ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

എന്‍റെ പെണ്ണ് ആദ്യമായി എനിക്ക് ഒരു ഉമ്മ തന്നപ്പോള്‍ എനിക്ക് പ്രേമം എന്താന്നു പോലും അറിയില്ലായിരുന്നു. എങ്കിലും എന്‍റെ മനസില്‍ അതുവരെ അവളോടുള്ള എല്ലാ പേടിയും, പിണക്കവും, വഴക്കും എല്ലാം ശുദ്ധമായ ഏതോ വികാരതിലേക്കു വഴിമാറി.  അത് പ്രേമാമോ സ്നേഹമോ എന്നൊന്നും എനിക്കിപ്പോഴും അറിയില്ല. ഞാന്‍ ഇവള്ക്കായും അവള്‍ എനിക്കായും ആണ് ജനിച്ചത്‌ എന്ന് തിരിച്ചറിവ് അത്രമാത്രം. അങ്ങനെ അവള്‍ എന്‍റെ മനസ്സില്‍ എന്‍റെ പെണ്ണായി എന്‍റെ മാത്രം പെണ്ണ്!…. ലോകത്ത് ഇനി ഒന്നിനും ഞാന്‍ ഇവളെ വിട്ട് കൊടുക്കില്ലന്ന് ആരോ ഉള്ളില്‍ നിന്നു പറയുന്നുണ്ടായിരുന്നു.

 

അപ്പോള്‍ അവളുടെ മുഖത്തൊരു നാണം ഞാന്‍ കണ്ടു, എങ്കിലും അത് ഇഷ്ടപ്പെട്ട ഒരാണ്‍കുട്ടിക്ക് അവള്‍ കൊടുത്ത മുത്തത്തിന്റെയാണോ അതോ ഇനി ഒരു ചേച്ചി അനിയന് സ്നേഹത്തോടെ കൊടുത്ത ഉമ്മയുടെയോ എന്തിന്റെ  ആണെന്ന് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. 

ആ നാണം സഹിക്കാനാവാതെ അവള്‍ കതവ് തുറന്നു അടുക്കളയിലേക്കു ഓടി. ഏതോ മായലോകത്തെന്നപോലെ ഞാനും അവളുടെ പിറകെ ഓടി.

 

“”അമ്മേ…അമ്മേടെ പോന്നുമോനും ഞാന്‍ ഉമ്മ കൊടുത്തിട്ടുണ്ട് പോരെ“”

 

അവള്‍ അടുക്കളയില്‍ നിന്ന അമ്മായിയോടെ പറഞ്ഞു. അമ്മായിടെ കയ്യിന്നു മേടിക്കാതിരിക്കാന്‍ എന്നവണ്ണം പുറത്തോട്ടു പാഞ്ഞു.

 

“”ടീ… ആണോടാ ശ്രീ””

 

അവളെ അവളെ ഒന്ന് നീട്ടി വിളിച്ചിട്ട് തിരിഞ്ഞു അമ്മായി എന്നോടായി ചോദിച്ചു.

 

“”ഹ്മം””

 

ഞാന്‍ നാണത്തോടെ പറഞ്ഞു.

 

“”നിന്‍റെ വിഷമം മറിയോ.””

 

അമ്മായി പെട്ടെന്ന് വാ പൊത്തി ചിരിച്ചു.

 

“”ഹ്മം””

 

“”അമ്മയിക്കിനി വാവ ഉണ്ടാവൂലട ശ്രീക്കുട്ടാ ഇല്ലേ ഞാന്‍ എന്‍റെ പോന്നു മോനായി ഒരു ചുന്തരി കുട്ടിയെ തന്നെ തന്നേനെ. അത്രയ്ക്ക് ഇഷ്ടമാ എനിക്ക് എന്‍റെ ശ്രീകുട്ടനെ””

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.