വിശ്വൻ : “പശ്ചാത്താപമോ….. എന്തിന്…. ഞാനാ….. പൊന്നുപോലെ വളർത്തിയ എന്റെ മകളെ കൊന്നത് ഞാൻ തന്നെയാ…. എന്റെയും എന്റെ കുടുംബത്തിന്റെയും മാനം കാറ്റിൽ പടർത്തി ഒരു കീഴ് ജാതിക്കാരന്റെ കൂടെ ഇറങ്ങിപ്പോയ അവളെ പിന്നെ ഞാൻ എന്ത് ചെയ്യണം.
ശ്യാം : “സ്വന്തം മക്കളെ കൊന്നപ്പോൾ, നഷ്ടപ്പെട്ടുപോയ മാനം തനിക്ക് തിരിച്ചു കിട്ടിയോ? ഇല്ലല്ലോ…. പിന്നെന്തിന് വേണ്ടിയാടോ താൻ അവളെ കൊന്നത്. ”
വിശ്വൻ : “ഇന്ദുവിന് താഴെ എനിക്കൊരു മകൾ കൂടിയുണ്ട്. ശ്രീക്കുട്ടി… അവളെ കൂടി നഷ്ടപെടുത്തുവാൻ എനിക്ക് വയ്യ…. ഇന്ദുവിന്റെ മരണത്തിലൂടെ ഞാൻ മെനഞ്ഞെടുത്ത ഒരു കഥയുണ്ട്. സ്വന്തം വീട്ടുകാരെ തള്ളിക്കളഞ്ഞ് കാമുകനോടൊപ്പം പോയി ഒടുവിൽ അവൻ തന്നെ കൊല്ലുന്ന ഒരുവളുടെ കഥ. ശ്രീകുട്ടിയെ കൂടി നഷ്ടപ്പെടാതിരിക്കാൻ, അവളുടെ മുന്നിൽ ഒരു ഉദാഹരണമായി വയ്ക്കാൻ, അവളിൽ ഭയം നിറയ്ക്കാൻ എനിക്ക് ഇന്ദുവിനെ കൊല്ലണമായിരുന്നു….. ഞാൻ കൊന്നു. ”
വിശ്വന്റെ വാക്കുകൾ ദൃഢത എറിയതായിരുന്നു. എന്നാൽ ശ്യാമിന്റെ കണ്ണുകൾ അപ്പോഴേക്കും ദേഷ്യം കൊണ്ട് മുഖം ചുവന്നിരിക്കുന്നു. *
ശ്യാം : “ഈ ചുറ്റുമുള്ള ഇരുട്ടിനേക്കാൾ വലിയ ഇരുട്ടാണ് നിങ്ങളുടെ മനസ്സിൽ. ജാതിവെറി കൊണ്ടുണ്ടായ ഇരുട്ട്. ആ ഇരുട്ട് നിങ്ങളുടെ മരണത്തോടെയേ അവസാനിക്കൂ. അതിനു വേണ്ടി തന്നെയാണ് ഞാൻ വന്നതും. ”
അത്രയും പറഞ്ഞു ശ്യാം തന്റെ കയ്യിൽ കരുതിയിരുന്ന കത്തി പുറത്തെടുത്തു വിശ്വന് നേരെ നീങ്ങി…….
പിറ്റേന്ന് ആ നാട് ഉണർന്നത് ഒരു മരണവാർത്ത കേട്ടുകൊണ്ടാണ്. വിശ്വനാഥന്റെ മരണവാർത്ത. കൊലയാളിയുടെ ഗന്ധം പിടിച്ചു പോലീസ് നായ ഓടി. പോലീസ് നായ എത്തിച്ചേർന്നത് അടുത്തുള്ള മലയുടെ വശത്തേക്കായിരുന്നു. അവിടെ ആ ഗാഢമായ താഴ്ചയിൽ നിറയെ പാറക്കല്ലുകൾ ആയിരുന്നു. ഇരുൾ പോലെ കറുത്തിരുന്ന ആ പാറക്കല്ലുകളിൽ രക്തം പടർന്നിരുന്നു.
— ശുഭം —
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????