വിശ്വൻ : “അങ്ങനെ പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല മാഷെ…. മോൾക്ക് ഒരു ആലോചന കീഴാറ്റൂര്ന്ന്…. അപ്പൊ അവിടം വരെ ഒന്ന് പോയി അന്വേഷിച്ചിട്ട് വരാമെന്ന് വിചാരിച്ചു. ”
മാഷ് (തെല്ല് അത്ഭുതത്തോടെ ): “ആർക്ക്….. തന്റെ ഇളയവൾക്കോ….. അവളതിന് പന്ത്രണ്ട് കഴിഞ്ഞല്ലേ ഒള്ളൂ…. എന്താടോ ഇത്ര ധൃതി…. അവള് ഇത്തിരികൂടി പഠിക്കട്ടേന്നേ…. ”
വിശ്വൻ (അല്പം ദേഷ്യം കലർന്ന ഗൗരവത്തോടെ ): “ഒന്നാമത്തേത് രണ്ടാമത്തേത് എന്നൊന്നും ഇല്ല. എനിക്കാകെ ഒറ്റ മകളെ ഒള്ളൂ ; എന്റെ ശ്രീക്കുട്ടി. പിന്നെ പഠിത്തം ; അവൾക്ക് ഇതൊക്കെ തന്നെ ധാരാളം. ഒരുത്തിയെ പഠിപ്പിച്ചു വല്യ ആളാക്കാൻ ശ്രമിച്ചതിന്റെ ഭവിഷ്യത്തു ഇപ്പോഴും മാറീട്ടില്ല. ”
അത് പറയുമ്പോൾ വിശ്വന്റെ കണ്ണുകൾ പതിയെ നനഞ്ഞു തുടങ്ങിയിരുന്നു.
മാഷ് : “എടോ വിശ്വാ… ഞാൻ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ഇന്ദുവിന് സംഭവിച്ചതിൽ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. ”
വിശ്വൻ (നിറഞ്ഞൊഴുകുന്ന തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് ): “വേണ്ട മാഷേ…. അവളുടെ പേര് കേൾക്കുന്നത് കൂടി എനിക്കിപ്പോ ഇഷ്ടല്ല. ഞാൻ മറക്കാൻ ശ്രമിക്കുവാ എല്ലാം…. പക്ഷേ പറ്റണില്ല മാഷേ. എങ്ങനെ കൊണ്ടുനടന്നതാ ഞാൻ അവളെ. അവളുടെ ഒരു ഇഷ്ടത്തിനും ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല. ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ എന്റെ മകളോട് ഒന്നേ
ആവശ്യപെട്ടൊള്ളൂ….. അത് അവൾക്ക് സാധിച്ചുതരാനും പറ്റിയില്ല…. ”
മാഷ് : “താൻ അത് വിടടോ…. എല്ലാം കഴിഞ്ഞില്ലേ…. ഇനി അതൊക്കെ ആലോചിച്ചു ഇരുന്നിട്ട് എന്താ കാര്യം.”
വിശ്വൻ : “എങ്ങനെ മറക്കും മാഷേ ഞാൻ…. പൊന്നു പോലെ ഞാൻ വളർത്തി വലുതാക്കിയ എന്റെ ഇന്ദുവിനെ കയ്യും കലാശവും കാട്ടി മയക്കിയെടുത്തവൻ കൊണ്ടുപോയില്ലേ…. എന്നിട്ടോ ; അവന്റെ ആവശ്യം കഴിഞ്ഞപ്പോ കൊന്ന് കെട്ടിത്തൂക്കിയില്ലേ മാഷേ ആ നായ. ”
താനിരിക്കുന്നത് ഒരു പൊതു വാഹനത്തിൽ ആണെന്ന് പോലും ഓർക്കാതെ വിശ്വൻ പൊട്ടിക്കരഞ്ഞു. ഉറവ പൊട്ടി ഒഴുകിയ കണ്ണുനീർ അയാൾക്ക് തടഞ്ഞു നിർത്താവുന്നതിലും അധികമായിരുന്നു. മാഷ് പിന്നീട് ഒന്നും സംസാരിച്ചില്ല. വിശ്വനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് മാഷിന് അറിയില്ലായിരുന്നു.
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????