ഈ കഥ നടന്ന സംഭവം ആണ്. ഇതിവിടെ ഇടാനുള്ള കാരണം ലാസ്റ്റ് ഞാൻ പറഞ്ഞിട്ടുണ്ട്. വായിക്കുക.
*……………………………………………..*
അന്നും പതിവ് പോലെ അമ്പലത്തിനടുത്തെ ആലിന്റെ മൂട്ടിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാൻ എന്ന മനോജും എന്റെ അനിയൻ വിപിനും പിന്നെ ദേവജിത്തും. ഞങ്ങൾ മൂന്നും ഒരുത്തനെ കാത്തിരിക്കുവാ.
ദേവൻ : ദേണ്ടെ സമയം അഞ്ചാവാറായി. ഈ പേങ്ങൻ ഇതെവിടെ പോയി കിടക്കുവാ.
വിപിൻ: അവൻ ഇപ്പോൾ വരുമെടാ. നീ ചാവാതെ ഇരി.
ഒരു സ്കൂട്ടർ ഇരച്ചു പാഞ്ഞു വന്നു നിന്നു. അതിൽ നിന്നും അവൻ ഇറങ്ങി വന്നു. ഞങ്ങടെ കാർത്തി. നമ്മള് മൂന്ന് പേരും അയൽക്കാർ ആണ്. ഞാൻ ഗൾഫിൽ നിന്നും വന്നിട്ട് ഒരു മാസം ആയതെ ഉള്ളു. ഇനിയും അവിടെ കിടന്ന് കഷ്ടപ്പെടാൻ വയ്യ
നാട്ടിൽ ഏതെങ്കിലും ബിസിനസ് ചെയ്ത് പിടിച്ചു നിൽക്കാൻ ആണ് തീരുമാനം.
ഞാൻ ഗൾഫിൽ പോയ ശേഷം ഞങ്ങൾ തമ്മിൽ (ഞാനും കാർത്തിയും) വലിയ കണക്ഷൻ ഇല്ലയിരുന്നു. അവന്റെ എല്ലാ പിറപ്പ് കേടിനും കൂട്ട് നിന്നത് എന്റെ അനിയനും മറ്റവനും ആണ്. ആ നമുക്ക് ഇപ്പോഴത്തെ കാലത്തിലേക്ക് വരാം.
ദേവൻ: ഏത് കോത്താഴത്തു പോയി കിടക്കുവാരുന്നെടാ. എത്ര നേരമായി വെയിറ്റ് ചെയ്യുന്നു.
കാർത്തിക്: എന്റെ കൊറേ നാളത്തെ അലച്ചിലിന് ഫലം കണ്ടു. (ആഴ്ചകളായി അവൻ ജോലി തെണ്ടി നടക്കുവായിരുന്നു.)
ടാ എനിക്ക് ഒരു ജോലി കാര്യത്തിന് വേണ്ടി പോണം. അതിനു വേണ്ടിയുള്ള ചെറിയ ഒരുക്കങ്ങൾക്ക് പോയതാ.
മനോജ്: ജോലികാര്യമോ. എന്തൂട്ട് ജോലി
കാർത്തിക്: ചേട്ടാ എറണാകുളത്തു ഒരു കമ്പനിയിൽ ആണ്. നാളെ പോണം. അതിനു മുൻപ് കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. നിങ്ങൾ ഇങ്ങോട്ട് ഇരുന്നെ പറയട്ടെ.
ഞങ്ങൾ എല്ലാം ആൽചുവട്ടിൽ ഇരുന്നു. അവൻ പറഞ്ഞു തുടങ്ങി
കാർത്തി: ഞാൻ പോയാൽ കുറച്ചു കാര്യങ്ങൾ എനിക്ക് വേണ്ടി നിങ്ങൾ ചെയ്തു തരേണ്ടി വരും. പറ്റില്ലെന്ന് പറയരുത്. പ്ലീസ്
ദേവൻ: ആ നീ പറയടെ കേൾക്കട്ടെ.
കാർത്തിക്: ഞാൻ പോയാൽ എന്നു മടങ്ങി വരും എന്നറിയില്ല. വിപീ നീ എനിക്ക് വേണ്ടി ചിന്നനെയും പൊന്നൂസിനെയും നോക്കണം.( അവർ രണ്ടും കാർത്തിയുടെ അച്ഛന്റെ കൂട്ടുകാരന്റെ കൊച്ചു മക്കളാണ്. അയാൾ മരിച്ചതോടെ ആരും ഇല്ലാതായതോടെ അവൻ കൂടെ കൂട്ടിയത് ആണ്.)
ദേവാ അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നീചെയ്തു കൊടുക്കണം. ഞാൻ ഇല്ലാത്ത കുറവ് അവർക്ക് ഉണ്ടാവരുത്.
മനോജേട്ടാ നിങ്ങൾ എനിക്ക് വേണ്ടി കഥയെഴുതണം.
മനോജ്: കഥയാ. എന്ത് കഥ.
കാർത്തിക്: ഞാൻ ഒരു സൈറ്റിൽ കഥയെഴുത്തുന്നുണ്ട്. അത് ഞാൻ ഇല്ലാത്തപ്പോൾ നിങ്ങൾ കംപ്ലീറ്റ് ആക്കണം.
മനോജ്: ഞാനോ. ഞാനെന്തു എഴുതാൻ ആണ്
കാർത്തിക്: അതൊക്കെ ഇങ്ങളെ കൊണ്ട് പറ്റും. കഥയുടെ ബാക്കി ഞാൻ പറഞ്ഞു തരാം. അതെഴുതി ഇട്ടേച്ചാൽ മതി. എഡിറ്റിംഗ് എങ്ങനെയെന്നും ഇടേണ്ടത് എങ്ങനെയെന്നും പറഞ്ഞു തരാം. ഇപ്പൊ ഫോൺ എന്റെ കയ്യിൽ ഇല്ല. രാത്രി ആവട്ടെ. വീട്ടലോട്ട് വാ.
ഞാൻ രാത്രി അവന്റെ വീട്ടിൽ പോയി. അവൻ എനിക്ക് എഴുതി പബ്ലിഷ് ആക്കാനൊക്കെ പഠിപ്പിച്ചു തന്നു. കഥയുടെ ബാക്കിയും സൈറ്റിലെ പ്രധാനികളെയും ഒക്കെ പറഞ്ഞു തന്നു. ഡെമോ ആയിട്ട് ഒരു കഥ രാത്രി പബ്ലിഷ് ആക്കുകയും ചെയ്തു. ഞാനതൊക്കെ നോക്കി കണ്ടു പഠിച്ചു.
എല്ലാം സെറ്റ് ആക്കി അവൻ അർധരാത്രി തന്നെ പോയി. രാത്രി ഫോൺ അടിക്കുന്നത് കേട്ട് ആണ് ഞാൻ എഴുന്നേറ്റത്.
ഞാൻ: ഹലോ ….
ദേവൻ: മനോജ് ഏട്ടാ ഞാനാ ദേവൻ. ഞാനിപ്പോൾ സിറ്റി ഹോസ്പിറ്റലിൽ ആണ് . ഇങ്ങള് വിപിനെയും കൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് വന്നേ. അത്യാവശ്യം ആണ്.
ഞാൻ: എന്താടാ…. ഹലോ ഹലോ…
ചോദിക്കും മുൻപ് അവൻ ഫോൺ കട്ട് ചെയ്തു. ഞാൻ വിപിനെയും പൊക്കി എണീപ്പിച്ചു ഹോസ്പിറ്റലിലേക്ക് വെച്ചു പിടിച്ചു.
ഞാൻ : എന്താടാ എന്താ പറ്റിയെ
ദേവൻ: ചേട്ടാ നമ്മുടെ കാർത്തിക്ക് ഒരു ആക്‌സിഡന്റ് പറ്റിയതാണ്. ഉറങ്ങി വണ്ടിയോടിച്ചു എതിരെ വന്ന പിക് അപ്പിൽ പാഞ്ഞു കയറിയത് ആണ്.
അന്ന് രാത്രി ഉറക്കമൊഴിച്ചു ഞങ്ങൾ അവിടെയിരുന്നു. അവൻ കോമയിൽ ആണെന്നും അരയ്ക്ക് താഴോട്ട് തളർന്നെന്നും പിറ്റേന്ന് ഡോക്ടർ പറഞ്ഞു. വൃക്കയ്ക്ക് എന്തോ പ്രോബ്ലെം ഉണ്ട്. ഡയാലിസിസ് ചെയ്യണമെന്നും എന്തോ ഓപ്പറേഷൻ വേണമെന്നുമൊക്കെ പറഞ്ഞു. നാലഞ്ചു ദിവസം അങ്ങനെ പോയി. ബി. പി കൂടുന്നത് മൂലം ഓപ്പറേഷൻ ചെയ്യാൻ കഴിഞ്ഞില്ല. ഏഴാം നാൾ അവൻ ഞങ്ങളെ വിട്ട് പിരിഞ്ഞു. അവന്റെ ചിതയ്ക് മുന്നിൽ നിൽക്കുമ്പോൾ അവസാനമായി അവൻ ഞങ്ങളെ മൂന്നിനെയും പറഞ്ഞു ഏൽപ്പിച്ച ജോലി മരണം വരെ മുടക്ക് കൂടാതെ ചെയ്തു തീർക്കും എന്നുറപ്പിച്ചിരുന്നു.
————————————————–
ഇതെല്ലാം നടന്ന സംഭവങ്ങൾ ആണ്. നിങ്ങളോട് മുൻപേ പറയണം എന്നുണ്ടായിരുന്നു. ഒരുവട്ടം റൈറ്റ് റ്റു അസിൽ പറയാൻ വേണ്ടി ലോഗിൻ ചെയ്തു കമെന്റ് ഇട്ടതും ആണ്. പക്ഷെ അവിടെ അറിയിച്ചാൽ എല്ലാരും അറിയില്ല.അതോണ്ട്ൻൻ ആണ് ഒരു കഥയാക്കി അന്ത്യ നിമിഷങ്ങൾ പകർത്തിയത്. സേതുബന്ധനം ഉടൻ തരാമെന്ന് ഉറപ്പ് പറഞ്ഞിട്ട് തരാൻ കഴിയാത്തതിന് കാരണവും ഇതാണ്. ഒരുപാട് വട്ടം ഞാൻ സൈറ്റിൽ കേറി നോക്കിയപ്പഴും ആരും അവനെ ഓർക്കുന്നുണ്ടായിരുന്നില്ല. അവനെ എല്ലാരും ഓർക്കാൻ വേണ്ടി അവനെപ്പറ്റി ഓരോ കമന്റുകൾ ഞാൻ ഇട്ടു പോയാൽ തന്നെ ആരും മൈൻഡ് ആക്കാറുമില്ല. മരണ വിവരം ഇപ്പോഴേ അറിയിക്കേണ്ട എന്നു കരുതിയത് ആണ്. സേതുബന്ധനം തീരുബോൾ അവസാന ഭാഗത്തു പരായമെന്നാണ് കരുതിയത്. മരിച്ചു ഒരുപാട് നാൾ കഴിഞ്ഞിട്ടുള്ള ഈ തുറന്നു പറച്ചിൽ എന്തിനാണ് എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാവും. പറയണ്ട എന്നു വെച്ചിട്ടും പറഞ്ഞത് നന്ദികേട് ആവാതെ ഇരിക്കാൻ ആണ്. തുടർ കഥ ഞാൻ ഇനി എഴുതി ഇടാം. അവൻ ഡയറിയിൽ ചുരുക്കി എഴുതി വെച്ചിട്ടുണ്ട് കഥ. അത് ഞാൻ ഇവിടേക്ക് എഴുതി ഇടാം. ഞങ്ങടെ കാർത്തിക്. എസിനു ആദരാഞ്ജലികൾ????
Oru nallA yezhuthukkarannu adaranjilikal . ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Kurachaayallo kanditt enn eeyide chindichatheyullu..
Ath ingane aayirikkum enn orikkalum chindichilla. Parichayamulla oraal marichupoyi enn arinjappo entho bhayankara neettal pole.?
Adaraanjalikal ?
എന്താണ് പറയേണ്ടത് എന്ന് അറിയില്ലല്ലോ..?
ആദരാഞ്ജലികൾ ??????
എന്താ പറയാ. വിശ്വസിക്കാൻ പറ്റുന്നില്ല. കാർത്തി ബ്രോയുടെ നല്ല വാക്കുകളും കേൾക്കാൻ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹം നിറഞ്ഞ സ്മരണകൾക്കു മുമ്പിൽ എൻ്റെ എളിയ പ്രണാമങ്ങൾ.
???
ഉറങ്ങുമ്പോൾ പടച്ചവൻ മാത്രമേ കൂട്ടുണ്ടാവാറുള്ളൂ, അത്രമേൽ സുന്ദരമായ ഉറക്കത്തിലേക്ക് പോയവരാരും തിരികെ വന്നിട്ടില്ല…….
പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ!!!
ഒന്നും പറയാൻ വയ്യ…
ആദരാഞ്ജലികൾ ???
ഞാൻ ഈ സൈറ്റിൽ വരുന്നത് തന്നെ അപ്പുറത് കമെന്റ് കണ്ടിട്ടാണ്…ആ കമെന്റ് ഞാൻ ശ്രെദ്ധിച്ചത് അതിലെ ഒരു ചിത്രം കണ്ടാണ്..ലാലേട്ടന്റെ ചിത്രം….
കഴിഞ്ഞ ആഴ്ച കൂടി നമ്മൾ കാർത്തികേയൻ ചേട്ടനെ പറ്റി പറഞ്ഞതെ ഉള്ളു..എനിക്ക് replyum തന്നു.. എന്നാൽ ഇതു പോലെ ഒരു സംഭവം ഞാൻ പ്രതീക്ഷിച്ചില്ല..ശെരിക്കും ഒരു മരവിപ്പ്…
നമ്മുടെ കൂട്ടൽ ഉള്ള ഒരാൾ നമ്മളെ വിട്ടു പോയി എന്നത് വിശ്വസിക്കാൻ പറ്റണില്ല..പറയാൻ വാക്കുകൾ ഒന്നും കിട്ടാനില്ല…
ഏട്ടന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ …
???
???????
Karthiyettan ???
കഥയുടെ പേര് കണ്ടപ്പോ സാഡ് സ്റ്റോറി ആയിരിക്കുമെന്ന് കരുതി
എന്നാലും ഒന്ന് കേറി നോക്കിയത അത് ഇങ്ങനെ ഒന്ന് ആയിരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല????
വല്ലാത്ത ഒരു തരം മരവിപ്പ് ആയിപ്പോയി അറിഞ്ഞപ്പൊ??
പ്രിയ സഹോദരന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് ആത്മാർത്തമായി പ്രാർത്ഥിക്കുന്നു
Rest in peace ???
Dear
വല്ലാത്ത ഒരു നൊമ്പരം ആണ് ഈ കേട്ടത് ..സത്യത്തിൽ വിചാരിച്ചിരുന്നു കുറച്ചായി ഒരു കുഞ്ഞു സ്റ്റോറി പോലും കണറിലാലോ എന്നു അതു ഇഗ്നേ ആകും എന്നു സ്വപനത്തിൽ പോലും വിചാരിച്ചില്ല …
RIP?
വിത് ലൗ
കണ്ണൻ
ഹോ…
വല്ലാത്തൊരു നൊമ്പരം ഉള്ളിൽ നിറയുന്നു…
കൂട്ടുകാരാ.. കുറച്ചു തിരക്കിൽ ആണെന്ന് പറഞ്ഞു നീ പോയിട്ട്…
ഒന്നും പറയാൻ കഴിയുന്നില്ല സുഹൃത്തുക്കളെ
ആദരാഞ്ജലികൾ ???
മരണമോതുന്ന അവ്യക്തമായ മന്ത്രങ്ങൾ എന്റെ കാതിൽ മുഴങ്ങുന്നു.,.,.,
ആ നേരത്ത് എന്റെ നയനങ്ങൾ രണ്ടും നിർത്താതെ ഒരു വർഷധാരപോലെ പെയ്യുന്നു.,.,.,
കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർചാലുകൾ എന്റെ
ഉള്ളം ആകെ മെല്ലെ നീറ്റുന്നു.,.,.,
നിന്റെ ഓർമ്മകളെല്ലാം ഞാൻ എന്റെ നിറകണ്ണുകളാൽ തേടുന്നു.,.,.,
ആ ഓർമ്മകൾ ഉളവാക്കുന്ന വേദന കൊണ്ടെന്റെ മനസ്സ് ഭ്രാന്തമായി ഉലയുന്നു.,.,.,
അതിന്റെ വിങ്ങൽ താങ്ങാൻ പറ്റാതെ എന്റെ ശരീരം ആകെ തളരുന്നു.,.,.,
ജീവിതമാകുന്ന യാത്രയിൽ ഒരു അപകടമായി മരണം വന്നു നിന്റെ സ്വപ്നങ്ങൾ എല്ലാം തകർത്ത് എറിഞ്ഞപ്പോൾ.,.,
ഞാൻ മനസ്സിൽ തട്ടി ജഗദീശ്വരനോട് നിന്റെ ആത്മാവിന്റെ മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.,.,.,
ഒരു കുഞ്ഞുകാലം കൊണ്ട് മനസിൽ ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നീ പോയ് മറഞ്ഞല്ലോ.,.,.,
നിരന്തരം ചലിച്ചു കൊണ്ടിരുന്ന നിന്റെ തൂലിക ഇനി ചലിക്കില്ലല്ലോ.,., നിനക്ക് പകരമായി ആരു വന്നാലും അത് നീയാകില്ലല്ലോ.,..,
Orkanjittalla Joli thirakkanenn paranjath kondaan ennalum inganoru pokkanenn pratheekshichilla
Parijayamillenkilum aa athmavin nithyashanthi labhikkan prarthikkunnu??
കുറേ നാളായി കാണുന്നില്ല എന്ന് ഇന്നും കൂടെ ചിന്തിച്ചിരുന്നു
വലിയ അടുപ്പം ഇല്ലെങ്കിലും പലർക്കും അറിയുന്ന സിംപിൾ വ്യക്തിത്വം ആയിരുന്നു
വായനക്കാർക്ക് വേണ്ടി പല കഥകളുടെയും റിവ്യൂ ഇട്ടു ഏവർക്കും പ്രിയപ്പെട്ടവൻ ആയി
ഒരു കഥ ഇട്ടു തിരിച്ച് വന്നതാണ് എന്ന് കരുതിയിരുന്നു പക്ഷേ രണ്ടാമത് നോക്കിയപ്പോ ആണ് ഈ ദുഃഖവാർത്ത ആണെന്ന് കണ്ടത്
വളരെ കുറച്ച് നാളുകൾ കൊണ്ട് ചെറിയ രീതിയിൽ പരിചയം ആയത് ആയിരുന്നു. സേതു ബന്ധനം അവസാനം വന്ന ഭാഗത്ത് പുള്ളിക്ക് എന്തോ അപകടം പറ്റി എന്ന് കണ്ടിരുന്നു
എല്ലാം ഭേദമായി മടങ്ങിയെത്തും എന്ന് കരുതി ഇരുന്നതാണ്.ഇങ്ങനെ ഒരു യാത്രയിലേക്ക് ആകുമെന്ന് കരുതിയില്ല
പ്രിയപ്പെട്ട കാർത്തിയേട്ടന് ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു ???
nama shivaaya ………….
കാർത്തികേയന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു…..
കാർത്തിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…. കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ല…
hope he will be happy in other side ❤️❤️❤️
May his soul rest in peace
With Love
The Mech
?????
വാക്കുകളിൽ എനിക്ക് പറയാൻ സാധിക്കുന്നില്ല എന്താ ഇപ്പോഴത്തെ അവസ്ഥ എന്ന്.. കാർത്തികേയൻ ബ്രോയുടെ കഥ വന്നു എന്ന് കണ്ടപ്പോ കേറി നോക്കിയത് തന്നെ കമന്റിലൂടെ പുള്ളിയെ ഒരു കാര്യം അറിയിക്കാൻ ആയിരുന്നു..നേരിട്ട് പരിചയം ഇല്ലെങ്കിലും ഞങ്ങളിൽ ഒരാൾ ഇന്നീ ലോകത്തു ഇല്ല എന്ന് അറിഞ്ഞപ്പോ എന്തോ ഒരു തരം മരവിപ്പ്. ഇരു സൈറ്റുകളിലും write to us ഇലും മറ്റുള്ളവരുടെ കഥകളെ പ്രോത്സാഹിപ്പിച്ചു കണ്ടിട്ടേ ഉള്ളു ഏട്ടനെ, ഇടക്ക് ഒത്തിരി ഗ്യാപ് വന്നു കാണാണ്ട് ആയപ്പോൾ ഞങ്ങൾ ചർച്ച ചെയ്തതും ആണ്… ഇനി അദ്ദേഹം ഇല്ലെന്നു ഓർക്കുമ്പോ വല്ലാത്ത ഒരു വിങ്ങൽ ഒന്ന്നും പറയാൻ സാധിക്കുന്നില്ല…
കാർത്തികേയൻ ഏട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.. ആദരാഞ്ജലികൾ ഏട്ടാ ??
ഇതെന്താ….തമാശ ആണെന്ന് അറിയാനാണ് ആഗ്രഹം..അങ്ങനെ തന്നെ aayirikkkatte എന്ന് പ്രാര്‍ത്ഥിക്കുന്നു…????
വായിച്ചതോന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല… കാർത്തി ഏട്ടൻ മരിച്ചോ???
എന്തൊക്കെയോ ജോലി തിരക്ക് ഉണ്ട് എന്ന് പറഞ്ഞതുകൊണ്ടാണ് അതികം ശ്രദ്ധിക്കാതെ ഇരുന്നത്…
ഇങ്ങനൊരു സംഭവം ഉണ്ടെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…????
എല്ലാവർക്കും കഥ എഴുതുവാനുള്ള പ്രചോതനവും സപ്പോര്ട്ടും നിരന്തരം കൊടുത്ത ഞങ്ങളുടെ പ്രീയപ്പെട്ട ഏട്ടൻ ഇന്ന് ഇവടെ ഇല്ലെന്ന കാര്യം ഓർക്കുമ്പോൾ വല്ലാത്ത വിങ്ങൽ ആണ്…
ഏട്ടന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ…
ആ രണ്ട് കുട്ടികൾക്ക് നല്ലത് മാത്രം വരട്ടെ…
കൂടെ താങ്കൾക്കും.
ഇത് ഞങ്ങളെ അറിയിച്ചുവല്ലോ…???
സെതുബന്ധനം കാർത്തി ഏട്ടന്റെ ഒരു വലിയ ആഗ്രഹം തന്നെ ആണ്….അത് എന്തായായതും കംപ്ലീറ്റ് ചെയ്യണം…
നിങ്ങളാൽ കഴിയും രീതിയിൽ…
അതല്ലേ ഏട്ടന്റെ ആഗ്രഹം….
വളരെയേറെ ദുഃഖത്തോടെ ഞാൻ നിർത്തുന്നു…
Dk?????
Bro ?????
❤️
ആദരാഞ്ജലികൾ