ആ യാത്രയിൽ [ആൽബി] 1088

ഇവിടെ വരെ വന്ന സ്ഥിതിക്ക് എന്റെ ഫ്ലാറ്റിൽ കയറിയിട്ട് പോകാം”അവർ പറഞ്ഞു.

ഞാൻ കാണിച്ചുകൊടുത്ത ഫ്ലാറ്റ് അതാരുടെ എന്നറിയില്ല എങ്കിലും കുറെ വളഞ്ഞും തിരിഞ്ഞും ഞാൻ അവരുടെ വീട്ടിലെത്തി.

ഞാൻ കേട്ടിട്ടുണ്ട്.സ്ത്രീകൾ ഒരു വളഞ്ഞ വടിയാണ്.അത് പെട്ടെന്ന് നിവർത്താൻ നോക്കിയാൽ പൊട്ടും. അതുകൊണ്ട് ഞാനത് നിവർത്താൻ പോയില്ല.അതിങ്ങനെ താനേ നിവരുന്നത് ഞാൻ നിന്ന് കാണുകയായിരുന്നു.

ഞാൻ ചുറ്റും നോക്കി.ഭംഗിയായി
ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നു.
പതിയെ അവിടെയിരുന്നു ടി വി ഓൺ
ചെയ്തു.പപ്പേട്ടന്റെ മാസ്റ്റർപീസ് പടം തൂവാനത്തുമ്പികൾ ഓൺ എയർ ആണ്.കോരിച്ചൊരിയുന്ന മഴയുള്ള സമയം കുളികഴിഞ്ഞെത്തിയ ലാൽ മഠത്തിലേക്ക് കത്തെഴുതുന്ന രംഗം.
ഞാൻ വീണ്ടും ചാനെൽ മാറ്റി.24 ഫീമെയ്ലിന്റെ ക്ലൈമാക്സ്‌ രംഗം നടക്കുന്നു.വെറുതെ ഒരു പേടി എന്റെ മനസ്സിൽ ഓടിയെത്തി.ഉച്ചതൊട്ട് ഞാൻ കാണുന്നതായ കാഴ്ച്ചകൾ എന്റെ മനസിലൂടെ കടന്നുപോയി.
അസ്വസ്ഥനായ ഞാൻ വേഗം ടി വി ഓഫ്‌ ചെയ്തു സോഫയിലേക്ക് ചാരി.

അകത്തേക്ക് പോയ ആന്റി തിരികെ വരാത്തതും എന്റെ അസ്വസ്ഥതക്ക് കാരണം ആയിരുന്നു.ഞാൻ ആ ഹാളിന് ചുറ്റും നടന്നു.പൊയേക്കാം എന്ന് കരുതി ഇറങ്ങുമ്പോൾ ഉള്ളിൽ നിന്നും ആന്റി പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് ഞാൻ അവിടെയിരുന്നു.

ആന്റി എനിക്ക്‌ ഓപ്പോസിറ്റ് ആയി വന്നിരുന്നു.കുളി കഴിഞ്ഞതിന്റെ ലക്ഷണം.മുടി വിടർത്തിയിട്ടിരിക്കുന്നു
അതിൽ നനവുണ്ട്.വേഷം സാരിയിൽ നിന്നും ഒരു ടൈറ്റ് മാക്സിയിലേക്ക് മാറിയിരിക്കുന്നു.വന്നപാടെ ഒരു ചോദ്യവും മുന്നിലേക്കിട്ടു.”എന്താടൊ ഒന്ന് നെർവെസ് ആയപോലെ? ”

ഒന്നുല്ല.ഒരു കാര്യം ചോദിക്കട്ടെ.

ചോദിക്ക്.

ഒരു ഗ്ലാസ്‌ വെള്ളം കിട്ടുവോ?

അത്രേയുള്ളോ.ഇപ്പൊ കൊണ്ട് വരാം

അവർ തന്ന വെള്ളം ഞാൻ ഒറ്റയിറക്കിന് കുടിച്ചു.ആ ബോട്ടിൽ കാലിയായി.

തനിക്ക് പോവാൻ സമയം ആയോ.
ബോട്ടിൽ തിരികെ നൽകുമ്പോൾ ആന്റി ചോദിച്ചു.

എന്നാ ഞാൻ അങ്ങോട്ട്‌ പോയാലോ. ഇറങ്ങിയെക്കുവാ…….

അല്പം സംസാരിച്ചിട്ട് പോവാടോ.

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.