ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4115

മഴ നിൽക്കുന്ന ലക്ഷണം ഇല്ലെന്ന് കണ്ടപ്പോൾ കാർ എടുത്ത് കൊണ്ട് വരാൻ അനിയനെ വിളിച്ചു നോക്കി..

നോ രക്ഷ…

മൂപ്പർ ജില്ലയിലെ തന്നെ ഇല്ല…

അരമണിക്കൂറോളം അവിടെ തന്നെ നിന്നു…

മഴയുടെ ശക്തി കുറയുന്നുണ്ട്…

കുറച്ചു നേരത്തിന് ശേഷം മഴ പതുക്കെ നിന്നു…

ഞാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കി അവളെയും മോളെയും കയറ്റി വീണ്ടും യാത്ര തുടങ്ങി…

“ഇക്കാ… കാർ എടുക്കണ്ടേ..”

“വേണ്ടടി… നമുക്ക് ഇതിൽ തന്നെ പോകാം.. മഴ പെയ്താൽ ഇത് പോലെ എവിടെയെങ്കിലും കയറി നിൽക്കാം…”

(മോൾ ഉള്ളത് കൊണ്ടാണ്.. അല്ലെങ്കിൽ നമുക്ക് എന്ത് മഴ… മഴയത്ത് വണ്ടിയോടിക്കുന്നതും ഒരു രസമല്ലേ… മഴത്തുള്ളികൾ ഇടക്കിടെ മുഖത്തു വേദന തീർത്ത്…. കുളിരുള്ള മഴയും കൊണ്ടുള്ള യാത്ര )

ബുള്ളറ്റിലുള്ള ഈ യാത്ര അവളൊരുപാട് കൊതിക്കുന്നുണ്ടെന്ന് അവളുടെയാ മുഖം എന്നോടു വിളിച്ച് പറയുന്നുണ്ടായിരുന്നു…

അവൾ മോളെയും കൂട്ടി പിടിച്ചു എന്നോട് ചേർന്നിരുന്നു കഴുത്തിലൊരു ഉമ്മ തന്നു…

“ഡി… വണ്ടി പാളും അടങ്ങിയിരി…”

വയനാട് വഴി ഊട്ടി…

അതാണ് പ്ലാൻ…

വയനാട്ടിൽ ഇന്ന് രാത്രി സ്റ്റേ ചെയ്യും അവിടെ ഉമ്മയുടെ ജേഷ്ട്ടത്തിയും കുടുംബവും ഉണ്ട്…

അവിടേക്കു ചെല്ലുന്നത് ഉമ്മ നേരത്തെ വിളിച്ചു പറഞ്ഞിട്ടുണ്ട്…

“ഡി… ഉറങ്ങരുത് ട്ടോ.. നീ ഉറങ്ങിയാ ഞാനും ഉറങ്ങും.. പിന്നെ അമ്മള് മൂന്നാളും കബറിൽ ഉറങ്ങേണ്ടി വരും..”

“ഇക്കാ.. ഒന്ന് മിണ്ടാണ്ടിരിക്കോ.. ഞാൻ വർത്താനം പറഞ്ഞോളം.. ഇങ്ങള് മുന്നോട്ട് നോക്കി വണ്ടി വിട്ടാൽ മതി…”

ഇടക്കിടെ ചാറ്റൽ മഴ ശല്യപ്പെടുത്തുന്നുണ്ട്…

ശക്തമായ മഴയല്ലാത്തത് കൊണ്ട് എവിടെയും നിർത്താതെ ഞാൻ മുന്നോട്ട് പോയി…

കൊടുവള്ളി എത്തുന്നതിനു മുമ്പുള്ള തൂക്കുപാലമുള്ള സ്ഥലത്തു എത്തിയപ്പോൾ ഒരു തട്ട് കട കണ്ടു അവിടെ നിന്നും ഫുഡ്‌ കഴിച്ചു…

ഗ്രീൻ പീസും കട്ടനും കുടിച്ചു…

പിന്നെ ആ തൂക്കുപാലത്തിൽ ഒന്ന് നടന്നു…

രാത്രി ആയത് കൊണ്ട് വലിയ കാഴ്ചയൊന്നും ഇല്ല…

വീണ്ടും യാത്ര തുടർന്നു…

സമയം ഏകദേശം 10 മണി കഴിഞ്ഞിട്ടുണ്ട്…

റോഡിൽ ഇടക്കിടെ മാത്രം വാഹനങ്ങൾ കാണുന്നുള്ളൂ…

ചെറിയ ചില തട്ട് കടകളും..

വളരെ പെട്ടന്ന് തന്നെ താമരശ്ശേരി കഴിഞ്ഞു…

ഇനി കുറച്ച് ആളുകളെ കാണണമെങ്കിൽ അടിവാരം എത്തണം…

അതിനിടയിൽ ഒടുമങ്ങാട് പള്ളിയിൽ യാത്രയിൽ ബുദ്ധിമുട്ടുകൾ കുറക്കാനായി കുറച്ച് പൈസയും നേർച്ച പെട്ടിയിലിട്ടു…

അവിടുന്നു വീണ്ടും യാത്ര തുടർന്നു…

ചില സമയത്തു ഒരു പാട് ദൂരം നമ്മുടെ ബുള്ളറ്റ് മാത്രമേ ഉണ്ടാവൂ മറ്റൊരു വാഹനവും കാണില്ല…

എന്റെ പെണ്ണ് എന്നെ കൂട്ടി പിടിച്ചിട്ടുണ്ട്..

അവളുടെ തല എന്റെ തോളിലാണ്…

മകൾ ഉറങ്ങിയെന്ന് തോന്നുന്നു…

“മോളൂ…”

“മോളുറങ്ങി ഇക്കാ…”

“ഓളെ അല്ല കുരങ്ങേ അന്നേ വിളിച്ചതാണ്…”

“ഹ്മ്മ്…”

“എങ്ങനെണ്ട് നമ്മുടെ യാത്ര…”

“നല്ല സുഖമുണ്ട് ഇക്കാ… എത്ര കാലായീന്നറിയോ ഞാൻ ഇങ്ങനെയോരു യാത്ര കൊതിക്കാൻ തുടങ്ങിയിട്ട്… ഇക്കാനേം കെട്ടിപിടിച്ചു വയനാടൻ ചുരം രാത്രിയിൽ കയറണം.. ഈ സുഖം കാറിൽ വന്നാൽ കിട്ടില്ല…

കാറ് സേഫാണ്…. യാത്രയിൽ ക്ഷീണവും ഉണ്ടാകില്ല.. പക്ഷേ എന്‍റിക്കാനെ കാറിന്റെ മുന്നിലിരുന്നു ഇത് പോലെ കൂട്ടി പിടിക്കാൻ കഴിയില്ല… ഇത് പോലെ തല ചേർത്ത് ഇരിക്കാൻ കഴിയില്ല… ഈ കാറ്റ് നമ്മളെ രണ്ട് പേരെയും തഴുകി പോകുന്നില്ലേ.. അത് കാറിൽ വന്നാൽ കിട്ടുമോ…”

“ഇല്ല…”

ഞാൻ മറുപടി കൊടുത്തു…

“നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

“ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

“ഹോ.. അത് ഞാൻ ഒപ്പിചോളാം…”

“എവിടുന്ന്…”

“ഇങ്ങളെ കീസെന്ന് തന്നെ…”

അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു…

“ഹൗ.. വേദനയാക്കല്ലടി…”

“ഇല്ല…”

അങ്ങനെ ഞങ്ങൾ അടിവാരവും കഴിഞ്ഞ് ചുരം കയറാൻ തുടങ്ങി…

തണുപ്പ് കൂടുതലാകുന്നുണ്ട്…

ഇടക്കിടെ ഒന്നോ രണ്ടോ ചരക്ക് ലോറികളും KSRTC ബസ്സുകളും മാത്രമേ റോട്ടിൽ കാണുന്നുള്ളൂ…

റോട്ടിൽ ചെറുതായി കോടയിറങ്ങിയിട്ടുണ്ട്…

മുന്നോട്ട് വ്യക്തമായി ഒന്നും കാണാൻ സാധിക്കുന്നില്ല…

ഞങ്ങളുടെ ബുള്ളറ്റിന്റെ വേഗത പിന്നെയും കുറഞ്ഞു…

കുളിരുള്ള വയനാടൻ കാറ്റ് ശരീരത്തിൽ നിറയാൻ തുടങ്ങി…

തണുപ്പ് ഞങ്ങളുടെ കാലിലൂടെ മുകളിലേക്ക് അരിച്ചു കയറുന്നുണ്ട്…

രണ്ടാം വളവിലെയും നാലാം വളവിലെയും രാത്രി കാഴ്ച കണ്ടു…

<

Updated: January 13, 2021 — 10:11 pm

61 Comments

  1. ശരിക്കും ഒരു വയനാടൻ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു …

  2. കാക്കാ വൈകി എന്നറിയാം… ന്നാലും എങ്ങിനെ എഴുതുന്നു ഇതുപോലെ..

    ♥️♥️♥️♥️♥️

  3. എന്റെ പൊന്നു ചെങ്ങായി ഇതിന് മാത്രം എഴുതാൻ ഒക്കെ ടോപ്പിക്ക് ഇങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ?,.

    ആദ്യം വരികൾ കണ്ടപ്പോൾ പാട്ട് ആണ് കരുതി,?. പിന്നെ സംഗതി കത്തി..

    യാത്ര വിവരണം പൊളി ആയി, ഇനി ഈ ഫീൽഡിലും ഒരു കൈ നോക്കാം.
    രാത്രി യാത്ര അത് വേറേ ഫീൽ ആണ്,

    // നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

    “ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

    “ഹോ.. അത് ഞാൻ ഒപ്പിചോളാം…”

    “എവിടുന്ന്…”

    “ഇങ്ങളെ കീസെന്ന് തന്നെ…”

    അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു… //

    പൈസ ഉണ്ടാക്കാനുള്ള മാർഗം ആലോചിച്ചു ഞാൻ കുറെ ചിരിച്ചു ?,.

    ഒരുപാട് ഇഷ്ടായി ❤

    ഇങ്ങടെ ഈ മെഷിൻ കൊടുക്കുന്നുണ്ടെങ്കിൽ പറയണം, ഞാൻ എടുത്തോളാം.

    സ്നേഹത്തോടെ
    ZAYED ❤

    1. പെട്ട് പോയതാണ് മോനെ..

      ഒരു കവിത ആയിരുന്നു ഉദേശിച്ചത്‌ ???

      മേസീൻ തന്നിട് ഒരു കാര്യവും ഇല്ലേ ???

  4. ഡ്രാക്കുള

    കൊള്ളാം നൗഫൂ നല്ല അവതരണം ???❤️❤️❤️??????????????തെരുവിൻറെ മകൻ അടുത്ത ഭാഗം എന്തായി ? എന്നാണ് വരുന്നത്? ഒരു സമാധാനത്തിന് ചോദിക്കുകയാണ്??❤️❤️❤️ ഒന്നും തോന്നരുതേ?????

    1. ഞായറാഴ്ച ഉണ്ടാവും…

      ബ്രോ ???

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. നല്ല ഒരു യാത്ര ആയിരുന്നു. എന്നാലും മനസിലാവാത്തത് ?. നായകനും നായികയുടെയും മോളുടെയും പേര് എന്തുവാ ??????
    അങ്ങനെ സഫാരി ചാനൽ കണ്ടു ???.
    സ്നേഹം മാത്രം ???

    1. താങ്ക്യൂ പിള്ളേ…

      അനക് ഇഷ്ട്ടപെട്ടല്ലോ ????

  6. നൗഫൂസ് ???

    ഒരു കഥയേക്കാളുപരി ഒരു യാത്രാവിവരണം പോലെ, എന്നാൽ തീർത്തും ഒരു യാത്രാവിവരണമല്ല. ??? കഥകൾ.കോമിൽ ഒരു പുതിയ സെഗ്മെന്റ് കൊണ്ടുവരാനുള്ള ശ്രമമാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.???

    ഒരു കഥ പറയുന്ന മൂഡിൽ ചില കഥാപാത്രങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ഒരു യാത്രാ വിവരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം, അങ്ങനെ പറയുന്നതാണ് കൂടുതൽ ശരിയെന്നു തോന്നുന്നു. ???

    ഒറ്റ കഥാപാത്രങ്ങൾക്കും പേരില്ല എന്നതാണിതിന്റെയൊരു ഹൈലൈറ്റ്. അങ്ങനെ ഇക്കയും മോളും പൊണ്ടാട്ടിയും ഉമ്മയും വലിയുമ്മയും മാത്രമുള്ള ഒരു പരീക്ഷണം.? ആർക്കും പേരില്ലാത്ത കൊണ്ട് ഏതു വായനക്കാരനും സ്വന്തം ജീവിതത്തിലേക്ക് എളുപ്പം ഇണക്കിച്ചേർക്കാവുന്ന തരത്തിലുള്ള ഒരു സൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണം???. ???

    പരീക്ഷണങ്ങൾ നല്ലതാണ്, എനിക്ക് പരീക്ഷണങ്ങൾ ഒരുപാടിഷ്ടവുമാണ്. എന്നും നടക്കുന്ന സുരക്ഷിത വഴികളിൽ നിന്നും ഇടക്കെങ്കിലും ഇങ്ങനെ മാറി നടക്കണം.??? നമ്മുടെ റേഞ്ചും കഴിവും ഒന്നുകൂടെ വിശാലമാകാനും പരിമിതികൾ മനസിലാക്കാനും സഹായിക്കും. ???

    ഹോബിയാണെങ്കിലും ഇങ്ങനത്തെ പരീക്ഷണങ്ങൾ കൊണ്ട് എഴുത്തും പതുക്കെ ഒരു സീരിയസ് നേരമ്പോക്കാകും. ???

    ഇതിൽ നിർത്താതെ ഇതേ ട്രാക്കിൽ കൂടുതൽ രസകരമായ സംഭവങ്ങൾ കൂട്ടിച്ചേർത്തും കുറച്ചു ഭാവനയും കുത്തിക്കേറ്റി ഇനിയും എഴുതാൻ ശ്രമിക്കുമെന്നു കരുതുന്നു . ???

    ബിത്ത് കട്ട സപ്പോർട്ട്
    ഋഷി
    ???

    1. ഫുള്ളായിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ…

      ഞാൻ എഴുതുന്ന കഥകളിൽ അതികവും ജീവിതത്തിൽ നിന്നും കുറച്ച് കൂട്ടിച്ചേർക്കും ഇതും അത് പോലെ ഒന്നാണ്…

      സീരിയസ് ആക്കിയാലോ എന്നുള്ള ഒരു ചിന്ത വരുന്നുണ്ട്…

      കുറച്ച് കൂടെ ആയത്തിൽ എഴുതാൻ അത് ചിലപ്പോൾ എന്നെ സാഹിയായിച്ചേക്കാം…

      വെറുതെ എഴുതുന്ന കുത്തിക്കുരിക്കലുകൾ കുറക്കുകയും ചെയ്യാം…

      ഋഷി…

      നന്ദി ഉണ്ട് മുതലാളി നന്ദി ഉണ്ട് ????

      1. അന്റെ കമെന്റിനും ഒരെഡിറ്റർ മാന്ട്യെരും..

        1. ഇതൊന്നും ഒരു സീൻ ആക്കരുത്…

          എഴുതുന്നത് തന്നെ എങ്ങനെയൊക്കെയോ ആണ്…????

        2. ഒന്നെറങ്ങി പോ ചെങ്ങായി അനക്കെന്തിൻ്റെ കേടാ

  7. Bahubali BOSS [Mr J]

    ❤️❤️❤️❤️???????

  8. വയനാടൻ യാത്ര കൊള്ളാം, നല്ല സന്ദേശങ്ങളും നൽകാൻ കഴിഞ്ഞു, എഡിറ്റിങ് ഒരു സുഖമില്ലാത്തത് വായനയ്ക്ക് ഫീൽ ചെയ്തു.
    ആശംസകൾ…

    1. വൈ…

      എന്റെ എഡിറ്ർക്ക് എന്ത് പറ്റി ജ്വാല…

      1. നൗഫു ഭായ്,
        എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര.
        എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

        ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.
        ഇപ്പോൾ ഇത് കഥ ആണോ, ഗദ്യ കവിത ആണോ എന്ന് തോന്നിപോകും…

        1. സബ്‌മിറ്റിൽ വന്ന പോരായ്മ ആണ്…

          ശ്രെദ്ധിക്കാം ????

  9. ❤❤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ?❤️❤️❤️??

    1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

      സ്നേഹം ബ്രോ ?????

      1. ഇഷ്ട്ടം ???

  11. MRIDUL K APPUKKUTTAN

    ???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???.????

  13. Ith entha entho oru prityegatha.

    1. കവിത ആണെന്ന് തോന്നുന്നു ഇന്ദു..

      ആ ഫോർമാറ്റിൽ ആണ് വന്നത് ?

  14. ,❤️❤️

  15. മാത്തപ്പൻ

    ???

    1. കുട്ടി പ്ലിംഗ് ?

    2. Time നോക്കെടാ ??

  16. ?? ഫസ്റ്റ് ??

    1. ഇതിൽ എന്തോ കള്ളകളി ഉണ്ട്

      1. Thonniyille..എനിക്കും തോന്നി

        1. ഇങ്ങക്കും തോന്നി അല്ലെ ?

      2. എനിക്കും തോന്നി…

        ആരാ ഇവൻ ??

Comments are closed.