പതിയെ കണ്ണുകൾ അടച്ചു വിശ്വൻ ചാരികിടന്നു. ഉറവ വറ്റാത്ത കണ്ണുകൾ അപ്പോഴും ജലകണങ്ങൾ പൊഴിക്കുന്നുണ്ടായിരുന്നു. മരിച്ചിട്ട് ഒരു വർഷം ആയെങ്കിലും ഇപ്പോഴും ഇന്ദുവിന്റെ ഓർമകളിൽ നിന്ന് മോചിതനാകാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ അയാളുടെ മനസ്സിൽ തെളിയുന്നുണ്ടായിരുന്നു. പാൽപ്പല്ലുകൾ കാട്ടിയുള്ള അവളുടെ കുസൃതി ചിരിയും, തന്റെ തോളത്തു കയറിയിരുന്നുള്ള അങ്ങാടി പ്രദക്ഷിണവും, അവളുടെ കുറുമ്പുകളും, താൻ വഴക്ക് പറയുമ്പോൾ പെയ്യാൻ നിൽക്കുന്ന കാർമേഘം പോലെ ഇരുണ്ട് കൂടുന്ന അവളുടെ മുഖവും മിഴികളും, എന്നും സ്കൂളിൽ പോകുന്നതിന് മുൻപ് മുടക്കം വരാതെ തനിക്ക് തരാറുള്ള മധുര ചുംബനവും, മറ്റൊരുവന്റെ ഒപ്പം പോകുന്നതിന് മുൻപ് തനിക്കായി എഴുതിവച്ച കത്തിൽ കണ്ണീരിൽ കുതിർന്ന അവളുടെ വാക്കുകളും, ഒടുവിൽ ഒരു സാരിത്തുമ്പിൽ തൂങ്ങിയാടുന്ന അവളുടെ ജീവനറ്റ ശരീരവും, അങ്ങനെ താൻ ഓർക്കാൻ ഇഷ്ടപ്പെടുന്നതും മറക്കാൻ ആഗ്രഹിന്നതുമായ ഒരുപാട് ഒരുപാട് കാര്യങ്ങൾ വിശ്വന്റെ മനസ്സിലേക്ക് തികട്ടി വന്നുകൊണ്ടിരിക്കുന്നു.
മാഷ് തട്ടിവിളിച്ചപ്പോൾ ആണ് വിശ്വൻ ചിന്തകളിൽ നിന്ന് ഉണർന്നത്. തുളുമ്പി നിന്ന കണ്ണുകൾ തുടച്ചു വിശ്വൻ മാഷിന് നേരെ തിരിഞ്ഞു.
മാഷ് : “ദേ വിശ്വാ… തനിക്ക് ഇറങ്ങേണ്ട സ്ഥലം എത്താറായി. ”
എന്തോ ചിന്തിച്ചതിന് ശേഷം മാഷ് തുടർന്നു.
മാഷ് : “പിന്നെ വിശ്വാ…. അതെന്താ ഇന്ദുവിനെ അവളുടെ ഭർത്താവ് കൊന്നതാണെന്ന് താനിത്ര തറപ്പിച്ചു പറയാൻ. ”
വിശ്വൻ : “എന്റെ മകള് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട്. ”
അത് പറയുമ്പോൾ വിശ്വന്റെ ശബ്ദം നന്നായി ഉയർന്നിരുന്നു. രാത്രിയായിരുന്നെങ്കിലും ആനവണ്ടിയുടെ ഇരമ്പലിൽ അത് അധികമാരും കേട്ടില്ല എന്ന് മാത്രം. അയാൾ തുടർന്നു.
വിശ്വൻ : “അവളെ എന്നോളും ആർക്ക് അറിയാം. എന്ത് വിഷമമുണ്ടായാലും എല്ലാം മറന്ന് അവൾ എന്റെ അടുത്തേക്ക് ഓടി വന്നേനെ. എനിക്കുറപ്പാ ; ഇത് അവൻ തന്നെ ചെയ്തതാ…. ആ നായ…. അവനവളോട് പ്രണയമായിരുന്നു പോലും… ത്ഫു…സ്വത്തും പണവും ഒന്നും കിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവന് അവളൊരു ബാധ്യതയായി തോന്നിയിട്ടുണ്ടാവാം. അവന്റെ ഉദാത്ത പ്രണയം അപ്പോൾ തീർന്ന് പോയിട്ടുണ്ടാവും. ”
മാഷ് : “എന്നിട്ട് താൻ കേസൊന്നും കൊടുത്തില്ലേ അവനെതിരെ. “
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????