ശ്യാം : “നാട്യമോ…. ഞാനോ…. എന്റെ ജീവിതത്തിൽ നിങ്ങളേക്കാൾ വലിയ നടനെ ഞാൻ കണ്ടിട്ടില്ല. സ്വന്തം മകളെ കൊന്നിട്ട് എത്ര സമർത്ഥമായാണ് നിങ്ങളത് ഒളിപ്പിക്കുന്നത്. ഈ തൊട്ട് മുൻപുള്ള നിമിഷം വരെ ഒരു നിരപരാധിയെ പോലെ എത്ര സമർഥമായാണ് നിങ്ങൾ അഭിനയിക്കുന്നത്. ”
വിശ്വൻ : “എന്ത് പറഞ്ഞെട നീ….. ഞാൻ കൊന്നെന്നോ…. എന്റെ മകളെ കൊന്നിട്ട് ആ കുറ്റം എന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നോ നീ…. നിന്റെ ദുഷിച്ച നാക്കുകൊണ്ട് ഇനി എന്തെങ്കിലും പറഞ്ഞാൽ അറുത്തെടുക്കും ഞാനത്. ”
ശ്യാം : “മതിയാക്കടോ തന്റെ അഭിനയം. താനാ വാഹനത്തിലിരുന്ന് പറഞ്ഞതുപോലെ, എന്റെ ഇന്ദു ആത്മഹത്യ ചെയ്യില്ലെന്ന് എനിക്ക് നന്നായി അറിയാം. അവളെ കൊന്നത് ആരാണെന്ന് ആലോചിച്ചെങ്കിലും ഒരിക്കൽ പോലും നിങ്ങളുടെ മുഖം എന്റെ മനസ്സിൽ വന്നിരുന്നില്ല; അത്രക്ക് ഇഷ്ടമായിരുന്നു ഇന്ദുവിന് നിങ്ങളെ. പക്ഷെ അധികം ആലോചിക്കാതെ തന്നെ എനിക്ക് ആളെ കണ്ടു പിടിക്കാൻ പറ്റി…. നിങ്ങളാണ് എന്റെ ഇന്ദുവിനെ കൊന്നതെന്ന് ഞാൻ മനസിലാക്കിയപ്പോൾ എനിക്കുണ്ടായ ഞെട്ടലിൽ നിന്നും ഇന്നും ഞാൻ മോചിതനായിട്ടില്ല….. താനാണ് ഇത് ചെയ്തതെന്ന് എനിക്കെങ്ങനെ മനസ്സിലായി എന്നായിരിക്കും താനിപ്പോ ആലോചിക്കുന്നത്…. അവളെ കൊന്നിട്ട് കെട്ടിത്തൂക്കാൻ താൻ ഉപയോഗിച്ച അവളുടെ സാരിയില്ലേ ; അതവൾക്ക് വെറുമൊരു സാരി ആയിരുന്നില്ല ; അത് അവളുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛൻ അവൾക്ക് ആദ്യമായി വാങ്ങിക്കൊടുത്ത സമ്മാനമായിരുന്നു. ഒരിക്കൽ പോലും പുറത്തെടുക്കാതെ അലമാരയുടെ ഏറ്റവും അടിയിലുള്ള തട്ടിൽ അവൾ പൊന്നുപോലെ കാത്ത് സൂക്ഷിച്ച സമ്മാനം… അല്ല നിങ്ങളോടുള്ള അവളുടെ സ്നേഹം…. ആ സ്നേഹത്തിൽ കുരുക്കിട്ടാടോ താൻ അവളെ കെട്ടിത്തൂക്കിയത്….. അവളാ സാരി അലമാരയിൽ നിന്നും പുറത്തെടുത്തിട്ടുണ്ടേൽ അത് നിങ്ങളെ കാണിക്കാൻ വേണ്ടി മാത്രമായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഒള്ളൂ. ”
ശ്യാമിതെല്ലാം പറയുമ്പോഴും തല കുമ്പിട്ട് ഇരിക്കുവായിരുന്നു വിശ്വൻ. ശ്യാം പറഞ്ഞതെല്ലാം സത്യമായിരുന്നെന്ന് വിശ്വന്റെ അടഞ്ഞിരുന്ന കണ്ണുകളിൽ നിന്നും ഒഴുകിയെത്തിയ ജലകണങ്ങൾ പറയാതെ പറഞ്ഞു. വിശ്വൻ അപ്പോഴും ഓർമകളിൽ ആയിരുന്നു…. തന്റെ മകളെ കൊന്ന ആ നശിച്ച രാത്രിയുടെ ഓർമകളിൽ.
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????