ആ യാത്രയിൽ [ആൽബി] 1088

ഇവനോട് പറഞ്ഞിട്ട് എന്നാ കാര്യം.
സ്വയം പറഞ്ഞുകൊണ്ട് ലിനോ ഡ്രൈവിംഗ് തുടർന്നു.അപ്പോഴേക്കും ജിമിൽ പറഞ്ഞുതുടങ്ങിയിരുന്നു.
*****
“എന്താ തുടങ്ങിയോ?”എന്ന് ചോദിച്ചു കൊണ്ട് അവർ ആ കോഫി ഒന്ന് സ്വിപ് ചെയ്തു.

തുടങ്ങി ആന്റി, പകുതിയായി.

മ്മ്മ്…. അമ്മയായിരുന്നു.അമ്മ എൽ പി സ്കൂളിൽ ടീച്ചറാ.അച്ഛനും അമ്മയും തിരുവനന്തപുരത്ത് പോയിരിക്കുവാ, പെൻഷന്റെ കാര്യത്തിന്.അവിടെ എന്തോ കാരണം കൊണ്ട് ശരിയായില്ലത്രെ.
നാളെ വരൂ എന്ന്.പറയാൻ വിളിച്ചതാ.
ഞാനിപ്പഴും ചെറിയ കുട്ടിയാണെന്നാ വിചാരം.ഒറ്റക്കാകും എന്ന പേടികൊണ്ടാ.

അപ്പൊ ഇന്നിനി എന്താ ചെയ്യാ?

ഓഹ് എന്ത് ചെയ്യാൻ.ഞാൻ ഒറ്റക്കാകുന്നത് ആദ്യമൊന്നും അല്ല.
പണ്ടേ ഞാൻ ഒറ്റക്കാ.പിന്നെയത് ശീലമായി.ലോൺലിനെസ്സ് അതെനിക്ക് ഇപ്പൊ ഇഷ്ട്ടാ.

“ഞാൻ ലോൺലിനെസ്സിന്റെ മരമാ….
കയ്യടി…..”ഞാൻ കൈ നീട്ടി.

മരം……

“അതെ മരം… ട്രീ….”ഞാൻ പറഞ്ഞത് കേട്ട് അവരൊന്ന് ചിരിച്ചു.അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.വീട്ടിൽ നിന്ന് അമ്മയാണ്.മുപ്പത്തിയാണേൽ കലിപ്പിൽ.ഉച്ചകഴിഞ്ഞിട്ടും വീട്ടിലെക്ക് കാണാഞ്ഞതിന്റെ മുഴുവൻ ദേഷ്യം ഒറ്റ ശ്വാസത്തിൽ തീർത്തു.

അമ്മ…. ഞാൻ പറഞ്ഞിരുന്നില്ലേ.
ഞാൻ ഇന്ന് വരില്ല.സാറിന്റെ വീട്ടിലാ.
അല്പം ഡൌട്ട് ക്ലിയർ ചെയ്യാൻ.ദേ സാറ് വരുന്നു…. പിന്നെ വിളിക്കാം…
ഒരുവിധം ഞാൻ ഫോൺ കട്ട് ചെയ്തു.

“ആ പാവത്തിനെ പറ്റിച്ചു അല്ലെ”
ചോദ്യം ആന്റിയുടെതാണ്.

അതും ഒരു പാവാ.രാത്രി ആകുമ്പോ തണുത്തിട്ടുണ്ടാവും.

പേപ്പേഴ്സ് എഴുതി എടുത്താൽ ഇത്രേം പ്രശ്നം ഉണ്ടോ?

ആന്റി ഇതുവരെ അത്‌ വിട്ടില്ലല്ലേ?

“ഞാൻ വിട്ടു.എന്താ പോരെ.”അവർ എന്നെ നോക്കി കൈ കൂപ്പിക്കാട്ടി.

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.