ആ യാത്രയിൽ [ആൽബി] 1088

ഒന്ന് വേഗം പറയെടാ ഉവ്വേ.ആകാംഷ കൊണ്ട് ബോണിയുടെ ശബ്ദം വീണ്ടും.

ബോണി സാറ് മൂഡിലായി അല്ലെ.
ഞാൻ പറയുവല്ലേ….ഒരു റൗണ്ട് കൂടി കഴിഞ്ഞിട്ടാവാം ബാക്കി.
*****
അപ്പോഴേക്കും സൈഡിൽ ഒതുക്കി നിർത്തിയശേഷം ലിനോ അടുത്തത് ഒഴിച്ചിരുന്നു.മൂവരും ചേർന്നത് തീർത്തശേഷം സിഗരറ്റ് കൊളുത്തി മാറിമാറി പുകയെടുത്തു.വിശാലമായ ആ ഹൈവേയുടെ വശങ്ങളിൽ നീണ്ടുനിവർന്നു കിടക്കുന്ന പാടം.
അവിടെ സൂര്യകാന്തി വിളഞ്ഞുകിടക്കുന്നു.ചെറിയ കാറ്റിൽ ആ പൂക്കൾ ആടിക്കളിക്കുന്നു.
ഉദിച്ചുയർന്ന സൂര്യനെക്കണ്ട് അവരുടെ സന്തോഷം ഇരട്ടിച്ചതായി ജിമിലിന് തോന്നി.അവർക്കൊപ്പം പുറത്തേക്കിറങ്ങിയ അവൻ ആ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി.

“ഹേയ് ഇരിക്കണോ?”ആ ചോദ്യമാണ് എന്നെ ഉണർത്തിയത്.ഒരു ഞെട്ടലോടെ ഞാൻ അവരെ നോക്കി.
“ഹേയ് വേണ്ട”ഞാൻ മറുപടി നൽകി.
“വീണ്ടും അവർ ഇരിക്കാൻ പറഞ്ഞു.
ഒന്ന് ചുറ്റും നോക്കിയ ശേഷം ഞാൻ അവർക്കരികിലിരുന്നു.അവർ തന്റെ ഫോണിൽ ശ്രദ്ധിക്കുകയാണ്.പാട്ട് കേൾക്കുകയാവും.ഇടക്കത് ആസ്വദിക്കുംപോലെ തലയാട്ടി രസിക്കുന്നുണ്ട്.അല്പം കഴിഞ്ഞ് എന്നെനോക്കി അവരൊന്ന് ചിരിച്ചു”

‘..സോറി ആം അനു..’ഹെഡ്ഫോൺ ഊരി എനിക്ക്‌ നേരെ കൈനീട്ടിയാണ് അവർ പേര് പറഞ്ഞത്.

‘..ജിമിൽ..’

എന്ത് ചെയ്യുന്നു?

ഡ്രൈവറാ…..

‘……ഓഹ്..ഓക്കേ………’

‘എങ്ങനെയുണ്ട് ജോലി? അല്പനേരത്തെ മൗനത്തിനു ശേഷം അവർ വീണ്ടും ചോദിച്ചു.

‘അത്‌….ശമ്പളം ഒന്നും കിട്ടൂല്ല ഫുഡും അക്കോമൊഡേഷനും ഒക്കെ ഫ്രീയാ’

മ്മ്…ഏതുവരെ പഠിച്ചു?

പഠിപ്പ് ഇപ്പഴും കഴിഞ്ഞിട്ടില്ല.ബി ടെക് ഫൈനൽ ഇയറാ.കുറച്ച് പേപ്പർ ഇനിയും ബാക്കിയുണ്ട്.

അതുശരി…… അതിനിടയിൽ ഈ ഡ്രൈവിംഗ് ജോലിയൊക്കെ.

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.