ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4115

എന്റെ പെണ്ണ് എന്നിലേക്കു കുറച്ച് കൂടെ ചേർന്നിരിക്കുന്നുണ്ട്…

പെട്ടന്ന് പോകുവാനായി കൊതിച്ചാലും ഈ യാത്ര അവസാനിക്കുമല്ലോ എന്നോർക്കുമ്പോൾ മനസ്സ് പതിയെ മതി എന്ന് ചൊല്ലി തരും…

മഴ വീണ്ടും ഒളിച്ചു കളിക്കുന്നത് പോലെ ഇടക്ക് വരും പെട്ടന്ന് തന്നെ മറയും…

അങ്ങനെ യാത്ര ഒമ്പതാം വളവിലെത്തി…

വ്യൂ പോയിന്റ് നീളത്തിൽ കിടക്കുകയല്ലേ…

ഒരു വിദേശ രാജ്യത്തായിരുന്നെങ്കില്‍ എന്തെല്ലാം മാറ്റങ്ങളവർ കൊണ്ട് വരുമായിരുന്നു..…

വയനാട്…

പ്രകൃതി വളരെ മനോഹരമായി കൊത്തിയുണ്ടാക്കിയ നാട്…

ഇന്നും അവിടെ ഇരുട്ട് മൂടി കിടക്കുകയാണ്…

ഓരോ രാജ്യത്തും ടൂറിസ്റ്റ് പ്ലേസ് അല്ലാത്ത സ്ഥലങ്ങൾ ആണെങ്കിൽ പോലും വൃത്തിയോടെ സൂക്ഷിക്കാൻ അവിടെ ഉള്ള തദ്ദേശ വകുപ്പുകൾ ജാഗ്രത കാണിക്കാറുണ്ട്…

വൃത്തി അവർ അവരുടെ നാടിന്റെ അടയാളമായി കാണിക്കുന്നു…

നമ്മുടെ നാടെന്താണ് മാറാത്തത്…

അറിയില്ല…

ഒരു വേസ്റ്റ് ബിന്ന് പോലും നോക്കി നടത്താൻ സാധിക്കാത്ത ജനത…

നല്ല ഉദ്യോഗസ്ഥർ വരണം…

അവരെ മുന്നോട്ട് നയിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാറുകളും…

എന്നാൽ തന്നെ നമ്മുടെ നാട് മുഴുവനായി മാറ്റം വരുത്തി സഞ്ചാരികളെ ക്ഷണിക്കാൻ നമുക്ക് സാധിക്കും…

ബുള്ളറ്റ് പാർക്ക്‌ ചെയ്തു പതുക്കെ വ്യൂ പൊയിന്‍റിലേക്ക് നടന്നു…

അവിടെ കുറച്ച് യാത്രക്കാർ നില്‍ക്കുന്നുണ്ട്…

നേരം അർദ്ധരാത്രിയോട് അടുക്കുന്നത് കൊണ്ട് തന്നെ യുവാക്കളാണ് കൂടുതൽ…

ഇപ്പോ മഴ മാറി മഞ്ഞിറങ്ങാൻ തുടങ്ങിയിട്ടുണ്ട്…

കോടയുള്ളത് കൊണ്ട് തന്നെ കാഴ്ച കാര്യമായി കാണുന്നില്ല…

രാത്രിയിൽ താഴ്വാരം പ്രകാശിച്ചിരിക്കുന്നത് കാണാൻ എനിക്കിന്നും ഇഷ്ടമാണ്…

ഇടക്കിടെ വാഹനങ്ങൾ നിർത്തി കാഴ്ച കണ്ടു പോകുന്ന ഫാമിലികളും…

മൂത്തമ്മയുടെ വീട്ടിൽ നിന്നും കാൾ വരുവാൻ തുടങ്ങി…

അവിടെ മൂത്തമ്മ ഞങ്ങളെയും കാത്ത് ഉറങ്ങാതെ ഇരിപ്പുണ്ട്…

പിന്നെ ഒട്ടും താമസിച്ചില്ല യാത്ര തുടർന്നു…

വെൽക്കം ടു വയനാട് കമാനം കടന്ന് വയനാട്ടിലേക് കയറി…

അതിന് അരികിലുള്ള ബോർഡിൽ അവിടെ ഉള്ള എല്ലാ ടൂറിസ്റ്റ് പ്ലേസലേക്കും എത്താനുള്ള ദൂരവും ചിത്രവും ഒരു മാപ്പ് പോലെ അടയാളപ്പെടുത്തിയിരിക്കുന്നു…

മുന്നില്‍ പോലീസ് ചെക്കിങ് ഉണ്ട്…

അവരെയും മറികടന്നു മുന്നിലേക്ക് തന്നെ യാത്ര തുടർന്നു…

ഒരു നൂറു മീറ്റർ കൂടി മുന്നോട്ട് പോയാൽ ഒരു വലിയ ആൽമരത്തിനു അരികിൽ എത്താം…

കരിങ്കണ്ടൻ എന്ന ആളുടെ ക്ഷേത്രം ഉണ്ട് അവിടെ…

വയനാട്ടിലേക് ആദ്യമായി വഴി തുറന്നു തന്ന മഹാൻ…

ചങ്ങല മരത്തിന്റെ അടുത്തെത്തിയപ്പോൾ അതിന്റെ ഞാൻ കേട്ട ഒരു കഥ പറഞ്ഞു കൊടുത്തു…

ഉപദ്രവകാരിയായ ഒരു ശൈത്താൻ അവിടെ ഉണ്ടായിരുന്നതും…

ഈ വഴി വരുന്നവരെ രാത്രിയിൽ അവൻ ഉപദ്രവിച്ചതും..

ഒരു നാൾ വലിയൊരു പണ്ഡിതൻ വന്ന് അവനെ ചങ്ങലക്കിട്ട് ബന്ധിച്ചതും പറഞ്ഞ് കൊടുത്തപ്പോൾ ആളൊന്ന് പേടിച്ചെന്ന് തോന്നുന്നു…

എന്റെ വയറിൽ ഉള്ള മുറുക്കം കുറച്ച് ശക്തിയിൽ ആയി…

ഇടക്കിടെ ആ റോഡ് തിരിയുന്നത് വരെ പുറകിലേക്ക് നോക്കാൻ ആള് ശ്രമിക്കുന്നത് ഞാൻ ഗ്ലാസ്സിലൂടെ കാണുന്നുണ്ട്…

ഞങ്ങൾ മുന്നോട്ട് തന്നെ വളരെ പതുകെ പോയി കൊണ്ടിരുന്നു…

വൈതിരി എത്തുന്നതിനു മുമ്പ് ഒരു ഹോട്ടൽ കണ്ട്… ഓരോ ചായ കുടിക്കാൻ ആയി ഇറങ്ങി…

ഒന്ന് ഫ്രഷ് ആകുകയും ചെയ്യാം…

നല്ല വയനാടൻ തേയിലയിട്ട കടുപ്പത്തിലുള്ള ചായ കുടിച്ചപ്പോൾ ക്ഷീണമെല്ലാം ഓടി പോയി…

അവിടുന്ന് ഒരു 10 കിലോമീറ്റർ ഉണ്ടാവുകയുള്ളൂ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള വീട്ടിലേക്…

വെള്ളാരം കുന്ന്…

പെട്ടന്ന് തന്നെ അങ്ങോട്ട് എത്തി സമയം ഒരു മണി ആയിട്ടുണ്ടാവും…

മൂത്തമ്മ നമ്മളെ കാത്തു നിന്നു ഉറങ്ങി പോയിരുന്നു…

വേഗം തന്നെ ഒന്ന് ഫ്രഷ് ആകുവാൻ ബാത്‌റൂമിൽ കയറി…

നടക്കൂല…

എന്റുമ്മ എന്തൊരു തണുപ്പ്…

വെള്ളം നമ്മളെ തൊടാൻ സമ്മതിക്കുന്നില്ല…

പക്ഷെ ഹോട്ടലിലെ വെള്ളത്തിനു ചൂട് ഉണ്ടായിരുന്നല്ലോ…

അവർ ഹീറ്റർ കണക്ട് ചെയ്തിട്ടുണ്ടാവും.. അതായിരിക്കും…

എങ്ങനെ ഒന്ന് മുഖം കഴുകുക…

രണ്ടും കല്‍പ്പിച്ചു ഒന്ന് ഫ്രഷ് ആയി വന്നപ്പോയെക്കും ഫുഡ്‌ മേശയിൽ ഉണ്ട്…

അതും കഴിച്ചു പെട്ടന്ന് തന്നെ കിടന്നു…

വളരെ വേഗത്തിൽ ഞങൾ ഉറക്കത്തിലേക് വീണു…

രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ…

Updated: January 13, 2021 — 10:11 pm

61 Comments

  1. ശരിക്കും ഒരു വയനാടൻ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു …

  2. കാക്കാ വൈകി എന്നറിയാം… ന്നാലും എങ്ങിനെ എഴുതുന്നു ഇതുപോലെ..

    ♥️♥️♥️♥️♥️

  3. എന്റെ പൊന്നു ചെങ്ങായി ഇതിന് മാത്രം എഴുതാൻ ഒക്കെ ടോപ്പിക്ക് ഇങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ?,.

    ആദ്യം വരികൾ കണ്ടപ്പോൾ പാട്ട് ആണ് കരുതി,?. പിന്നെ സംഗതി കത്തി..

    യാത്ര വിവരണം പൊളി ആയി, ഇനി ഈ ഫീൽഡിലും ഒരു കൈ നോക്കാം.
    രാത്രി യാത്ര അത് വേറേ ഫീൽ ആണ്,

    // നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

    “ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

    “ഹോ.. അത് ഞാൻ ഒപ്പിചോളാം…”

    “എവിടുന്ന്…”

    “ഇങ്ങളെ കീസെന്ന് തന്നെ…”

    അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു… //

    പൈസ ഉണ്ടാക്കാനുള്ള മാർഗം ആലോചിച്ചു ഞാൻ കുറെ ചിരിച്ചു ?,.

    ഒരുപാട് ഇഷ്ടായി ❤

    ഇങ്ങടെ ഈ മെഷിൻ കൊടുക്കുന്നുണ്ടെങ്കിൽ പറയണം, ഞാൻ എടുത്തോളാം.

    സ്നേഹത്തോടെ
    ZAYED ❤

    1. പെട്ട് പോയതാണ് മോനെ..

      ഒരു കവിത ആയിരുന്നു ഉദേശിച്ചത്‌ ???

      മേസീൻ തന്നിട് ഒരു കാര്യവും ഇല്ലേ ???

  4. ഡ്രാക്കുള

    കൊള്ളാം നൗഫൂ നല്ല അവതരണം ???❤️❤️❤️??????????????തെരുവിൻറെ മകൻ അടുത്ത ഭാഗം എന്തായി ? എന്നാണ് വരുന്നത്? ഒരു സമാധാനത്തിന് ചോദിക്കുകയാണ്??❤️❤️❤️ ഒന്നും തോന്നരുതേ?????

    1. ഞായറാഴ്ച ഉണ്ടാവും…

      ബ്രോ ???

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. നല്ല ഒരു യാത്ര ആയിരുന്നു. എന്നാലും മനസിലാവാത്തത് ?. നായകനും നായികയുടെയും മോളുടെയും പേര് എന്തുവാ ??????
    അങ്ങനെ സഫാരി ചാനൽ കണ്ടു ???.
    സ്നേഹം മാത്രം ???

    1. താങ്ക്യൂ പിള്ളേ…

      അനക് ഇഷ്ട്ടപെട്ടല്ലോ ????

  6. നൗഫൂസ് ???

    ഒരു കഥയേക്കാളുപരി ഒരു യാത്രാവിവരണം പോലെ, എന്നാൽ തീർത്തും ഒരു യാത്രാവിവരണമല്ല. ??? കഥകൾ.കോമിൽ ഒരു പുതിയ സെഗ്മെന്റ് കൊണ്ടുവരാനുള്ള ശ്രമമാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.???

    ഒരു കഥ പറയുന്ന മൂഡിൽ ചില കഥാപാത്രങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ഒരു യാത്രാ വിവരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം, അങ്ങനെ പറയുന്നതാണ് കൂടുതൽ ശരിയെന്നു തോന്നുന്നു. ???

    ഒറ്റ കഥാപാത്രങ്ങൾക്കും പേരില്ല എന്നതാണിതിന്റെയൊരു ഹൈലൈറ്റ്. അങ്ങനെ ഇക്കയും മോളും പൊണ്ടാട്ടിയും ഉമ്മയും വലിയുമ്മയും മാത്രമുള്ള ഒരു പരീക്ഷണം.? ആർക്കും പേരില്ലാത്ത കൊണ്ട് ഏതു വായനക്കാരനും സ്വന്തം ജീവിതത്തിലേക്ക് എളുപ്പം ഇണക്കിച്ചേർക്കാവുന്ന തരത്തിലുള്ള ഒരു സൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണം???. ???

    പരീക്ഷണങ്ങൾ നല്ലതാണ്, എനിക്ക് പരീക്ഷണങ്ങൾ ഒരുപാടിഷ്ടവുമാണ്. എന്നും നടക്കുന്ന സുരക്ഷിത വഴികളിൽ നിന്നും ഇടക്കെങ്കിലും ഇങ്ങനെ മാറി നടക്കണം.??? നമ്മുടെ റേഞ്ചും കഴിവും ഒന്നുകൂടെ വിശാലമാകാനും പരിമിതികൾ മനസിലാക്കാനും സഹായിക്കും. ???

    ഹോബിയാണെങ്കിലും ഇങ്ങനത്തെ പരീക്ഷണങ്ങൾ കൊണ്ട് എഴുത്തും പതുക്കെ ഒരു സീരിയസ് നേരമ്പോക്കാകും. ???

    ഇതിൽ നിർത്താതെ ഇതേ ട്രാക്കിൽ കൂടുതൽ രസകരമായ സംഭവങ്ങൾ കൂട്ടിച്ചേർത്തും കുറച്ചു ഭാവനയും കുത്തിക്കേറ്റി ഇനിയും എഴുതാൻ ശ്രമിക്കുമെന്നു കരുതുന്നു . ???

    ബിത്ത് കട്ട സപ്പോർട്ട്
    ഋഷി
    ???

    1. ഫുള്ളായിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ…

      ഞാൻ എഴുതുന്ന കഥകളിൽ അതികവും ജീവിതത്തിൽ നിന്നും കുറച്ച് കൂട്ടിച്ചേർക്കും ഇതും അത് പോലെ ഒന്നാണ്…

      സീരിയസ് ആക്കിയാലോ എന്നുള്ള ഒരു ചിന്ത വരുന്നുണ്ട്…

      കുറച്ച് കൂടെ ആയത്തിൽ എഴുതാൻ അത് ചിലപ്പോൾ എന്നെ സാഹിയായിച്ചേക്കാം…

      വെറുതെ എഴുതുന്ന കുത്തിക്കുരിക്കലുകൾ കുറക്കുകയും ചെയ്യാം…

      ഋഷി…

      നന്ദി ഉണ്ട് മുതലാളി നന്ദി ഉണ്ട് ????

      1. അന്റെ കമെന്റിനും ഒരെഡിറ്റർ മാന്ട്യെരും..

        1. ഇതൊന്നും ഒരു സീൻ ആക്കരുത്…

          എഴുതുന്നത് തന്നെ എങ്ങനെയൊക്കെയോ ആണ്…????

        2. ഒന്നെറങ്ങി പോ ചെങ്ങായി അനക്കെന്തിൻ്റെ കേടാ

  7. Bahubali BOSS [Mr J]

    ❤️❤️❤️❤️???????

  8. വയനാടൻ യാത്ര കൊള്ളാം, നല്ല സന്ദേശങ്ങളും നൽകാൻ കഴിഞ്ഞു, എഡിറ്റിങ് ഒരു സുഖമില്ലാത്തത് വായനയ്ക്ക് ഫീൽ ചെയ്തു.
    ആശംസകൾ…

    1. വൈ…

      എന്റെ എഡിറ്ർക്ക് എന്ത് പറ്റി ജ്വാല…

      1. നൗഫു ഭായ്,
        എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര.
        എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

        ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.
        ഇപ്പോൾ ഇത് കഥ ആണോ, ഗദ്യ കവിത ആണോ എന്ന് തോന്നിപോകും…

        1. സബ്‌മിറ്റിൽ വന്ന പോരായ്മ ആണ്…

          ശ്രെദ്ധിക്കാം ????

  9. ❤❤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ?❤️❤️❤️??

    1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

      സ്നേഹം ബ്രോ ?????

      1. ഇഷ്ട്ടം ???

  11. MRIDUL K APPUKKUTTAN

    ???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???.????

  13. Ith entha entho oru prityegatha.

    1. കവിത ആണെന്ന് തോന്നുന്നു ഇന്ദു..

      ആ ഫോർമാറ്റിൽ ആണ് വന്നത് ?

  14. ,❤️❤️

  15. മാത്തപ്പൻ

    ???

    1. കുട്ടി പ്ലിംഗ് ?

    2. Time നോക്കെടാ ??

  16. ?? ഫസ്റ്റ് ??

    1. ഇതിൽ എന്തോ കള്ളകളി ഉണ്ട്

      1. Thonniyille..എനിക്കും തോന്നി

        1. ഇങ്ങക്കും തോന്നി അല്ലെ ?

      2. എനിക്കും തോന്നി…

        ആരാ ഇവൻ ??

Comments are closed.