വിശ്വൻ : “അല്ലാതെ അവനെ സ്വസ്ഥമായി ജീവിക്കാൻ എന്റെ മനസ്സ് സമ്മതിക്കുമോ മാഷേ…. എന്റെ കുഞ്ഞിന് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്…. പക്ഷേ കോടതിയിൽ എത്തിയപ്പോൾ തെളിവില്ല എന്നും പറഞ്ഞു കേസ് തള്ളിപ്പോയി മാഷേ. (ദീർഘനിശ്വാസം ). കുറുക്കനാ മാഷേ അവൻ….. തനി കുറുക്കൻ. പക്ഷെ മുകളിൽ ഒരാളുണ്ടല്ലോ മാഷ്…. അവൻ ചെയ്ത തെറ്റിനെല്ലാം ശിക്ഷ അവിടെന്ന് കിട്ടിക്കോളും. ”
വിശ്വൻ വീണ്ടും വിങ്ങിപൊട്ടാൻ തുടങ്ങിയിരുന്നു
മാഷ് : “ആ… എന്തായാലും നടക്കാനുള്ളത് നടന്നു. ഇനിയിപ്പോ അതിനെ കുറിച്ച് ഓർത്ത് കരഞ്ഞു കാലം കഴിച്ചിട്ട് എന്ത് കാര്യം. ”
“ആ…. മൂന്നാംകുന്ന് ജംഗ്ഷനിൽ ഇറങ്ങാനുള്ളവരൊക്ക പോരെ. ”
കണ്ടക്റ്ററുടെ സ്ഥലം വിളിച്ചു പറഞ്ഞുള്ള വിളിയാണ് അവരുടെ സംസാരത്തിന് ഭംഗം വരുത്തിയത്. വിശ്വന് ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു. മാഷിനോട് യാത്രയും പറഞ്ഞു വിശ്വൻ ഇറങ്ങി.
ജംഗ്ഷൻ വിജനമായിരുന്നു. വിശ്വൻ പതിയെ അവിടെ നിന്ന് വീട്ടിലേക്ക് നടന്നു തുടങ്ങി. അത്യാവശ്യം നല്ല ദൂരം ഉണ്ടായിരിന്നു വിശ്വന്റെ വീട്ടിലേക്ക്. എന്നാൽ വിശ്വനെ കൂടാതെ മറ്റൊരാളും ആ ജംഗ്ഷനിൽ ഇറങ്ങിയിരുന്നു. …… “ശ്യാം”…… മുഖം നിറയെ തിങ്ങി നിൽക്കുന്ന താടിയും, ചുവന്ന കണ്ണുകളുമായി അവൻ വിശ്വൻ പോയ അതേ വഴിയിലൂടെ പോയി. അയാൾക്ക് ആ വഴികൾ അത്ര പരിചിതമായിരുന്നില്ല. ഇതിനുമുൻപ് ഒരിക്കൽ മാത്രമേ അവൻ ഈ വഴിയിലൂടെ വന്നിട്ടൊള്ളൂ… ഇന്ദുവിനെയും ഒപ്പം കൂട്ടി നാടുവിട്ട അന്ന് രാത്രി മാത്രം !!!
കയ്യിലെ ചെറിയ ടോർച്ചിന്റെ നേർത്ത പ്രകാശത്തിലൂടെ വിശ്വനാഥൻ മുന്നോട്ട് നീങ്ങി. അയാൾക്ക് പിറകെ പതിയെ ശബ്ദം ഉണ്ടാക്കാതെ അവനും. നേരം ഏറെ വൈകിയതിനാൽ കുറുക്കു വഴികളിലൂടെ ആയിരുന്നു വിശ്വൻ പോയിരുന്നത്. ദൂരം പിന്നിടുന്തോറും വഴി വശങ്ങളിലെ വീടുകളുടെ എണ്ണവും കുറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ശ്മശാനമൂകമായി അന്തരീക്ഷം. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന തോന്നൽ വിശ്വന് വന്നു തുടങ്ങി. ആദ്യമൊക്കെ തന്റെ വെറും തോന്നൽ ആയിരിക്കും എന്ന് വിചാരിച്ചു അതിനെ ഗൗനിച്ചില്ലെങ്കിലും പിന്നീട് അയാളുടെ സംശയത്തിന്റെ പിൻബലം കൂടി കൂടി വന്നു. ഒടുവിൽ രണ്ടും കല്പ്പിച്ചു അയാൾ പുറകോട്ടു തിരിഞ്ഞു നോക്കി. ടോർച്ചിന്റെ വെളിച്ചത്തിൽ ആ രൂപം ചെറുതായെങ്കിലും വ്യക്തമായി കണ്ടപ്പോഴേക്കും വിശ്വന്റെ കണ്ണുകൾ ചുവന്നു തുടുത്തു.
വിശ്വൻ : “എടാ….. നായെ….. ”
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????