ഇരുൾ
Author : സഞ്ജയ് പരമേശ്വരൻ
വീണ്ടും ഒരു ചെറു കഥയുമായി എത്തിയിരിക്കുകയാണ് ഞാൻ. മുൻപുളള കഥകൾക്ക് തന്ന സ്നേഹവും സപ്പോർട്ടും ഈ കഥയ്ക്കും നൽകും എന്ന് വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ നല്ലതായാലും ചീത്തയായാലും കമന്റ് ബോക്സിൽ ചേർക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു….
ഇരുൾ
– സഞ്ജയ് പരമേശ്വരൻ
തിമർത്തു പെയ്യുന്ന മഴയുടെ ഘോര നാദത്തിൽ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ മുഴങ്ങിക്കേട്ട ഇന്ദുവിന്റെ നിലവിളികൾ പുറത്തേക്കെത്തിയില്ല. നിലാവെളിച്ചത്തിൽ അവൾ ആ രൂപം വ്യക്തമായി കണ്ടിരുന്നു. അരുതെന്നവൾ കരഞ്ഞു പറഞ്ഞുകൊണ്ടേയിരുന്നു. ആ രൂപം അടുത്തുവരും തോറും അവൾ പുറകോട്ട് നിരങ്ങി നീങ്ങിക്കൊണ്ടിരുന്നു. ശരീരം ഭിത്തിയിൽ തട്ടി നിൽക്കും വരെ മാത്രമേ അവൾക്ക് നീങ്ങാൻ സാധിച്ചൊള്ളൂ. പതിയെ ഇരുൾ മൂടിയ ഈ ലോകത്തു നിന്നും അവൾ യാത്രയായി; പ്രകാശം തേടി……
ഒരു വർഷത്തിന് ശേഷം…
ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആനവണ്ടി നീങ്ങി കൊണ്ടിരുന്നു. ആനവണ്ടിയുടെ കുണുങ്ങി കുണുങ്ങിയുള്ള യാത്രയുടെ താളത്തിൽ വിശ്വനാഥൻ എപ്പോഴോ നിദ്ര പൂകിയിരുന്നു. തന്റെ അടുത്ത് ചലനങ്ങൾ തോന്നിയപ്പോഴാണ് അയാൾ മയക്കം വിട്ടുണർന്നത്. നോക്കുമ്പോൾ അയാളെ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ദിവാകരൻ മാഷിനെയാണ് കാണുന്നത്. ദിവാകരൻ മാഷ് ആ നാട്ടിലെ സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. നാട്ടുകാരോട് എപ്പോഴും ഒരു ചെറു പുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന മാഷിനോട് എല്ലാവർക്കും വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് വർഷമായി നാട്ടുകാരുടെ മുഖത്ത് പോലും നോക്കാതെ തല കുമ്പിട്ടു നടക്കുന്ന വിശ്വനാഥൻ പോലും തെളിച്ചം കുറഞ്ഞതാണെങ്കിലും മാഷിന് ഒരു പുഞ്ചിരി നൽകിയത്.
മാഷ് : “എന്താ വിശ്വാ….. ഇത്ര വൈകിയത്? ”
വിശ്വൻ : “അത് മാഷേ…. ഞാൻ കീഴാറ്റൂര് വരെ ഒന്ന് പോയി വന്നതാണ് ”
ഒരൽപ്പം മടിച്ചാണ് വിശ്വൻ പറഞ്ഞത്. ഒരല്പനേരത്തെ മൗനത്തിന് ശേഷം, ഒരു ഔപചാരത്തിന്റെ പുറത്ത് വിശ്വൻ മാഷിനോട് തിരിച്ചതേ ചോദ്യം ചോദിച്ചു.
മാഷ് : “ഞാൻ പട്ടണം വരെ ഒന്ന് പോയതാ… പെൻഷന്റെ കുറച്ച് കടലാസുകളൊക്ക ശരിയാക്കാനുണ്ടായിരുന്നു…. അല്ലാ…. കീഴാറ്റൂര് എന്താ വിഷേഷിച്ച്.”
സഞ്ജയ്…
കഥ കിടിലൻ… ലാസ്റ്റ് ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല…. എന്തായലും കൊള്ളാം നല്ല ഒരു ചെറിയ കഥ….
♥️♥️♥️♥️♥️♥️♥️
Thank you bro
കാലിക പ്രസക്തിയുള്ള പ്രമേയം.. വളരെ നന്നായി അവതരിപ്പിച്ചു..എല്ലാവരിലും മാനവികത നിറയട്ടെ.. ആശംസകൾ സഹോ??
Thanks bro….???
കൊള്ളാം bro ♥♥♥♥
Thanks bro…..???
നന്നായിരുന്നു…??????
Thanks bro….??
നല്ല ഒരു കഥ…
വിശ്വൻ അങ്ങനെ ചെയ്യുമെന്ന് കരുത്താതെ നിൽക്കാൻ മാത്രം ഒരു ഡീറ്റെയിൽസ് വന്നില്ല എന്ന് തോന്നി..
പെട്ടന്ന് പിടിക്കപ്പെട്ടത് പോലെ, ഒരു വർഷം വേണ്ടിയിരുന്നില്ല എന്നാണ് ട്ടോ…
പിന്നെ ഇങ്ങനെ ഉള്ള കള്ളങ്ങൾ ഒന്നും ആരെയും ഒന്നിൽ നിന്നും വിട്ടു നിർത്തില്ല, ഈ പ്രേമം പ്രണയം അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് മനസിൽ തള്ളികയറുന്നത് പോലെ ആണ് എനിക്ക് തോന്നിയിട്ടുള്ളത്, അതിനൊന്നും കുറെ കാലം ആവസ്യമില്ലല്ലല്ലോ,… അതിനാൽ അത് വരെ കേട്ടു വന്ന ഏതൊരു കഥയും ആ നിമിഷം മറന്നു പോകും .
കഥ ഇഷ്ട്ടമായി ട്ടോ.
ഇനിയും വരിക ❤❤❤
Thank you bro…❤️❤️❤️
അത് ഒരു പ്രശ്നമായിട്ട് എനിക്കും പിന്നീട് തോന്നിയിരുന്നു…. തെറ്റുകളൊക്ക കുറച്ച് ഇനിയും വരാൻ ശ്രമിക്കാം
അക്രമം അന്യായം അടിപൊളി (AAA Certified ???) ???
എഴുത്തിന്റെ ഭാഷ ഒന്ന് ശ്രദ്ധിച്ചാൽ ഇതിലും അടിപൊളിയാകും ???
ചിന്തോദ്ദീപകമായ നല്ലൊരു കഥ. സസ്പെൻസ് പൊളിക്കാതെ എട്ടു പേജിൽ കഥ മെനഞ്ഞ രീതിയും സൂപ്പർ ???
ഈ വിഷയത്തിൽ കുറെയേറെ പറയാണെമെന്നുണ്ട്, സമയക്കുറവിന്റെ പ്രശ്നത്തോടൊപ്പം മടിയുടെ അസുഖവുമുണ്ടെ ???
വീണ്ടും കാണണം ???
Thanks bro….❤️❤️❤️
ഭാഷ ഒരു പ്രശ്നമാണ്… നന്നാക്കാൻ ശ്രമിക്കുന്നുണ്ട്…
super bro.??
Thank you bro…..??
ബ്രോ പറയാതെ വയ്യ.. നല്ല പവർഫുൾ എഴുത്ത്. നമുടെ സമൂഹത്തിൽ ഇന്നും ഇത് നടന്ന് വരുന്നുണ്ട്.. എന്നെങ്കിലും ഇതിനൊക്കെ ഒരു അവസാനം ഉണ്ടാവും എന്ന് വിചാരിക്കാം.
തുടർന്ന് എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ❤️
Thank you….??? …. ദുരഭിമാന കൊലപാതകങ്ങൾ ഇന്നും വാർത്ത തലക്കെട്ടുകളായ് വരുന്നത് വേദനാജനകമാണ്…. മാറ്റങ്ങൾ വരും…. തുടർന്നും എഴുതാൻ ശ്രമിക്കും…
ബ്രോ കഥ നന്നായിരുന്നു……. ഇപ്പോഴും ഇങ്ങനത്തെ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അവരുടെ ഒക്കെ കാഴ്ച്ചപാട് എന്ന് മാറും അറിയില്ല…….
നല്ലയൊരു നാളെക്കായി പ്രാർത്ഥിക്കാം……
❤❤❤
Thanks bro….. സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യും….
❤❤❤
????
❤❤
????
❤❤❤
????