അലറിക്കൊണ്ടയാൾ ആ രൂപത്തിന് നേരെ ഓടിയടുത്തു. വിശ്വന്റെ ആദ്യത്തെ ചവിട്ടലിൽ തന്നെ അവൻ പുറകോട്ടു വീണിരുന്നു. അവന്റെ നെഞ്ചിൽ കാല് ചവിട്ടിപ്പിടിച്ച് വിശ്വൻ അലറി….
“നിനക്കെങ്ങനെ ധൈര്യം വന്നെടാ നായെ ഈ നാട്ടില് വീണ്ടും കാലുകുത്താൻ….. ഒന്നും വേണ്ടെന്ന് വച്ച് ഒതുങ്ങി കഴിയാൻ ശ്രമിച്ചതാ ഞാൻ….. അല്ലെങ്കിൽ പണ്ടേക്ക് പണ്ടേ നീ പരലോകം കണ്ടേനെ…. നിന്റെ ഈ വരവ് തന്നെ മരണം എരന്ന് വാങ്ങാൻ വേണ്ടിയാ…. ഒരു ഭിക്ഷയായി അത് ഞാൻ നിനക്ക് തരും. ”
കാല് അവന്റെ നെഞ്ചിൽ നിന്നേം എടുത്ത്, ഷിർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു വിശ്വൻ അവനെ എഴുന്നേൽപ്പിച്ചു.
വിശ്വൻ :”സത്യം പറ…. എന്തിനാടാ നീ വീണ്ടും ഈ നാട്ടിലേക്ക് വന്നേ….. എന്റെ മകളെ കൊന്നപോലെ എന്നെയും എന്റെ കുടുംബത്തിൽ ബാക്കിയുള്ളവരെയും കൊല്ലാനാണോ…. ഞങ്ങളൊക്കെ ജീവിച്ചിരുന്നാൽ പിന്നെ നിനക്ക് സ്വത്തൊന്നും കിട്ടില്ലല്ലോ…. അതോ എന്റെ മകളെ അന്ന് കടത്തികൊണ്ടുപോയ പോലെ വേറെ ഏതെങ്കിലും പെൺകുട്ടികളെ കൊണ്ടുപോയി കൊല്ലാനോ. ”
അപ്പോഴും ശ്യാം നിശബ്ദൻ ആയിരുന്നു. ശ്യാമിന്റെ നിശബ്ദത വിശ്വനിൽ ദേഷ്യം കൂട്ടുകയാണ് ചെയ്തത്.
വിശ്വൻ (ഉറക്കെ കരഞ്ഞുകൊണ്ട് ) : “എന്തിനാടാ നായെ നീ അവളെ കൊന്നത്. സ്വത്തും പണവുമാണ് നിനക്ക് വേണ്ടിയിരുന്നതെങ്കിൽ എന്റെ മോളെ തിരിച്ചു തന്നാൽ പോരായിരുന്നോ. എനിക്കുള്ളതെല്ലാം ഞാൻ നിനക്ക് തന്നേനല്ലോ. പറയെടാ…. പറ…. എന്തിനാ നീ അവളെ കൊന്നേന്ന് പറ. ”
ശ്യാം (വളരെ ഉറക്കെ ) : “ഞാനല്ല…… ഞാനല്ല എന്റെ ഇന്ദുവിനെ കൊന്നത്…. എനിക്കതിന് ആവില്ല. ”
ശ്യാമിന്റെ ശബ്ദത്തിൽ ശൗര്യമല്ലായിരുന്നു ; മറിച്ച് വേദനയായിരുന്നു നിറഞ്ഞിരുന്നത്.
വിശ്വൻ : “പ്ഫാ…. നായെ…. എന്റെ ഇന്ദുവിനെ കൊണ്ടുപോയി കൊന്നിട്ട് ഇപ്പൊ കള്ളം പറയുന്നോ…. നിന്റെ നാട്യമൊന്നും എന്റെ അടുത്ത് ചിലവാകില്ല…. എനിക്കറിയാം, നീയാ…. നീയാ എന്റെ ഇന്ദുവിനെ കൊന്നത് ; അല്ലെന്ന് നീ എന്ത്ര സമർത്ഥിക്കാൻ ശ്രമിച്ചാലും. ”
അതുവരെ തളർന്നിരുന്ന ശ്യാമിന്റെ മുഖം വരിഞ്ഞുമുറുകാൻ തുടങ്ങി. കണ്ണിൽ ആളികത്തുന്ന ദേഷ്യത്തോടെ അവൻ വിശ്വനെ നോക്കി.
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????