ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

ഒന്നിച്ചൊരു മഴ നനയാൻ…
പിന്നെ ഒന്നിച്ച് മരണത്തിന്റെ തണുപ്പിൽ അങ്ങകലെ ആകാശവും ഭൂമിയും ചുംബിക്കുന്നത് കാണാൻ.

“നിനക്ക് അറിയോ… ഇന്ന് വരെ മരണപ്പെട്ടിട്ടുള്ള ഓരോ കാമുകശരീരവുമാണ് ആ കുന്നുകളിലെ ഓരോ മണൽത്തരികളും.
വിട്ടകന്നു പോയ ഓരോ ആത്മാവും ആ മേഘങ്ങളാണ്.”

“ഭ്രാന്ത്.” ഞാൻ പുലമ്പി.

“നീ വരുമോ എന്റെ കൂടെ?”

ഞാൻ മൗനം പാലിച്ചു.
ഹൃദയമിടിപ്പ് താഴുന്നുണ്ടോ?

“അടുത്ത ജന്മം ഒരുമിച്ച് ഒരുപാട് കാലം ജീവിക്കാമല്ലേ?”

അതിനും മറുപടി പറഞ്ഞില്ല.

“ഞാൻ പോട്ടെ.” വലം കൈയുയർത്തി ആ കുഞ്ഞുവിരൽത്തുമ്പിൽ പതിയെ പിടിച്ചു.

ആ വിരലിന് വല്ലാത്ത തണുപ്പ്. അതേ തണുപ്പ് ഉള്ളിലെ നിലച്ചു പോയ ഹൃദയത്തിൽ നിന്നും പയ്യെ ശരീരമൊട്ടാകെ ഇഴഞ്ഞു നീങ്ങി.

എന്തൊരു തണുപ്പ്!

മുന്നിലെ ചായം തേച്ച ചുവരും വെളുത്ത സീലിങ്ങുമൊക്കെ മാഞ്ഞ് മരങ്ങളും ഇലകളും പഞ്ഞിക്കെട്ട് പോലുള്ള മേഖങ്ങളും തെളിഞ്ഞു.

ഞങ്ങളിരുവരെയും ചേർത്തു നിർത്തി കോട പൊതിഞ്ഞുപിടിച്ചു.
ആകാശവും ഭൂമിയും ചുംബിക്കാൻ ഒരുങ്ങുകയാണ്.
ചുറ്റിലും ദേഹവും ദേഹിയും കണ്ടു മുട്ടുമ്പോഴുള്ള നിശബ്ദത. മരണത്തിന്റെ തണുത്ത നിശബ്ദത.

(The end)

9 Comments

  1. ♥️♥️♥️♥️♥️♥️

  2. സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ ?

    1. Wonder nirthiyo?

    2. Neeyalle paranhe adichu mattiyathaanennu? nee thanne para?

      1. PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും ?

  3. ?ᴍɪᴋʜᴀ_ᴇʟ?

    Onnum manasilayilla

  4. ഒരു പിടിയും കിട്ടിയില്ല.

  5. Enthappo ivide sambhaviche

    1. തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു ??

Comments are closed.