമാത്രം. എന്റെ ഈ തറവാട് ഒരു വയലിൻന്റെ കാരായിലാണ് പഠിപ്പുരയിൽനിന്ന് നോക്കിയാൽ കണ്ണെത്താത്ത ഇടത്തോളം വയലേലകളാണ്, അതിനും അപ്പുറം മല, വീടിനു പുറകു വശവും മല തന്നെ. പച്ച ഞൊറിഞ്ഞുടുത്ത് കാറ്റിൽ ആടുന്ന നെൽകതിർ കാണാൻ തന്നെ പ്രത്യേക സുഖം. ഒരു കാലത്തു ഇതൊക്കെ ഞങ്ങളുടെതായിരുന്നു, കൂട്ടുകുടുബം ഇല്ലാതായ കാലത്തു പലർക്കും ഓഹരി കൊടുത്തും അവർ പിന്നെ അത് വിറ്റ് പെറുക്കി പോയിട്ട് ശേഷിച്ചതില്‍ വളരെ കുറച്ച് മാത്രമേ എന്റെ അച്ഛനു കിട്ടിട്ടുള്ളു. അത് തന്നെ ഏക്കറുകളോളം വരും. അമ്മാവന്റെ ഭാഷയില്‍ എത്രയോ പറ കണ്ടം. എന്നാ ഇപ്പോ എല്ലാം പാട്ടത്തിന് കൊടുത്താണ് ബാങ്കിലെ ലോൺ അടച്ചു പോരുന്നത്. പണ്ട് ഇവിടുത്തെ കൃഷി ഒക്കെ അമ്മാവന്‍ ആയിരുന്നു നോക്കിയിരുന്നത്, അദ്ദേഹത്തിന് വയ്യാണ്ടായപ്പോള്‍ പിന്നെ ആര്‍ക്കോ പാട്ടത്തിനു കൊടുത്തു. ആ സമയത്തൊക്കെ ഞാന്‍ ഇവടെ വന്നിട്ടുണ്ട് മിക്കവാറും കൂടെ ആര്യേചിയുംകാണും.
വീടിന്റെ കിഴയ്ക്ക് വശത്തെ പടിപ്പുരയുടെ പടവുകൾ ഇറങ്ങി ചെല്ലുന്നത് വയൽ വരമ്പിലേക്കാണ്. അവിടുന്ന് ഇടത്തോട്ട് ഒരു നടവഴി ഉണ്ട് അതുവഴി ചെന്നാൽ കുളിക്കാൻ ഒരു കുളമുണ്ട്. അന്നത്ത കാലത്തു നാലുചുറ്റും ചെങ്കല്ലുകള്‍ വെച്ച് കെട്ടി വെള്ളം കയറാനും ഇറങ്ങാനും ഒക്കെയുള്ള പ്രത്യേകം വഴികളുള്ള ഞങ്ങളുടെ സ്വന്തം കുളി കടവ്. അത് നിക്കുന്നത് ഞങളുടെ തന്നൊരു വസ്തുവിലാണ്. അവിടെ നിന്ന് ആര്യേച്ചിയുടെ വീട്ടിലേക്ക് ഒരുപാടില്ല. പക്ഷേ റോഡേ പോവാൻ നല്ല ചുറ്റുണ്ട്.
ഇപ്പോഴാ കുളം അഴുക്കും പുല്ലും കേറി മൂടിട്ടുണ്ടാവണം. ഞങ്ങള്‍ ഇവിടെ വരുന്ന സമയത്ത് വല്ലപ്പോഴും ആര്യേച്ചി എന്നെയും കൊണ്ട് ആ കടവില്‍ കുളിക്കാന്‍ പോയിട്ടുണ്ട്. എന്നെ കുളുപ്പിച്ചു കയറ്റിട്ട് പുറത്തു കാവല്‍ നിര്‍ത്തും. അന്ന് അവള്‍ കുളിചോണ്ട് ഇരുന്നപ്പോള്‍ ഞാന്‍ നോക്കി എന്ന് പറഞ്ഞു എന്നെ വെള്ളത്തില്‍ മുക്കികൊല്ലാറാക്കിയിട്ടുണ്ട്. പക്ഷെ അപ്പൊ അവളുടെ കുളികണ്ടാല്‍ എന്താ പ്രശ്നമെനന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ ഒരു ഐത്തം ആണും പെണ്ണും തമ്മില്‍ ഉണ്ടെന്നു തോന്നെട്ടുണ്ട് അത്രതന്നെ. അല്ലേലും അതില്‍ കാണാന്‍ വേണ്ടി ഒന്നും ഇല്ലാരുന്നു അസ്ഥികൂടത്തില്‍ തോള്‍ ചുറ്റിയ ഒരു സാദനം അതായിരുന്നു ആര്യ മഹാദേവ്. അന്ന് അവള്‍ക്കും അതെപറ്റിയൊക്കെ വലിയ ഐഡിയ ഉണ്ടാരിക്കാനും തരമില്ല. അതൊക്കെ ഇപ്പൊ അര്യെചിക്ക് ഓര്‍മ ഉണ്ടാകുമോ എന്തോ? എങ്കിലും അവളന്ന് കാറിയത് ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല.
“”ഞാന്‍ കുളിക്കണ നീ കണ്ടെങ്കിൽ എന്നെ നീ തന്നെ കെട്ടും . നോക്കിക്കോ “”
Waiting ????
Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu
Wow impressed
Anyway waiting for the nxt part ?❤️❤️❤️
താങ്കു താങ്കു
Alla njan nokki kandilla ee per
അവിടെ ഉണ്ട്, ബട്ട് അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.
എന്റെ പേര് സേർച്ച് ചെയ്തമതി
Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….
അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??
പേര് ഇതന്നെആണ് ?
Good story man keep write and waiting for the next part ❤️
Ok തങ്ക്സ് ?? സന്തോഷം ബ്രോ
E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.
സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.
വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.
കൊള്ളാം നന്നായിട്ടുണ്ട് …❤❤??????
തങ്ക്സ് ???
First ❤️
ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?
??