പതിയെ ഞങ്ങൾ കോഫി കുടിച്ചു കൊണ്ടിരുന്നു.ഞാൻ ഇടക്ക് ചുറ്റും നോക്കുന്നുണ്ട്.നോക്കുമ്പോൾ ക്യാഷിൽ ഇരിക്കുന്നയാൾ ഞങ്ങളെത്തന്നെ നോക്കുന്നു.ഞാൻ നോട്ടം മാറ്റി.പക്ഷെ ആന്റി ഇപ്പഴും കോഫിയിൽ മാത്രം ശ്രദ്ധിക്കുന്നു.
അല്ല ഇപ്പൊ ഇതെവിടെക്കാ?
കുസാറ്റിന്റെ അവിടെ വരെ.
എന്റെ വീടും അവിടാ.ആർ കെ റെസിഡെൻസി,കേട്ടിട്ടില്ലേ.അവിടെ ആരെ കാണാനാ.
ഫ്രണ്ട്സ് ഉണ്ട്.ചെറിയൊരു പാർട്ടി.
വീണ്ടും ഞങ്ങൾക്കിടയിൽ മൗനം. ബില്ല് കൊടുത്തിറങ്ങുമ്പോൾ ആന്റി ഒരു ഓഫർ വച്ചു നീട്ടി.”എന്നാ നമ്മുക്ക് ഒന്നിച്ചു പോയാലോ?ഒരു ഓട്ടോ പിടിക്കാം”
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടിയ നിമിഷം.കണ്ട പാടെതോന്നിയ കൊതിയുടെ പുറത്ത് ഒന്ന് ട്യൂൺ ചെയ്യാം എന്ന് കരുതി.കൂടിയാൽ അല്പം പിറകെ ചെല്ലാം.അല്പം പേടിയുണ്ടായിരുന്നു.അടി കിട്ടാതെ നോക്കണമല്ലോ.
പക്ഷെ സാഹചര്യങ്ങൾ എന്റെ ആഗ്രഹത്തിനൊത്ത് ഇണങ്ങിവരുന്നു.അതെനിക്ക് മുന്നോട്ട് പോകുവാൻ ധൈര്യം നൽകി.ആ ഓഫർ സ്വീകരിച്ച് അവർക്കൊപ്പം യാത്ര തുടർന്നു.
ആ ഓട്ടോയിൽ പോകുന്ന സമയം ഡ്രൈവർക്ക് ഇടയ്ക്കിടെ ഫോൺ വരുന്നുണ്ട്.കാൾ അധികമായപ്പോൾ അയാൾ അത് സ്വീകരിച്ചു.”ഞാൻ വരാം…ഉടനെ വരാം… കസ്റ്റമേഴ്സ് ഉണ്ട്…. വേഗം വരാം..”എന്നിങ്ങനെ എവിടെയും തൊടാതെയുള്ള സംസാരം.അല്ലെങ്കിൽ മറുതലക്കൽ ഉള്ളയാൾ അതിനൊരു അവസരം നൽകുന്നില്ല.
“എടൊ ഒന്ന് ഫോൺ വക്ക്.അല്ലേൽ എവിടെയെങ്കിലും ഒതുക്കിയിട്ട് സംസാരിക്ക്”ആന്റി അയാളോട് തട്ടിക്കയറി. അത് കേട്ട് അയാൾ ഫോൺ വച്ചിട്ട് വണ്ടിയെടുത്തു.
ഒരു വളവ് തിരിഞ്ഞു ചെല്ലുമ്പോൾ കണ്ട മെഡിക്കൽ സ്റ്റോറിന് മുന്നിൽ വണ്ടി നിർത്തിച്ചു.ആന്റി എന്തോ വാങ്ങിക്കാനായി അങ്ങോട്ടേക്ക് പോയി.അവർ തിരിച്ചുവരുന്ന സമയം അത്രയും ഡ്രൈവർ ഫോണിൽ ആരോടോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്നു.എന്തോ അത് കണ്ടപ്പോൾ ഒരു ടെൻഷൻ പോലെ.അയാൾക്ക് എന്തെങ്കിലും ഡൌട്ട്.ഹേയ്……. ഇല്ലായിരിക്കും.
അവിടെയും ഒരാൾ തങ്ങളെ തുറിച്ചു നോക്കുന്നു.അല്ലേലും പഴശ്ശി ഏത്ര യുദ്ധം കണ്ടതാ.ഞാൻ ധൈര്യം സംഭരിച്ചു.
ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
ഒരു റെസിഡൻഷ്യൽ ഏരിയയിലൂടെ കടന്നുപോകുമ്പോൾ ഞാൻ ഒരു ഫ്ലാറ്റ് ആന്റിയെ ചൂണ്ടിക്കാണിച്ചു.
എന്താ എന്നുള്ള അർത്ഥത്തിൽ ആന്റി എന്നെ നോക്കി.
ആ കാട്ടിയത് എന്റെ ഫ്ലാറ്റ് ആണ്.
ഇടക്ക് വന്ന് നോക്കുന്നത് ഞാനാ.
ഇടക്ക് ഫ്രണ്ട്സൊക്കെയായി ഇവിടെ ആണ് കൂടാറ്.
“അപ്പൊ നമ്മൾ നൈബഴ്സ് ആണ്.
ഇതിന്റെ എൻഡിലാ എന്റെ വീട്.
നന്നായിട്ടുണ്ട്.. സ്നേഹം❤️
താങ്ക് യു
ആൽബിച്ചായാ ??
കൊള്ളാം
??
താങ്ക് യു
നന്നായിട്ടുണ്ട് ബ്രോ ❤️
താങ്ക് യൂ
കൊള്ളാം..നന്നായിട്ടുണ്ട്
താങ്ക് യു ബ്രൊ
Ith appurath vayichathan enn thonnunnu. ♥♥♥
അപ്പുറെയും ഉണ്ട്
താങ്ക് യു ബ്രൊ
Adipoly
താങ്ക് യു
????
❤❤❤