ഇന്നലെകളിലെ ഒരു യാത്രയിൽ ??? [നൗഫു] 4115

ഇന്നലെകളിലെ ഒരു യാത്രയിൽ???

Innalekalile oru yathrayil ???

Author : നൗഫു 

 

 

        വൈകുന്നേരത്തെ ചായയും കുടിച്ചു                    വീട്ടിൽ വെറുതേയിരിക്കുന്ന സമയം…

        ഇക്കാ… നമ്മുടെ കല്യാണം കഴിഞ്ഞിട്ട്                എത്രയായി….”

         ഇവളിപ്പോ എന്ത് മാറാപ്പും കൊണ്ടാണ്               വരുന്നതറിയാതെ ഞാനാദ്യം അവളുടെ               മുഖത്തേക്കൊന്ന് നോക്കി…

          അവിടെ പ്രേതെകിച്ചു വല്യ മാറ്റമൊന്നും              ഇല്ല…

എന്നെ കടിക്കാനാണെങ്കിലും നുള്ളാനാണെങ്കിലും ഉണ്ടാവാറുള്ള ഭാവം തന്നെ…

എന്തായാലും വേദന ഉറപ്പായി…

അതുമല്ലെങ്കിൽ ഇക്കിളിയിടാൻ ആയിരിക്കും….

എന്റെ റബ്ബേ ഇജ്ജെന്നെ രക്ഷ…

“ഇങ്ങള് പറയിക്കാ…”

ഓള് വിടാനുള്ള മട്ടില്ല…

“നാലു കൊല്ലം…അല്ലേ..!!!!”

കൊല്ലത്തിന്റെ കാര്യത്തിൽ അന്നും ഇന്നും സംശയം തന്നെയാണ്…

അങ്ങട്ട് കൂട്ടി മുട്ടിച്ചാൽ എത്തില്ല…

ടെൻഷൻ കൊണ്ടാണെ…

അവളെന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്…

ആ നോട്ടം കണ്ടാൽ എന്റെ സാറേ…

( സത്യമാണ് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല… പിന്നെ കുറച്ച് നേരത്തേക്ക് കണ്ണിൽ ഇരുട്ട് മാത്രമായിരിക്കും….)

പക്ഷെ ഇന്ന് ആൾ കുറച്ച് നോർമൽ ആണെന്ന് തോന്നി…

ഉപദ്രവമൊന്നും ഇല്ല…

“ഇക്കാ… നമുക്ക് ഒറ്റക്കൊരു ദൂരയാത്ര പോകണമെന്ന് പറഞ്ഞിട്ടെത്ര കാലായി…”

“എന്റെ പൊന്നേ…അന്നെ കെട്ടി കൊണ്ട് വന്നിട്ട് ഞാൻ രണ്ടാമത്തെ ലീവിന് വരുന്നേള്ളൂ… ഇയ്യ് വെറുതെ ഞാനിവിടെ ഇല്ലാത്ത കാലൊന്നും ആലോചിക്കല്ലേ…”

“അതെന്താ അന്ന് ഞാനിങ്ങളെ പെണ്ണല്ലേ… അല്ല പിന്നെ…”

“സുല്ല്…ഞാൻ വിട്ട്.. ഇജ്ജ് പറ…”

“ഇക്കാ… നമുക്ക് ഊട്ടിയിൽ പോകാം…”

“പോവാലോ… എന്നാണ് പോവാ… അടുത്ത ഞായറാഴ്ച പുലർച്ചെ പുറപ്പെടാം…”

അവളുടെ മുഖമൊന്ന് വാടി…

അതെനിക് സഹിക്കില്ല…

“എന്തേ മുത്തിന്റെ മുഖം വാടിയത്…”

“ഹേയ് ഒന്നൂല്യ…”

“ഒന്നൂല്യ… ഹ്മ്മ്…. സത്യം…”

“അതെല്ല ഇക്കാ…നമുക്ക് ഇന്ന് തന്നെ പോകാം…”

ഞാൻ സമയം ഒന്ന് നോക്കി…

മഗ്‌രിബ് നിസ്കരിച്ചു വീട്ടിലെത്തിയിട്ടേള്ളൂ…

ഈ പെണ്ണ് എന്തിനുള്ള പുറപ്പാടാണെന്‍റെ റബ്ബേ…!!!

“അതിന് സമ്മതമാണെങ്കിൽ എനിക്ക് ഇന്ന്, ഇതാ ഇപ്പെറങ്ങണം… മാറ്റാനും പാക്കേയ്യാനുള്ള സമയം മാത്രെടുക്കാം…”

അതും പറഞ്ഞ് അവളെന്നെ നോക്കി…

ഇതൊരു ഭീഷണിയാണെന്ന് മനസിലാവാന്‍ അധിക സമയമെടുത്തില്ല… ഇന്ന് മൊടക്ക് പറഞ്ഞാ പിന്നെ അവളെ തൊടാൻ പോലും കിട്ടില്ല…

ലീവിന് നാട്ടിൽ വന്നാൽ ഇടക്കിടെ മുട്ടിയിരുമ്മി അവളോട് കുറച്ച് ശ്രിംഗരിച്ചു നടകുന്നതാണ് വീട്ടിലുള്ളപ്പോൾ ആകെയുള്ള വിനോദം…

ഞാനിപ്പോ റെഡ് കാർഡ് കാണിച്ചാ പിന്നെ ഫൗൾ വിളിച്ച് ഓളെന്നെ കട്ടിലിന്നു ചവിട്ടി താഴേയിടും…

എന്നിട്ട് അടുത്തത് എവിടെ എങ്കിലും ചവിട്ടി പൊട്ടിക്കാൻ ഉണ്ടോന്നും നോക്കികൊണ്ട് ഓളെന്നെ ഉഴിഞ്ഞും തരും..

ചവിട്ടി പൊട്ടിക്കുന്ന കാര്യമാലോചിച്ചപ്പോ പണ്ട് നടന്നോരു കാര്യം ഓര്‍മ വന്നു

———-{}———-{}———-{}———-

കുറച്ച് മാസങ്ങൾക്ക് മുമ്പ്…

ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയം…

രാത്രിയിൽ കൂട്ടുകാരോട് കത്തിയടിച്ചു മഴ ചാറാൻ തുടങ്ങിയപ്പോൾ വീട്ടിലേക് നടക്കുകയായിരുന്നു…

വളരെ പെട്ടന്ന് അതിശക്തമായി മഴപെയ്തു റോഡും അരികത്തുള്ള തോടും ഒന്നായി…

കയ്യിലാണെങ്കിൽ ഫോൺ മാത്രം…

മൂപ്പര് വെള്ളം കണ്ടാൽ പിന്നെ എന്നോട് മിണ്ടൂല..

അത് കൊണ്ട് മൂപ്പരെ തലയിലിടാൻ വാങ്ങിയ കവറിലാക്കി ഇന്നർ വെയറിന്റെ ഉള്ളിൽ ഭദ്രമായി കിടത്തിയിരിക്കുകയാണ്…

തല പോയാലും പ്രശ്നമില്ല, പക്ഷേ മൊബൈൽ…!!!

ഒരു ഇടവഴിയിലൂടെ വേണം വീട്ടിലേക്ക് എത്താൻ…

         അവിടെയും ഉണ്ട് എന്റെ അരക്കൊപ്പം               ഉയരമുള്ള ഒരു തോട്…

ഒരു ഐഡിയ വെച്ച് മുന്നോട്ട് അങ്ങനെ നടന്നു…

ഒരു പത്തു മീറ്റർ നടന്നിട്ടുണ്ടാകും…

എന്താണ് സംഭവിച്ചതെന്നറിയില്ല…

ഒരു കാൽ ആയങ്ങളിലേക് ആണ്ടു പോയി…

നേരെ നെഞ്ചും തല്ലി തോട്ടിൽ വീണു…

തോട്ടിലാണെങ്കില്‍ മൊത്തം ചെളിയും…

ദേഹവും വസ്ത്രവും ചെളി പുരണ്ടു…

അന്നത്തെ ആ സ്മെൽ…

ഹോ..!!! സഹിക്കാൻ പറ്റില്ലായിരുന്നു…

എങ്ങനെയോ അരികിലുള്ള മതിലിൽ പറ്റിപ്പിടിച്ചു കയറി…

ഒരു വിധം വീട്ടിലെത്തി…

ബെല്ലടിക്കാൻ നിന്നില്ല…

ഒമ്പത് മണിക്ക് ശേഷം പുറത്ത് പോകുമ്പോൾ വാതിൽ ഞാൻ പുറത്തുന്നു ഓടമ്പലിടും…

പാതിരായ്ക്ക് ബെല്ലടിച്ചു വീട്ടിലുള്ള മറ്റ് അംഗങ്ങളെ ഉണർത്തണ്ട എന്ന് കരുതിയാണ്..

വെറുതെ എന്തിനാ പാതിരാക്ക് ഭരണിപ്പാട്ട് കേൾക്കുന്നത്…

ഞാൻ വേഗം നല്ലോണം ഉരച്ചു കുളിച്ചു വസ്ത്രമൊക്കെ അവിടെ അഴിച്ചിട്ടു റൂമിലേക്കു കയറി..

അമ്മളെ പൊണ്ടാട്ടി നല്ല ഉറക്കമാണ്…

റൂമിൽ എത്തി ഒരു ഇന്നർ ബനിയൻ ഇടാൻ വേണ്ടി കൈ ഉയർത്തിയപ്പോൾ വലതു കൈ ഉയരുന്നില്ല…

അങ്ങനെ വരാൻ വഴിയില്ലല്ലോ…

ഞാൻ വീണ്ടുംശ്രമിച്ചു …

ഇല്ല, വലതു കൈ ഉയരുന്നില്ല..

ഇടത്തെ കൈ ഉയരുന്നുണ്ട്. ഒരു കുഴപ്പവും ഇല്ല…

അള്ളോ… പണി പാളി…

മെല്ലെ ആ മഴയുടെ സുഖമുള്ള തണുപ്പിൽ മൂടി പുതച്ചുറങ്ങുന്ന പൊണ്ടാട്ടിയെ തോണ്ടി…

ഞെട്ടി എഴുന്നേറ്റ അവൾക്ക് എന്നെ കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി..

“എന്താ ഇക്കാ…”

എനിക്കാണെകിൽ പറ്റിയ കാര്യം അവളോട് പറയാൻ ചമ്മലും…

തോട്ടിൽ വീണെന്ന് എങ്ങനെയാ പറയാ…

പോകെപ്പോകെ എന്റെ കയ്യിൽ വളരെ സാവധാനം വേദന നിറയാൻ തുടങ്ങിയിരുന്നു…

അത് എന്റെ മുഖത്തും പ്രതിഫലിക്കാൻ തുടങ്ങി..

“എന്താണ് ഇക്കാ…”

അവളുടെ മുഖവും ചുവന്ന് തുടുത്തു വന്നിട്ടുണ്ട്..

കരയാനുള്ള ഒരുക്കമാണ്…

“ഒന്നുമില്ല… ഞാൻ ചെറുതായി ഒന്ന് വീണു…”

ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.

“എവിടെ..”

“ആ ഇടവഴിയിൽ… വെള്ളം നിറഞ്ഞത് കൊണ്ട് കല്ലോന്നും കണ്ടില്ല…”

“എന്നിട്ട് എന്താ പറ്റിയെ…”

“ഈ കയ്യ് പൊന്തുന്നില്ല…”

എന്റെ ഇടത് കൈ കൊണ്ട് വലതു കൈ തൊട്ട് കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..

അവൾ ഉടനെ തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് എന്റെ അരികിലേക്കു വന്നു..

ആദ്യം അതൊരു തമാശയായി കണ്ട അവൾ സീരിയസാകാൻ രണ്ട് മിനിറ്റ് പോലും വന്നില്ല…

അവളെന്റെ വലതു കൈ ഉയർത്തി നേർ രേഖ പോലെ വെച്ചു എന്നിട്ടു അവളുടെ കൈ വിട്ടു…

അങ്ങോട്ട് കൊണ്ട് പോയതിനേക്കാൾ വേഗത്തിൽ എന്റെ കൈ തഴോട്ട് വന്നു..

അവൾ വീണ്ടും രണ്ട് മൂന്നു പ്രാവശ്യം കൂടി അങ്ങനെ ചെയ്തു നോക്കി..

“ഇക്കാ ശ്രെമിക്ക് ഉയർത്തി പിടിക്കാൻ ശ്രെമിക്ക്… ഇക്കാക്ക് പറ്റും..”

 എന്നൊക്കെ ഇതിനിടയിൽ എന്നോട് ഇടക്കിടെ പറയ്യുന്നുണ്ട്

( ഇവളെന്താ ചന്ദ്രലേഖ കളിക്കുയാണോ എന്നെന്‍റെ മനസ്സിൽ തോന്നി )

അവസാനം അവൾ തോൽവി സമ്മതിച്ചു…

കണ്ണിൽ വെള്ളം നിറയാൻ തുടങ്ങി…

“ഇജ്ജ് അടിയിൽ പോയി തൈലം കൊണ്ട് വാ.. മസ്സിൽ പിടഞ്ഞതാകും.. ഒന്ന് ഉഴിഞ്ഞാൽ മതി… നാളെ രാവിലെ ശരിയാകും…”

ഞാനവളെ ആശ്വസിപ്പിച്ചു…

“ഇക്കാ ഉമ്മയോട് പറയാം..”

“പോടീ … ഇനി അത് പറഞ്ഞിട്ട് വേണം രാത്രി ഇവിടെ നിന്നും ഇറങ്ങിയതിന് കേൾക്കാൻ… നാളെ പറയാം..”

വേദന കൊണ്ട് അന്ന് രാത്രി ഉറങ്ങാൻ സാധിച്ചില്ല തന്നെ..

ചെറുതായി തുടങ്ങിയ വേദന പതിയ വലുതായി വലുതായി വന്നു കൊണ്ടിരുന്നു…

അവസാനം കിടക്കാൻ കഴിയാതെ ഞാൻ ചുമരിൽ ചാരിയിരുന്നു..

എന്റെ ഇടത് കയ്യിനുള്ളിലേക് കയറി തോളിൽ തല വെച്ച് അവളും കിടന്നു..

ഇടക്കെനിക്ക് വല്ലാതെ വേദനയെടുക്കുമ്പോൾ അവൾ അവിടെ മെല്ലെ തടവിയും ഊതിയും സമാധാനിപ്പിക്കും…

അങ്ങനെ ഒരുവിധം ഞങ്ങൾ നേരം വെളുപ്പിച്ചു…

രാവിലെ ഉമ്മയും വീട്ടിലുള്ളവരും അറിഞ്ഞു..

അവരോട് ഇന്നലെ തന്നെ പറയാത്തതിന് ആ പാവത്തിന് കേട്ടു..

ആരോടും പറയണ്ട എന്നു ഞാൻ വിലക്കിയെന്നുള്ളത് ആരും ഗൗനിച്ചില്ല…

ഹോസ്പിറ്റലിൽ പോയി എക്സ്റേ എടുത്തപ്പോളാണ് തോളെല്ലിന് സ്ക്രാച് വീണിട്ടുണ്ട് എന്നറിഞ്ഞത്…

അവിടുന്ന് തന്നെ കഴുത്തിൽ ഒരു ബെൽറ്റിട്ട് കയ്യ് അതിനുള്ളിലേക് മടക്കി വെച്ച് തന്നു

അതോടെ ആ ലീവ് എല്ലാം കൊണ്ടും ഉഷാറായി…

———-{}———-{}———-{}———-

“പോകാം…”

അവളെ എന്നോട് ചേർത്തു നിർത്തി ഞാൻ പറഞ്ഞു..

അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു…

“ഞാൻ ഉമ്മാനോട് പോയി പറയട്ടെ… ഇക്കാ വേഗം പോയി കുളിച്ചോ…”

എന്റെ കവിളിൽ മുത്തം വെച്ചു കൊണ്ട് അവൾ പറഞ്ഞു..

പിന്നെ എല്ലാം പെട്ടന്നായിരുന്നു…

ഉറക്കം വന്ന മോളെ മാറ്റി നിർത്തി …

എനിക്ക് വേണ്ട ഡ്രെസ്സും അവളുടെ ഡ്രെസ്സും മോളുടെ ഡ്രെസ്സും ഒരു ബാഗിൽ കുത്തി നിറച്ചു …

കുറച്ച് അത്യാവശ്യം വേണ്ട സാധങ്ങൾ തോളിലിടുന്ന ഭാഗിലും നിറച്ചു ഞങ്ങളിറങ്ങി…

കാറിന്റെ താക്കോലെടുക്കാൻ പോയപ്പോൾ അവൾ പെട്ടന്നത് മാറ്റി ബുള്ളറ്റിന്റെ ചാവി കയ്യിൽ വെച്ച് തന്നു…

“എടി ഇതിൽ… അത്രയും ദൂരം മോളെയും കൊണ്ട്…”

“ഇതിൽ മതി…”

അവൾ എല്ലാം പ്ലാൻ ചെയ്തു നിൽക്കുകയാണ്..

ഇനിയെന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല..

വേണേൽ വെറുതെ സീൻ ഒന്ന് കോൺട്രായാക്കാം..

അങ്ങനെ ബുള്ളറ്റും എടുത്ത് വീട്ടിൽ നിന്നും ഇറങ്ങി..

മോൾക്ക് തണുപ്പ് അടിക്കാതിരിക്കാനുള്ള വസ്ത്രമൊക്കെ അണിയിച്ചിട്ടുണ്ട്…

പോരാത്തതിന് എന്റെയും അവളുടെയും ഇടയ്ക്ക് പൊതിഞ്ഞ പോലെയായിരുന്നു മോളെ ഇരുത്തിയിരുന്നത്…

വീട്ടിൽ നിന്നും ഇറങ്ങി കുറച്ച് ദൂരം കഴിഞ്ഞപ്പോൾ യാത്രയിൽ പൊടിയടിച്ചു കണ്ണ് ചീത്തയാവാതിരിക്കാൻ അവൾക്കും മോൾക്കും ഓരോ പ്‌ളെയിൻ ഗ്ലാസ് വാങ്ങി കൊടുത്തു..

അവിടുന്ന് കൂറച്ചൂടെ മുന്നോട്ട് പോയി തൊണ്ടയാട് ബൈപാസ് എത്തിയപ്പോൾ അതിശക്തമായ മഴ പെയ്യാൻ തുടങ്ങി…

മഴക്കാലം ആവുന്നേള്ളു…

പുതുമഴ തന്നെ..

അടുത്ത് കണ്ട കരിമ്പു ജൂസ് അടിക്കുന്ന ഷെഡിന് അടിയിലേക് വണ്ടി ഓടിച്ചു കയറ്റി ഞാൻ ഓളെ മുഖത്തേക് ഒന്ന് നോക്കി…

ഓള് അമ്മളെ മുഖത്തേക് നോക്കി ഒരു ഇളിഞ്ഞ പുഞ്ചിരി തന്നു..

“കാർ എടുക്കാമെന്ന് ഞാൻ പറഞ്ഞില്ലേ പോത്തേ അന്നോട് … ഇനി ടൂർ മുഴുവനാക്കാതെ തിരികെ പോകേണ്ടി വരും…”

“എന്നാൽ നമുക്ക് കാർ എടുത്ത് വരാം…”

“ഹ്മ്മ്.. ഇനി കാർ എടുക്കാൻ അങ്ങോട്ട് പോണംല്ലേ… അന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും..”

Updated: January 13, 2021 — 10:11 pm

61 Comments

  1. ശരിക്കും ഒരു വയനാടൻ യാത്ര ആസ്വദിക്കാൻ കഴിഞ്ഞു …

  2. കാക്കാ വൈകി എന്നറിയാം… ന്നാലും എങ്ങിനെ എഴുതുന്നു ഇതുപോലെ..

    ♥️♥️♥️♥️♥️

  3. എന്റെ പൊന്നു ചെങ്ങായി ഇതിന് മാത്രം എഴുതാൻ ഒക്കെ ടോപ്പിക്ക് ഇങ്ങൾക്ക് എവിടുന്ന് കിട്ടുന്നു ?,.

    ആദ്യം വരികൾ കണ്ടപ്പോൾ പാട്ട് ആണ് കരുതി,?. പിന്നെ സംഗതി കത്തി..

    യാത്ര വിവരണം പൊളി ആയി, ഇനി ഈ ഫീൽഡിലും ഒരു കൈ നോക്കാം.
    രാത്രി യാത്ര അത് വേറേ ഫീൽ ആണ്,

    // നമുക്ക് ഇങ്ങനെ ഇടക്കിടെ വരണം…”

    “ഹ്മ്മ്… എന്റെ ചിലവ് ഇജ്ജ് എടുത്താൽ ഞാൻ റെഡി…”

    “ഹോ.. അത് ഞാൻ ഒപ്പിചോളാം…”

    “എവിടുന്ന്…”

    “ഇങ്ങളെ കീസെന്ന് തന്നെ…”

    അതും പറഞ്ഞ് അവൾ എന്റെ തോളിൽ പതിയെ കടിച്ചു… //

    പൈസ ഉണ്ടാക്കാനുള്ള മാർഗം ആലോചിച്ചു ഞാൻ കുറെ ചിരിച്ചു ?,.

    ഒരുപാട് ഇഷ്ടായി ❤

    ഇങ്ങടെ ഈ മെഷിൻ കൊടുക്കുന്നുണ്ടെങ്കിൽ പറയണം, ഞാൻ എടുത്തോളാം.

    സ്നേഹത്തോടെ
    ZAYED ❤

    1. പെട്ട് പോയതാണ് മോനെ..

      ഒരു കവിത ആയിരുന്നു ഉദേശിച്ചത്‌ ???

      മേസീൻ തന്നിട് ഒരു കാര്യവും ഇല്ലേ ???

  4. ഡ്രാക്കുള

    കൊള്ളാം നൗഫൂ നല്ല അവതരണം ???❤️❤️❤️??????????????തെരുവിൻറെ മകൻ അടുത്ത ഭാഗം എന്തായി ? എന്നാണ് വരുന്നത്? ഒരു സമാധാനത്തിന് ചോദിക്കുകയാണ്??❤️❤️❤️ ഒന്നും തോന്നരുതേ?????

    1. ഞായറാഴ്ച ഉണ്ടാവും…

      ബ്രോ ???

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ??. നല്ല ഒരു യാത്ര ആയിരുന്നു. എന്നാലും മനസിലാവാത്തത് ?. നായകനും നായികയുടെയും മോളുടെയും പേര് എന്തുവാ ??????
    അങ്ങനെ സഫാരി ചാനൽ കണ്ടു ???.
    സ്നേഹം മാത്രം ???

    1. താങ്ക്യൂ പിള്ളേ…

      അനക് ഇഷ്ട്ടപെട്ടല്ലോ ????

  6. നൗഫൂസ് ???

    ഒരു കഥയേക്കാളുപരി ഒരു യാത്രാവിവരണം പോലെ, എന്നാൽ തീർത്തും ഒരു യാത്രാവിവരണമല്ല. ??? കഥകൾ.കോമിൽ ഒരു പുതിയ സെഗ്മെന്റ് കൊണ്ടുവരാനുള്ള ശ്രമമാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.???

    ഒരു കഥ പറയുന്ന മൂഡിൽ ചില കഥാപാത്രങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ഒരു യാത്രാ വിവരണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണം, അങ്ങനെ പറയുന്നതാണ് കൂടുതൽ ശരിയെന്നു തോന്നുന്നു. ???

    ഒറ്റ കഥാപാത്രങ്ങൾക്കും പേരില്ല എന്നതാണിതിന്റെയൊരു ഹൈലൈറ്റ്. അങ്ങനെ ഇക്കയും മോളും പൊണ്ടാട്ടിയും ഉമ്മയും വലിയുമ്മയും മാത്രമുള്ള ഒരു പരീക്ഷണം.? ആർക്കും പേരില്ലാത്ത കൊണ്ട് ഏതു വായനക്കാരനും സ്വന്തം ജീവിതത്തിലേക്ക് എളുപ്പം ഇണക്കിച്ചേർക്കാവുന്ന തരത്തിലുള്ള ഒരു സൃഷ്ടിക്കുവേണ്ടിയുള്ള പരീക്ഷണം???. ???

    പരീക്ഷണങ്ങൾ നല്ലതാണ്, എനിക്ക് പരീക്ഷണങ്ങൾ ഒരുപാടിഷ്ടവുമാണ്. എന്നും നടക്കുന്ന സുരക്ഷിത വഴികളിൽ നിന്നും ഇടക്കെങ്കിലും ഇങ്ങനെ മാറി നടക്കണം.??? നമ്മുടെ റേഞ്ചും കഴിവും ഒന്നുകൂടെ വിശാലമാകാനും പരിമിതികൾ മനസിലാക്കാനും സഹായിക്കും. ???

    ഹോബിയാണെങ്കിലും ഇങ്ങനത്തെ പരീക്ഷണങ്ങൾ കൊണ്ട് എഴുത്തും പതുക്കെ ഒരു സീരിയസ് നേരമ്പോക്കാകും. ???

    ഇതിൽ നിർത്താതെ ഇതേ ട്രാക്കിൽ കൂടുതൽ രസകരമായ സംഭവങ്ങൾ കൂട്ടിച്ചേർത്തും കുറച്ചു ഭാവനയും കുത്തിക്കേറ്റി ഇനിയും എഴുതാൻ ശ്രമിക്കുമെന്നു കരുതുന്നു . ???

    ബിത്ത് കട്ട സപ്പോർട്ട്
    ഋഷി
    ???

    1. ഫുള്ളായിട്ട് ഒരു പോസിറ്റീവ് എനർജി കിട്ടിയ പോലെ…

      ഞാൻ എഴുതുന്ന കഥകളിൽ അതികവും ജീവിതത്തിൽ നിന്നും കുറച്ച് കൂട്ടിച്ചേർക്കും ഇതും അത് പോലെ ഒന്നാണ്…

      സീരിയസ് ആക്കിയാലോ എന്നുള്ള ഒരു ചിന്ത വരുന്നുണ്ട്…

      കുറച്ച് കൂടെ ആയത്തിൽ എഴുതാൻ അത് ചിലപ്പോൾ എന്നെ സാഹിയായിച്ചേക്കാം…

      വെറുതെ എഴുതുന്ന കുത്തിക്കുരിക്കലുകൾ കുറക്കുകയും ചെയ്യാം…

      ഋഷി…

      നന്ദി ഉണ്ട് മുതലാളി നന്ദി ഉണ്ട് ????

      1. അന്റെ കമെന്റിനും ഒരെഡിറ്റർ മാന്ട്യെരും..

        1. ഇതൊന്നും ഒരു സീൻ ആക്കരുത്…

          എഴുതുന്നത് തന്നെ എങ്ങനെയൊക്കെയോ ആണ്…????

        2. ഒന്നെറങ്ങി പോ ചെങ്ങായി അനക്കെന്തിൻ്റെ കേടാ

  7. Bahubali BOSS [Mr J]

    ❤️❤️❤️❤️???????

  8. വയനാടൻ യാത്ര കൊള്ളാം, നല്ല സന്ദേശങ്ങളും നൽകാൻ കഴിഞ്ഞു, എഡിറ്റിങ് ഒരു സുഖമില്ലാത്തത് വായനയ്ക്ക് ഫീൽ ചെയ്തു.
    ആശംസകൾ…

    1. വൈ…

      എന്റെ എഡിറ്ർക്ക് എന്ത് പറ്റി ജ്വാല…

      1. നൗഫു ഭായ്,
        എം.ടി. വാസുദേവൻ നായർ ഒരു പുസ്‌തകമെഴുതി. കാഥികന്റെ പണിപ്പുര.
        എങ്ങനെ കഥ എഴുതണം, എങ്ങനെ കഥ എഡിറ്റ് ചെയ്യണം എന്ന് ആ പുസ്‌തകത്തിൽ അദ്ദേഹം വിശദമായി പറയുന്നുണ്ട്.

        ഒരു തോട്ടക്കാരൻ പൂന്തോട്ടം ഒരുക്കുന്നതിന്റെ ഉദാഹരണമാണ് എം.ടി അതിൽ പറയുന്നത്. കളകൾ പറിച്ചു കളഞ്ഞ് ചെടികൾ കൃത്യമായി വെട്ടി പൂക്കളുടെ ഭംഗി പുറത്തുകാണുംവിധം പൂന്തോട്ടം ഒരുക്കുംപോലെ വേണം കഥകൾ എഡിറ്റ് ചെയ്യാൻ. ഭംഗി നഷ്‌ടപ്പെടരുത്. പൂക്കളെല്ലാം ശേഷിക്കണം. കളകളും പാഴ്‌ച്ചെടികളും അവശേഷിക്കുകയുമരുത്.
        ഇപ്പോൾ ഇത് കഥ ആണോ, ഗദ്യ കവിത ആണോ എന്ന് തോന്നിപോകും…

        1. സബ്‌മിറ്റിൽ വന്ന പോരായ്മ ആണ്…

          ശ്രെദ്ധിക്കാം ????

  9. ❤❤

  10. • • •「തൃശ്ശൂർക്കാരൻ 」• • •

    ?❤️❤️❤️??

    1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

      സ്നേഹം ബ്രോ ?????

      1. ഇഷ്ട്ടം ???

  11. MRIDUL K APPUKKUTTAN

    ???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???.????

  13. Ith entha entho oru prityegatha.

    1. കവിത ആണെന്ന് തോന്നുന്നു ഇന്ദു..

      ആ ഫോർമാറ്റിൽ ആണ് വന്നത് ?

  14. ,❤️❤️

  15. മാത്തപ്പൻ

    ???

    1. കുട്ടി പ്ലിംഗ് ?

    2. Time നോക്കെടാ ??

  16. ?? ഫസ്റ്റ് ??

    1. ഇതിൽ എന്തോ കള്ളകളി ഉണ്ട്

      1. Thonniyille..എനിക്കും തോന്നി

        1. ഇങ്ങക്കും തോന്നി അല്ലെ ?

      2. എനിക്കും തോന്നി…

        ആരാ ഇവൻ ??

Comments are closed.