ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4048

പുറത്ത് അതിശക്തമായ മഴ…

വീണ്ടും പണി പാളിയോ എന്നൊരു സംശയം…

ആ മഴ കുറച്ചു നേരം നീണ്ടു നിന്നു..

ബുള്ളറ്റിൽ മോളെയും കൊണ്ട് ഊട്ടി യാത്ര നടക്കില്ല. ഇനിയത് റിസ്കാണ്…

അവിടെയും നല്ല മഴ പെയ്യുന്നുണ്ടെന്ന് ഇക്കാക്ക വന്നപ്പോൾ പറഞ്ഞു..

രണ്ട് ദിവസം അവിടെ നിൽക്കാൻ പറഞ്ഞു…

വയനാട് ഒന്ന് കറങ്ങാനും..

വയനാട്ടിൽ എത്തിയാൽ അവിടെ നിന്നാൽ തന്നെ മതി ..

 വീടിനു ചുറ്റുമാണെങ്കിൽ കാപ്പി ചെടിയും കുറച്ച് നടന്നാൽ ചുറ്റും തേയില ചെടികളും കാണാം …

പണ്ട് ഒരുപാട് ഉണ്ടായിരുന്നു…

ഇപ്പോൾ കുറേ ഒക്കെ വെട്ടി കളഞ്ഞ് അവിടെ വീടുകൾ ഉയരാൻ തുടങ്ങി…

അന്ന് ബാണാസുര ഡാം കാണാൻ പ്ലാൻ ഇട്ടു…

പതിനൊന്നു മണിക്ക് പുറപ്പെട്ടു…

ഞാനും ആദ്യമായിട്ടാണ് ബാണാസുര ഡാം കാണാൻ പോകുന്നത്…

കുറച്ച് സമയത്തെ യാത്രക്കു ശേഷം അവിടെ എത്തി…

നടക്കാൻ കുറച്ച് ഉണ്ട് ഡാമിന്റെ മുകളിലേക്ക്…

മോളെയും കൊണ്ട് നടന്നാൽ റിസ്ക് ആണ്..

ആൾക്ക് രണ്ട് വയസ്സ് ആകുന്നെള്ളുവെങ്കിലും ഒറ്റക്ക് നടക്കണം…

അതിനാൽ ടിക്കറ്റ് എടുത്ത് ബസ്സ് വരുന്നത് കാത്തു നിന്നു…

പിന്നെ വേഗം ബസ്സിൽ കയറി പുറപ്പെട്ടു…

ഡാമിന്റെ മുകളിൽ എത്തി..

ആ സമയം വെള്ളം കുറവാണ് ഡാമിൽ…

കുറച്ച് നേരം അവിടെ കാറ്റ് കൊണ്ട് ഇരുന്നു…

പിന്നെ പാർക്കിലേക് നടന്നു…

നല്ല ശാന്തമായ സ്ഥലം…

വർക്കിംഗ്‌ ഡേ ആയത് കൊണ്ട് തന്നെ ആരെയും അധികം കാണാനില്ല…

പാർക്കിൽ കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരു ഐസ്ക്രീം പാർലർ കണ്ട്…

മൂന്നു ഐസ്ക്രീമും വാങ്ങി ആ പാർക്കിൽ നടന്നു കൊണ്ടിരിക്കെയാണ് ആ കാഴ്ച കണ്ണിൽ പെട്ടത്…

വലിയ മരങ്ങളിൽ വടം വെച്ചു കെട്ടി കുറെ ഊഞ്ഞാൽ ഉണ്ടാക്കിയിരിക്കുന്നു…

ഒരുപാട് ഊഞ്ഞാൽ ഉണ്ട്…

ഊഞ്ഞാൽ കണ്ട സന്തോഷത്തിൽ അമ്മളെ ആള് ഓടി പോയി കേറി ആടാൻ തുടങ്ങി…

അത് കണ്ടപ്പോൾ മോൾക്കും ആടണം…

അവൾക് ഇരിക്കാൻ പറ്റിയ ഊഞ്ഞാൽ ഒന്നും അവിടെ കണ്ടില്ല…

കുറച്ച് മേലെ ഭാഗത്തേക്ക് നടന്നപ്പോൾ അവിടെ ഒരു ചെറിയ ഊഞ്ഞാൽ കണ്ടു…

വേഗം അതിലിരുത്തി അവളെ മെല്ലെ ആട്ടി കൊടുത്തു…

അമ്മളെ ആൾ ഓരോ ഊഞ്ഞാലും ടെസ്റ്റ്‌ ചെയ്തു ആടുകയാണ്…

ഏതാണ് ഉയരത്തിൽ പോകുന്നതെന്നും നോക്കി കൊണ്ട്…

അതെല്ലാം കഴിഞ്ഞ് മോളെയും നിലത്തിറക്കി ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി..

വയർ ചീത്ത വിളിക്കാൻ തുടങ്ങിയിട്ടുണ്ട്…

മോള് കുറച്ച് പിറകിൽ ആയിട്ടാണ് വരുന്നത് അവളുടെ പിറകിൽ എന്റെ പെണ്ണും ഉണ്ട്…

മോളൂസ് ഒരു പാട്ട് പാടുന്നുണ്ട് അവളുടെ ഭാഷയിൽ…

അതിനിടയിൽ തൊട്ട് മുന്നിൽ കണ്ട ഒരു ഊഞ്ഞാൽ കൈ കൊണ്ട് മുന്നിലേക്ക് തള്ളി വിട്ടു…

ആ ഊഞ്ഞാൽ മുന്നിലേക്ക് പോയി എന്റെ മകൾ കുറച്ച് താഴേക്കിറങ്ങലും അവളുടെ നെറ്റിയിൽ തിരികെ വന്നിടിക്കലും ഓരോ സമയം തന്നെ ആയി…

അന്നൊരു ചീത്ത പറഞ്ഞിട്ടുണ്ട് അവൾ ഊഞ്ഞാലിനെ…

ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ ആർത്തു കരയാനും തുടങ്ങി…

പിന്നെ ഞാൻ ഊഞ്ഞാലിനു രണ്ട് അടിയൊക്കെ കൊടുത്തിട്ടാണ് അവൾ കരച്ചിൽ നിർത്തിയത്…

അവിടെ നിന്നും തിരികെ വരുമ്പോൾ റോഡ് സൈഡിലുള്ള വീടിനു മുകളിലായി ഒരു ഹോട്ടൽ സെറ്റപ് ചെയ്ത സ്ഥലത്ത് നിന്നും ഫുഡ്‌ കഴിച്ചു…

അതിനിടയിൽ തന്നെ പെരുമഴ പെയ്യുവാനും തുടങ്ങി…

വല്ലത്തൊരു പെടല് തന്നെ…

ഞങ്ങൾ എവിടേക്കെങ്കിലും ഇറങ്ങാൻ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു മഴ പെയ്യാൻ….

മഴയെയും പ്രാകി ഭക്ഷണം വളരെ സാവധാനം കഴിച്ചു തുടങ്ങി…

മഴ മാറിയപ്പോൾ മൂന്നാളും ഓരോ കവറും തലയിലിട്ട് വീട്ടിലേക് യാത്ര തിരിച്ചു…

അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു…

പിറ്റേന്നും പെരുമഴ തന്നെ…

ഇവർക്ക് ഞങ്ങൾ ഒരു ട്രിപ്പ് വന്നതിന് വല്ല ദേഷ്യവും ഉണ്ടോ ആവോ…

അന്ന് പിന്നെ കാര്യമായി ഒന്നും നടന്നില്ല…

വൈകുന്നേരം കിട്ടിയ ചെറിയ ഗ്യാപ്പില്‍ എന്റെ പെണ്ണിന്റെ ഒരു ബന്ധു വീട് വരെ ഒന്ന് പോയി…

രാവിലെ നല്ല മഴയും വൈകുന്നേരം മുതൽ നല്ല തെളിഞ്ഞ കാലാവസ്ഥയും..

ഊട്ടി യാത്ര അടുത്ത ഒരു ദിവസത്തേക്ക് മാറ്റി വെച്ചുകൊണ്ട് അതിന് പിറ്റേന്ന് വയനാടിനോട് യാത്ര പറഞ്ഞിറങ്ങി…

ഹെൽമെറ്റ്‌ തലയിലിടാത്തതിനാൽ ചുരം തുടങ്ങുന്ന സ്ഥലത്തു സ്ഥിരമായി ഉണ്ടാവാറുള്ള പോലീസ് കാരുടെ കയ്യിൽ നിന്നും നൂറു രൂപ കൊടുത്തു ഒരു സ്ലിപ്പും വാങ്ങി ഞങ്ങൾ ചുരമിറങ്ങാൻ തുടങ്ങി…

വയനാടൻ കാറ്റ് ആ സമയവും മെല്ലെ തൊട്ടു തലോടി വന്നു…

അടുത്തത് ഊട്ടി യാത്രയുമായി വരാമെന്നും മനസ്സിൽ മന്ത്രിച്ചു കൊണ്ട്…

ഇഷ്ട്ടത്തോടെ

നൗഫു.????

Updated: January 13, 2021 — 10:11 pm

61 Comments

  1. ശരിക്കും ഒരു വയനാടൻ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു …

  2. കാക്കാ വൈകി എന്നറിയാം… ന്നാലും എങ്ങിനെ എഴുതുന്നു ഇതുപോലെ..

    ♥️♥️♥️♥️♥️

  3. എന്റെ പൊന്നു ചെങ്ങായി ഇതിന് മാത്രം എഴുതാൻ ഒക്കെ ടോപ്പിക്ക് ഇങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ?,.

    ആദ്യം വരികൾ കണ്ടപ്പോൾ പാട്ട് ആണ് കരുതി,?. പിന്നെ സംഗതി കത്തി..

    യാത്ര വിവരണം പൊളി ആയി, ഇനി ഈ ഫീൽഡിലും ഒരു കൈ നോക്കാം.
    രാത്രി യാത്ര അത് വേറേ ഫീൽ ആണ്,

    // നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

    “ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

    “ഹോ.. അത് ഞാൻ ഒപ്പിചോളാം…”

    “എവിടുന്ന്…”

    “ഇങ്ങളെ കീസെന്ന് തന്നെ…”

    അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു… //

    പൈസ ഉണ്ടാക്കാനുള്ള മാർഗം ആലോചിച്ചു ഞാൻ കുറെ ചിരിച്ചു ?,.

    ഒരുപാട് ഇഷ്ടായി ❤

    ഇങ്ങടെ ഈ മെഷിൻ കൊടുക്കുന്നുണ്ടെങ്കിൽ പറയണം, ഞാൻ എടുത്തോളാം.

    സ്നേഹത്തോടെ
    ZAYED ❤

    1. പെട്ട് പോയതാണ് മോനെ..

      ഒരു കവിത ആയിരുന്നു ഉദേശിച്ചത്‌ ???

      മേസീൻ തന്നിട് ഒരു കാര്യവും ഇല്ലേ ???

  4. ഡ്രാക്കുള

    കൊള്ളാം നൗഫൂ നല്ല അവതരണം ???❤️❤️❤️??????????????തെരുവിൻറെ മകൻ അടുത്ത ഭാഗം എന്തായി ? എന്നാണ് വരുന്നത്? ഒരു സമാധാനത്തിന് ചോദിക്കുകയാണ്??❤️❤️❤️ ഒന്നും തോന്നരുതേ?????

    1. ഞായറാഴ്ച ഉണ്ടാവും…

      ബ്രോ ???

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. നല്ല ഒരു യാത്ര ആയിരുന്നു. എന്നാലും മനസിലാവാത്തത് ?. നായകനും നായികയുടെയും മോളുടെയും പേര് എന്തുവാ ??????
    അങ്ങനെ സഫാരി ചാനൽ കണ്ടു ???.
    സ്നേഹം മാത്രം ???

    1. താങ്ക്യൂ പിള്ളേ…

      അനക് ഇഷ്ട്ടപെട്ടല്ലോ ????

  6. നൗഫൂസ് ???

    ഒരു കഥയേക്കാളുപരി ഒരു യാത്രാവിവരണം പോലെ, എന്നാൽ തീർത്തും ഒരു യാത്രാവിവരണമല്ല. ??? കഥകൾ.കോമിൽ ഒരു പുതിയ സെഗ്മെന്റ് കൊണ്ടുവരാനുള്ള ശ്രമമാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.???

    ഒരു കഥ പറയുന്ന മൂഡിൽ ചില കഥാപാത്രങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ഒരു യാത്രാ വിവരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം, അങ്ങനെ പറയുന്നതാണ് കൂടുതൽ ശരിയെന്നു തോന്നുന്നു. ???

    ഒറ്റ കഥാപാത്രങ്ങൾക്കും പേരില്ല എന്നതാണിതിന്റെയൊരു ഹൈലൈറ്റ്. അങ്ങനെ ഇക്കയും മോളും പൊണ്ടാട്ടിയും ഉമ്മയും വലിയുമ്മയും മാത്രമുള്ള ഒരു പരീക്ഷണം.? ആർക്കും പേരില്ലാത്ത കൊണ്ട് ഏതു വായനക്കാരനും സ്വന്തം ജീവിതത്തിലേക്ക് എളുപ്പം ഇണക്കിച്ചേർക്കാവുന്ന തരത്തിലുള്ള ഒരു സൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണം???. ???

    പരീക്ഷണങ്ങൾ നല്ലതാണ്, എനിക്ക് പരീക്ഷണങ്ങൾ ഒരുപാടിഷ്ടവുമാണ്. എന്നും നടക്കുന്ന സുരക്ഷിത വഴികളിൽ നിന്നും ഇടക്കെങ്കിലും ഇങ്ങനെ മാറി നടക്കണം.??? നമ്മുടെ റേഞ്ചും കഴിവും ഒന്നുകൂടെ വിശാലമാകാനും പരിമിതികൾ മനസിലാക്കാനും സഹായിക്കും. ???

    ഹോബിയാണെങ്കിലും ഇങ്ങനത്തെ പരീക്ഷണങ്ങൾ കൊണ്ട് എഴുത്തും പതുക്കെ ഒരു സീരിയസ് നേരമ്പോക്കാകും. ???

    ഇതിൽ നിർത്താതെ ഇതേ ട്രാക്കിൽ കൂടുതൽ രസകരമായ സംഭവങ്ങൾ കൂട്ടിച്ചേർത്തും കുറച്ചു ഭാവനയും കുത്തിക്കേറ്റി ഇനിയും എഴുതാൻ ശ്രമിക്കുമെന്നു കരുതുന്നു . ???

    ബിത്ത് കട്ട സപ്പോർട്ട്
    ഋഷി
    ???

    1. ഫുള്ളായിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ…

      ഞാൻ എഴുതുന്ന കഥകളിൽ അതികവും ജീവിതത്തിൽ നിന്നും കുറച്ച് കൂട്ടിച്ചേർക്കും ഇതും അത് പോലെ ഒന്നാണ്…

      സീരിയസ് ആക്കിയാലോ എന്നുള്ള ഒരു ചിന്ത വരുന്നുണ്ട്…

      കുറച്ച് കൂടെ ആയത്തിൽ എഴുതാൻ അത് ചിലപ്പോൾ എന്നെ സാഹിയായിച്ചേക്കാം…

      വെറുതെ എഴുതുന്ന കുത്തിക്കുരിക്കലുകൾ കുറക്കുകയും ചെയ്യാം…

      ഋഷി…

      നന്ദി ഉണ്ട് മുതലാളി നന്ദി ഉണ്ട് ????

      1. അന്റെ കമെന്റിനും ഒരെഡിറ്റർ മാന്ട്യെരും..

        1. ഇതൊന്നും ഒരു സീൻ ആക്കരുത്…

          എഴുതുന്നത് തന്നെ എങ്ങനെയൊക്കെയോ ആണ്…????

        2. ഒന്നെറങ്ങി പോ ചെങ്ങായി അനക്കെന്തിൻ്റെ കേടാ

  7. Bahubali BOSS [Mr J]

    ❤️❤️❤️❤️???????

  8. വയനാടൻ യാത്ര കൊള്ളാം, നല്ല സന്ദേശങ്ങളും നൽകാൻ കഴിഞ്ഞു, എഡിറ്റിങ് ഒരു സുഖമില്ലാത്തത് വായനയ്ക്ക് ഫീൽ ചെയ്തു.
    ആശംസകൾ…

    1. വൈ…

      എന്റെ എഡിറ്ർക്ക് എന്ത് പറ്റി ജ്വാല…

      1. നൗഫു ഭായ്,
        എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര.
        എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

        ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.
        ഇപ്പോൾ ഇത് കഥ ആണോ, ഗദ്യ കവിത ആണോ എന്ന് തോന്നിപോകും…

        1. സബ്‌മിറ്റിൽ വന്ന പോരായ്മ ആണ്…

          ശ്രെദ്ധിക്കാം ????

  9. ❤❤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ?❤️❤️❤️??

    1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

      സ്നേഹം ബ്രോ ?????

      1. ഇഷ്ട്ടം ???

  11. MRIDUL K APPUKKUTTAN

    ???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???.????

  13. Ith entha entho oru prityegatha.

    1. കവിത ആണെന്ന് തോന്നുന്നു ഇന്ദു..

      ആ ഫോർമാറ്റിൽ ആണ് വന്നത് ?

  14. ,❤️❤️

  15. മാത്തപ്പൻ

    ???

    1. കുട്ടി പ്ലിംഗ് ?

    2. Time നോക്കെടാ ??

  16. ?? ഫസ്റ്റ് ??

    1. ഇതിൽ എന്തോ കള്ളകളി ഉണ്ട്

      1. Thonniyille..എനിക്കും തോന്നി

        1. ഇങ്ങക്കും തോന്നി അല്ലെ ?

      2. എനിക്കും തോന്നി…

        ആരാ ഇവൻ ??

Comments are closed.