ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4048

p>

അവിടെയും കച്ചവടക്കാർ പെട്ടിക്കടകളിട്ട് നിൽക്കുന്നു…

ഞങ്ങൾ ഓരോ മസാല മുട്ട കഴിച്ചു…

കോഴിമുട്ട മസാല തേച്ച് വെച്ച് ഒരു കൊള്ളിയിൽ കോർത്തത്…

കൂടെ ഓരോ കട്ടനും…

ആ തണുപ്പിൽ ചൂടുള്ള കട്ടൻ ഊതിയൂതി കുടിച്ചു കൊണ്ട് അരികിലുള്ള കലുങ്കിൽ ഞങ്ങളിരുന്നു..

മോള് ചുരുണ്ടു കൂടി അവൾക്കിനിയും ചൂട് വേണമെന്ന പോലെ കിടക്കുന്നുണ്ട്…

മഴ മാറി എന്ന് തോന്നുന്നു…

ഓരോ കടയിലും അത്യാവശ്യം തിരക്കുണ്ട്…

ഞാനോരു സിഗരറ്റ് വാങ്ങി കത്തിച്ചു…

വീട്ടിൽ നിന്നും കാൾ വരുന്നുണ്ട്…

ഞാൻ എത്തിയ സ്ഥലം പറഞ്ഞു കൊടുത്തു..

പൊതുവെ അത്യാവശ്യം സ്പീഡിൽ വാഹനം ഓടിക്കുന്ന ഞാൻ നാലാം വളവിൽ എത്തിയിട്ടേള്ളൂന്നു പറഞ്ഞപ്പോൾ അതെന്താ ഇന്ന് വണ്ടിക്ക് ആക്‌സിലേറ്റർ കേടാണോ എന്നുള്ള മറുചോദ്യം ഉമ്മാന്റെ വക വന്നു..

കൂടെ പെട്ടന്ന് ചുരം കയറാനുള്ള നിർദേശവും….

സിഗരറ്റ് കളഞ്ഞ് ഓളെയും മോളെയും കയറ്റി ചുരം വീണ്ടും കയറി തുടങ്ങി…

വയനാടന്‍ കാറ്റിന്‍ തണുപ്പിൽ നാൽപത് അൻപത് കിലോമീറ്റർ വേഗതയിൽ കുടു കുടു ശബ്ദത്തോടെ ബുള്ളറ്റ് മുന്നോട്ട് പോയി കൊണ്ടിരുന്നു…

രാത്രി യാത്ര മനോഹരമാണ്…

പൊതുവേ നല്ല കാലാവസ്ഥ ആണെങ്കിൽ എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം..

വാഹനങ്ങൾ വളരെ കുറവായിരിക്കും…

കാറ്റിനു അത്യാവശ്യം തണുപ്പുണ്ടാകും…

ഇരുട്ട് ഭയപ്പെടുത്താതിരിക്കുകയും ഉറക്കം തടഞ്ഞു നിർത്താൻ സാധിക്കുകയും ചെയ്ത്താൽ കാഴ്ച കാണാൻ കുറവായിരിക്കുമെങ്കിലും ആരുടേയും ശല്യമില്ലാതെ സുഖമായി മുന്നോട്ട് പോകാം…

ചുരത്തിലൊക്കെ സ്ട്രീറ്റ് ലൈറ്റ് ഫിക്സ് ചെയ്യേണ്ട കാലം എന്നോ കഴിഞ്ഞു പോയി…

വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്…

മുകളിലായി മരങ്ങൾ കൊണ്ട് പന്തൽ.

ഇത് വരെ മൂക്കിലൂടെ വലിച്ചു കയറ്റിയ വായു അല്ല ഇപ്പോ കിട്ടുന്നത്…

നല്ല തണുപ്പുള്ള ശുദ്ധ വായു…

ബുള്ളറ്റിന്റെ ശബ്ദം മാത്രമേ കേൾക്കുന്നുള്ളു…

കൂടെയുള്ളവൾ ഉറങ്ങിയോ…

“ഡി…”

“ഹ്മ്മ്… ഉറങ്ങിയിട്ടില്ല…”

ആളുടെ മുഖം എന്റെ മുഖത്തോട് ചേർത്ത് വെച്ചപ്പോൾ കുറച്ച് ചൂട് കിട്ടുന്നുണ്ട്…

“നീ എന്താ ഒന്നും മിണ്ടാതെ…”

“ഈ യാത്ര അവസാനിച്ചില്ലങ്കിൽ നല്ല രസമായിരുന്നു അല്ലെ ഇക്കാ…”

“ഹ്മ്മ്…”

“ഇജ്ജ് പെട്രോൾ പമ്പ് മേടിച്ചീനോ… നിർത്താതെ ഓടിക്കാൻ…”

മറുപടിയായി ഒരു നുള്ള് കിട്ടി…

അത് തുടയിലായത് കൊണ്ട് ജീൻസ് മറികടന്നു പോയില്ല…

അടുത്ത നുള്ള് കിട്ടുന്നതിന് മുമ്പ് തന്നെ ഞാൻ വേദന അഭിനയിച്ചു…

“ആ…മോളൂ… വേദനിക്കുന്നുണ്ട്…കളിക്കല്ലേ…. വണ്ടി പാളും…”

അങ്ങനെ ഓരോ കാര്യവും സംസാരിച്ചു ഞങ്ങൾ മുകളിലേക്ക് കയറി…

ഇടക്കിടെ ഓരോ വലിയ വാഹനങ്ങൾ ചുരമിറങ്ങി വരുന്നുണ്ട്…

ഇടക്കിടെ ഞങ്ങളെ മറികടന്നു കാറുകളും മുന്നോട്ട് കുതിക്കുന്നു….

തണുപ്പിന്റെ കഠിന്യം ഏറി വരുന്നുണ്ട്…

വളരെ പെട്ടന്ന് തന്നെ കുളിരുള്ള കാറ്റ് വീശാൻ തുടങ്ങി…

ഒരൊറ്റ നിമിഷം കൊണ്ട് തന്നെ അത് ചെറിയ മഴത്തുള്ളികൾ ആയി നിലത്ത് പതിക്കാൻ തുടങ്ങി…

വളരെ പെട്ടന്ന് തന്നെ അടുത്തുള്ള വലിയ മരത്തിന്റെ ചാഞ്ഞു കിടക്കുന്ന ശിഖരത്തിന്റെ അടിയിലേക് മാറി…

ചെറിയ മഴ തുള്ളി മാത്രമേ ഉള്ളു…

“പോകാം ഇക്കാ… ഇനി കുറച്ചെല്ലേ ഉള്ളൂ… കുറച്ച് നനയാം…”

ഓള് പറഞ്ഞു

“മോളുസ്സ്…”

“അവൾക് കുഴപ്പം ഒന്നും ഇല്ല.. എന്റെ കയ്യിനുള്ളിൽ ഉണ്ട്.. നനയില്ല…”

“ഹ്മ്മ്…”

എന്നാൽ പോകാമെന്നും പറഞ്ഞ് വണ്ടി വീണ്ടും ഓടി തുടങ്ങി…

ഇടയ്ക്കിടെ കുഞ്ഞു മഴത്തുള്ളികൾ സുഖമുള്ളോരു വേദന സമ്മാനിച്ചു കൊണ്ട് മുഖത് മുത്തമിടുന്നുണ്ട്…

Updated: January 13, 2021 — 10:11 pm

61 Comments

  1. ശരിക്കും ഒരു വയനാടൻ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു …

  2. കാക്കാ വൈകി എന്നറിയാം… ന്നാലും എങ്ങിനെ എഴുതുന്നു ഇതുപോലെ..

    ♥️♥️♥️♥️♥️

  3. എന്റെ പൊന്നു ചെങ്ങായി ഇതിന് മാത്രം എഴുതാൻ ഒക്കെ ടോപ്പിക്ക് ഇങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ?,.

    ആദ്യം വരികൾ കണ്ടപ്പോൾ പാട്ട് ആണ് കരുതി,?. പിന്നെ സംഗതി കത്തി..

    യാത്ര വിവരണം പൊളി ആയി, ഇനി ഈ ഫീൽഡിലും ഒരു കൈ നോക്കാം.
    രാത്രി യാത്ര അത് വേറേ ഫീൽ ആണ്,

    // നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

    “ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

    “ഹോ.. അത് ഞാൻ ഒപ്പിചോളാം…”

    “എവിടുന്ന്…”

    “ഇങ്ങളെ കീസെന്ന് തന്നെ…”

    അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു… //

    പൈസ ഉണ്ടാക്കാനുള്ള മാർഗം ആലോചിച്ചു ഞാൻ കുറെ ചിരിച്ചു ?,.

    ഒരുപാട് ഇഷ്ടായി ❤

    ഇങ്ങടെ ഈ മെഷിൻ കൊടുക്കുന്നുണ്ടെങ്കിൽ പറയണം, ഞാൻ എടുത്തോളാം.

    സ്നേഹത്തോടെ
    ZAYED ❤

    1. പെട്ട് പോയതാണ് മോനെ..

      ഒരു കവിത ആയിരുന്നു ഉദേശിച്ചത്‌ ???

      മേസീൻ തന്നിട് ഒരു കാര്യവും ഇല്ലേ ???

  4. ഡ്രാക്കുള

    കൊള്ളാം നൗഫൂ നല്ല അവതരണം ???❤️❤️❤️??????????????തെരുവിൻറെ മകൻ അടുത്ത ഭാഗം എന്തായി ? എന്നാണ് വരുന്നത്? ഒരു സമാധാനത്തിന് ചോദിക്കുകയാണ്??❤️❤️❤️ ഒന്നും തോന്നരുതേ?????

    1. ഞായറാഴ്ച ഉണ്ടാവും…

      ബ്രോ ???

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. നല്ല ഒരു യാത്ര ആയിരുന്നു. എന്നാലും മനസിലാവാത്തത് ?. നായകനും നായികയുടെയും മോളുടെയും പേര് എന്തുവാ ??????
    അങ്ങനെ സഫാരി ചാനൽ കണ്ടു ???.
    സ്നേഹം മാത്രം ???

    1. താങ്ക്യൂ പിള്ളേ…

      അനക് ഇഷ്ട്ടപെട്ടല്ലോ ????

  6. നൗഫൂസ് ???

    ഒരു കഥയേക്കാളുപരി ഒരു യാത്രാവിവരണം പോലെ, എന്നാൽ തീർത്തും ഒരു യാത്രാവിവരണമല്ല. ??? കഥകൾ.കോമിൽ ഒരു പുതിയ സെഗ്മെന്റ് കൊണ്ടുവരാനുള്ള ശ്രമമാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.???

    ഒരു കഥ പറയുന്ന മൂഡിൽ ചില കഥാപാത്രങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ഒരു യാത്രാ വിവരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം, അങ്ങനെ പറയുന്നതാണ് കൂടുതൽ ശരിയെന്നു തോന്നുന്നു. ???

    ഒറ്റ കഥാപാത്രങ്ങൾക്കും പേരില്ല എന്നതാണിതിന്റെയൊരു ഹൈലൈറ്റ്. അങ്ങനെ ഇക്കയും മോളും പൊണ്ടാട്ടിയും ഉമ്മയും വലിയുമ്മയും മാത്രമുള്ള ഒരു പരീക്ഷണം.? ആർക്കും പേരില്ലാത്ത കൊണ്ട് ഏതു വായനക്കാരനും സ്വന്തം ജീവിതത്തിലേക്ക് എളുപ്പം ഇണക്കിച്ചേർക്കാവുന്ന തരത്തിലുള്ള ഒരു സൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണം???. ???

    പരീക്ഷണങ്ങൾ നല്ലതാണ്, എനിക്ക് പരീക്ഷണങ്ങൾ ഒരുപാടിഷ്ടവുമാണ്. എന്നും നടക്കുന്ന സുരക്ഷിത വഴികളിൽ നിന്നും ഇടക്കെങ്കിലും ഇങ്ങനെ മാറി നടക്കണം.??? നമ്മുടെ റേഞ്ചും കഴിവും ഒന്നുകൂടെ വിശാലമാകാനും പരിമിതികൾ മനസിലാക്കാനും സഹായിക്കും. ???

    ഹോബിയാണെങ്കിലും ഇങ്ങനത്തെ പരീക്ഷണങ്ങൾ കൊണ്ട് എഴുത്തും പതുക്കെ ഒരു സീരിയസ് നേരമ്പോക്കാകും. ???

    ഇതിൽ നിർത്താതെ ഇതേ ട്രാക്കിൽ കൂടുതൽ രസകരമായ സംഭവങ്ങൾ കൂട്ടിച്ചേർത്തും കുറച്ചു ഭാവനയും കുത്തിക്കേറ്റി ഇനിയും എഴുതാൻ ശ്രമിക്കുമെന്നു കരുതുന്നു . ???

    ബിത്ത് കട്ട സപ്പോർട്ട്
    ഋഷി
    ???

    1. ഫുള്ളായിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ…

      ഞാൻ എഴുതുന്ന കഥകളിൽ അതികവും ജീവിതത്തിൽ നിന്നും കുറച്ച് കൂട്ടിച്ചേർക്കും ഇതും അത് പോലെ ഒന്നാണ്…

      സീരിയസ് ആക്കിയാലോ എന്നുള്ള ഒരു ചിന്ത വരുന്നുണ്ട്…

      കുറച്ച് കൂടെ ആയത്തിൽ എഴുതാൻ അത് ചിലപ്പോൾ എന്നെ സാഹിയായിച്ചേക്കാം…

      വെറുതെ എഴുതുന്ന കുത്തിക്കുരിക്കലുകൾ കുറക്കുകയും ചെയ്യാം…

      ഋഷി…

      നന്ദി ഉണ്ട് മുതലാളി നന്ദി ഉണ്ട് ????

      1. അന്റെ കമെന്റിനും ഒരെഡിറ്റർ മാന്ട്യെരും..

        1. ഇതൊന്നും ഒരു സീൻ ആക്കരുത്…

          എഴുതുന്നത് തന്നെ എങ്ങനെയൊക്കെയോ ആണ്…????

        2. ഒന്നെറങ്ങി പോ ചെങ്ങായി അനക്കെന്തിൻ്റെ കേടാ

  7. Bahubali BOSS [Mr J]

    ❤️❤️❤️❤️???????

  8. വയനാടൻ യാത്ര കൊള്ളാം, നല്ല സന്ദേശങ്ങളും നൽകാൻ കഴിഞ്ഞു, എഡിറ്റിങ് ഒരു സുഖമില്ലാത്തത് വായനയ്ക്ക് ഫീൽ ചെയ്തു.
    ആശംസകൾ…

    1. വൈ…

      എന്റെ എഡിറ്ർക്ക് എന്ത് പറ്റി ജ്വാല…

      1. നൗഫു ഭായ്,
        എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര.
        എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

        ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.
        ഇപ്പോൾ ഇത് കഥ ആണോ, ഗദ്യ കവിത ആണോ എന്ന് തോന്നിപോകും…

        1. സബ്‌മിറ്റിൽ വന്ന പോരായ്മ ആണ്…

          ശ്രെദ്ധിക്കാം ????

  9. ❤❤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ?❤️❤️❤️??

    1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

      സ്നേഹം ബ്രോ ?????

      1. ഇഷ്ട്ടം ???

  11. MRIDUL K APPUKKUTTAN

    ???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???.????

  13. Ith entha entho oru prityegatha.

    1. കവിത ആണെന്ന് തോന്നുന്നു ഇന്ദു..

      ആ ഫോർമാറ്റിൽ ആണ് വന്നത് ?

  14. ,❤️❤️

  15. മാത്തപ്പൻ

    ???

    1. കുട്ടി പ്ലിംഗ് ?

    2. Time നോക്കെടാ ??

  16. ?? ഫസ്റ്റ് ??

    1. ഇതിൽ എന്തോ കള്ളകളി ഉണ്ട്

      1. Thonniyille..എനിക്കും തോന്നി

        1. ഇങ്ങക്കും തോന്നി അല്ലെ ?

      2. എനിക്കും തോന്നി…

        ആരാ ഇവൻ ??

Comments are closed.