ആ യാത്രയിൽ [ആൽബി] 1088

 

ആ യാത്രയിൽ

Author : ആൽബി

 

അവലംബം:ഞാൻ കണ്ട ഒരു ഷോട്ട് ഫിലിം.പേര് “കിട്ടുവോ”

ഡിസംബറിലെ ഒരു പുലരി………
മഞ്ഞുതുള്ളികൾ വീണ് നനുത്ത പ്രഭാതം.അന്ന് ആ പ്രഭാതത്തിൽ,
മഞ്ഞുകാലത്തിന്റെ കുളിരിൽ നാല് കൂട്ടുകാർ ചേർന്നൊരു യാത്ര പുറപ്പെട്ടു.ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിൽ നിന്നും പുറത്തുകടന്ന് ഷിമോഗയിലെ ജോഗ് ഫാൾസ് ലക്ഷ്യമാക്കിയുള്ള യാത്ര.

“..ജോഗ് ഫാൾസ്..”ഇന്ത്യയിലേ തന്നെ അപകടസാധ്യതയുള്ള വെള്ളച്ചാട്ടങ്ങളുടെ കണക്കിൽ രണ്ടാം സ്ഥാനം.സഹ്യാദ്രിയുടെ മനോഹാരിതക്കൊപ്പം ശരാവതി നദി
ഒരുക്കിവച്ചിരിക്കുന്ന അത്ഭുത പ്രതിഭാസം.അങ്ങോട്ടേക്കാണ് അവരുടെ യാത്ര.
തികച്ചും അവരുടേതായ ലോകം.
ആ ലോകത്തിൽ ചെറുപ്പത്തിന്റെ എല്ലാ രുചിക്കൂട്ടുകളും ഉണ്ട്.കാറിൽ പോപ്പ് സംഗീതം ചെറിയ സ്വരത്തിൽ അലയടിക്കുന്നു.

പാതയോരങ്ങളിൽ ആ വാഹനം ഒതുക്കിനിർത്തി ലഹരിയുടെ സുഖം നുകർന്ന്, അതിന്റെ കൂട്ട് വിടാതെ അവരുടെ യാത്ര തുടരുന്നു.യാത്രക്ക് ഇടയിലും ആ വാഹനത്തിനുള്ളിൽ മദ്യം നുകർന്നുകൊണ്ട് തങ്ങളുടെ യൗവ്വനം ആസ്വദിക്കുന്ന ഒരു പറ്റം
ചെറുപ്പക്കാർ.ലഹരി അവരെ നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു.

“ഇന്നെനിക്ക് നിങ്ങളോട് ഒരു കഥ പറയണം.ഇതുവരെ ഞാൻ പബ്ലിഷ് ചെയ്യാതെവച്ച കഥയാ,അതെനിക്ക് പറയണം”ലഹരി തന്നെ കീഴടക്കിത്തുടങ്ങിയ സമയം ജിമിൽ തന്റെ കൂട്ടുകാരോടായി പറഞ്ഞു.

“തുടങ്ങിയോ നിന്റെ എഴുത്ത് വീണ്ടും”
അടുത്തിരുന്ന സുഹൃത്തിന്റെ വക ചോദ്യം.

ആ……എഴുത്തൊക്കെ നേരത്തെ തീർന്നതാ.പക്ഷെ പബ്ലിഷ് ചെയ്യാൻ അയക്കുമ്പോ എഡിറ്റേഴ്സ്
സമ്മതിക്കുവോന്നാ.കാരണം ക്ലൈമാക്സ്‌ ഇത്തിരി പ്രശ്നാ.

അല്ല ആരാ നീ കണ്ടെത്തിയ പുതിയ കഥാപാത്രം.

തത്കാലം ഞാൻ തന്നെ.ബാക്കി വഴിയെ……

“ഇവിടെയിപ്പോ നമ്മൾ മാത്രം അല്ലെ ഉള്ളു,പറയെടാ”മറ്റൊരു സുഹൃത്ത് ലിനോ ആയിരുന്നു അത്‌.

“വിട്…… വിട്………..”വീണ്ടും ആദ്യം ചോദിച്ച സുഹൃത്ത് ബോണിയിൽ നിന്നും ശബ്ദമുയർന്നു.

“ആദ്യം ഇത് വിടും എന്നിട്ട് കഥയും”
ജിമിൽ കയ്യിലിരുന്ന മദ്യം ഒറ്റവലിക്ക് തീർത്തിട്ട് ഒരു പുക നീട്ടിയെടുത്തു.

15 Comments

  1. നന്നായിട്ടുണ്ട്.. സ്നേഹം❤️

    1. താങ്ക് യു

  2. ആൽബിച്ചായാ ??

    കൊള്ളാം

    ??

    1. താങ്ക് യു

  3. നന്നായിട്ടുണ്ട് ബ്രോ ❤️

    1. താങ്ക് യൂ

  4. കൊള്ളാം..നന്നായിട്ടുണ്ട്

    1. താങ്ക് യു ബ്രൊ

  5. Ith appurath vayichathan enn thonnunnu. ♥♥♥

    1. അപ്പുറെയും ഉണ്ട്

  6. താങ്ക് യു ബ്രൊ

  7. പാലാക്കാരൻ

    Adipoly

    1. താങ്ക് യു

Comments are closed.