ഇരുൾ [സഞ്ജയ് പരമേശ്വരൻ] 93

അന്നവിടെ പ്രതീക്ഷിക്കാതെ തന്നെ കണ്ടപ്പോൾ ഇന്ദുവിന്റെ മുഖത്തുണ്ടായിരുന്ന പ്രകാശം വർണനകൾക്ക് അതീതമായിരുന്നു. തന്നെ അവിടിരുത്തി ഇന്ദു മുറിയിലേക്ക് പോയപ്പോൾ പുറകെ പോയത് കൊല്ലുക എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു. അലമാരയിൽ നിന്നുമെടുത്ത സാരി തന്നെ കണ്ടപ്പോൾ മറച്ചു പിടിച്ചു അവൾ തനിക്കായി ഒരു കുസൃതി ചിരി നൽകിയിരുന്നു. അവളുടെ അടുത്ത് ചെന്ന് തലയിൽ കൈവച്ചു തഴുകിയപ്പോൾ എന്നിലെ പിതൃവാത്സല്യം ഉണർന്നതാണെന്ന് അവൾ തെറ്റിദ്ധരിച്ചിരിക്കാം. ഒരു നിമിഷമെങ്കിലും താനുമത് ആസ്വദിച്ചിരുന്നതായി അയാൾക്ക് മനസ്സിലായി. പക്ഷേ അപ്പോഴേക്കും അവളോടുള്ള ക്രോധവും വൈരാഗ്യവുമെല്ലാം അതിനെ മറികടന്നിരുന്നു. തലയിൽ നിന്നും കൈകൾ താനെ കഴുത്തിലേക്ക് പോയി. പയ്യെ ആ കൈകൾക്ക് ബലം വച്ചു. പിതൃവാത്സല്യത്തിൽ ലയിച്ചു കണ്ണുകൾ അടച്ചിരുന്ന ഇന്ദുവിന്റെ കണ്ണുകൾ പെട്ടെന്ന് വിടർന്നു. ഒരു നിമിഷം അവൾ നിശ്ചലയായിരുന്നു. താൻ ഇതുവരെ അനുഭവിച്ചതെല്ലാം കാപട്യങ്ങൾ ആണെന്ന് മനസിലാക്കിയിട്ടാവണം അവൾ പ്രതിരോധിക്കാൻ ആരംഭിച്ചു. തന്റെ കൈകളിൽ നിന്ന് സ്വന്തന്ത്രയായി അവൾ നിലത്തേക്ക് വീണപ്പോഴേക്കും വൈദ്യുതി നിലച്ചിരുന്നു. അവിടമാകെ ഇരുൾ നിറഞ്ഞിരുന്നു. പക്ഷെ പുറത്തു നിന്ന് ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ അവളെ നന്നായി കാണാമായിരുന്നു. പേടിച്ചരണ്ട അവളുടെ മിഴികളും. താൻ ഓരോ ചുവട് മുന്നോട്ട് വയ്ക്കുന്തോറും അവൾ പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ തന്നെ കീഴ്പ്പെടുത്തിയ വൈരാഗ്യം അതൊന്നും ചെവിക്കൊള്ളാൻ സമ്മതിച്ചിരുന്നില്ല. പിന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു അവൾ ഭിത്തിയിൽ ഇടിച്ചു നിന്നപ്പോൾ അവളുടെ മുന്നിൽ ഇരുന്ന് ആ കൈകൾ വീണ്ടും അവളുടെ കഴുത്തിൽ എത്തിച്ചു….. അവസാന ശ്വാസത്തിനായി കേണപ്പോൾ വിടർന്ന അവളുടെ കണ്ണുകൾ തന്നെ നോക്കിയ നേരം….. ഇന്നും ദുസ്വപ്നമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അടുത്ത് കണ്ട സാരിയിൽ അവളെ കെട്ടിത്തൂക്കുമ്പോഴും മനസ്സ് നീറുകയായിരുന്നു. ഇന്നും വിട്ടുമാറാത്ത ഒരു നീറ്റൽ.

ശ്യാം : “പശ്ചാത്താപം കാരണം തനിക്ക് തല ഉയർത്താനാവുന്നില്ലല്ലേ…. ”

ശ്യാമിന്റെ വാക്കുകളാണ് വിശ്വനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. അതുവരെ മുഖത്തുണ്ടായിരുന്ന ദുഖത്തെ തുടച്ചുമാറ്റി അയാൾ തുടർന്നു.

24 Comments

  1. സഞ്ജയ്…

    കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….

    ♥️♥️♥️♥️♥️♥️♥️

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro

  2. കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro….???

  3. മന്നാഡിയാർ

    കൊള്ളാം bro ♥♥♥♥

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro…..???

  4. നന്നായിരുന്നു…??????

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro….??

  5. നല്ല ഒരു കഥ…

    വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..

    പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…

    പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .

    കഥ ഇഷ്ട്ടമായി ട്ടോ.

    ഇനിയും വരിക ❤❤❤

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro…❤️❤️❤️

      അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം

  6. അക്രമം അന്യായം അടിപൊളി (AAA Certified ???) ???

    എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???

    ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???

    ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???

    വീണ്ടും കാണണം ???

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro….❤️❤️❤️

      ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…

  7. ആനന്ദ് സാജൻ

    super bro.??

    1. സഞ്ജയ് പരമേശ്വരൻ

      Thank you bro…..??

  8. ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
    തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ❤️

    1. സഞ്ജയ് പരമേശ്വരൻ

      Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…

  9. ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….

    നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……

    ❤❤❤

    1. സഞ്ജയ് പരമേശ്വരൻ

      Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….

  10. നിധീഷ്

    ❤❤❤

    1. സഞ്ജയ് പരമേശ്വരൻ

      ????

    1. സഞ്ജയ് പരമേശ്വരൻ

      ????

  11. വിരഹ കാമുകൻ???

    ❤❤❤

    1. സഞ്ജയ് പരമേശ്വരൻ

      ????

Comments are closed.