ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ [ജോ] 82

പൂജാരിയുടെ കയ്യിൽ എന്തോ മരപ്പാവയും ആണിയും ഒക്കെയുണ്ട്.  മൂന്ന് നാല് ദിനം മുന്നേ എന്റെ വലം കൈയിൽ കെട്ടിത്തന്ന ഏലസിലേക്ക് ഞാൻ നോക്കി.

“ഇന്നത്തോടെ എന്റെ പൂജ അവസാനിക്കും. നാളെ നിന്റെ ദേഹത്ത് നിന്നും എന്നെന്നേക്കുമായി അവൻ വിട്ടു പോയിരിക്കും!”

“ഓരോരോ ഭ്രാന്ത്‌!” ഞാൻ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.

രാത്രി എന്നത്തേയും പോലെ കഴിക്കാൻ തന്ന ഗുളിക കവിളിൽ ഒട്ടിച്ചു വച്ചിട്ട് ആരുമറിയാതെ തുപ്പിക്കളഞ്ഞു.

കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് സമാധാനം കിട്ടുന്നില്ല.

ഏട്ടനെന്താ ഇത്രയും ലേറ്റ് ആവുന്നേ…

രാത്രി ഭക്ഷണവും കഴിഞ്ഞിട്ട് ഒളിച്ചും പാത്തുമാണ് വീട്ടിൽ വരുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഒരുമാതിരി ജാരനെപ്പോലെ!

കാത്തിരുന്നു മുഷിഞ്ഞപ്പോൾ കണ്ണുമടച്ച് തിരിഞ്ഞു കിടന്നു. കരച്ചിൽ വരുന്ന പോലെ. നെഞ്ചാകെ വിങ്ങി വേദനിച്ച് തൊണ്ടക്കുഴിയിൽ കണ്ണുനീരിന്റെ കയ്പ്പ് തികട്ടി വന്ന നേരം ഒരു കൈയെന്റെ അരയിലൂടെ ചുറ്റി.

“എന്റെ കാർത്തുമ്പീ…”

കുന്നോളം കേറിക്കൂടിയ പരിഭവമൊക്കെ കുന്നിക്കുരുവോളം ചെറുതായി. തിരിഞ്ഞ് ഇറുക്കെ കെട്ടിപ്പിടിച്ചു.

ഏറെ നേരം അങ്ങനെ കിടന്നു.

“നാളെ മുതൽ ഞാൻ വരില്ല!”

“ഏട്ടന്റെ വീട്ടിലോട്ട് പോവാന്നാണോ?”

ഒന്നും പറയാതെ എന്റെ മുഖത്ത് പതിയെ തഴുകി.

“അല്ല. ഇനി ഞാൻ നിന്നെ കാണാൻ വരില്ല.”

ഞാൻ ഞെട്ടി.

“ദേ… ചുമ്മാതിരുന്നേ… എനിക്ക് ദേഷ്യം വരുന്നുണ്ട്.”

“ഞാൻ വെറുതെ പറഞ്ഞതല്ല. എനിക്ക് നീ മാത്രമല്ലേ ഉള്ളൂ.. ആ നിന്നെ ഞാൻ വെറുതെ പറഞ്ഞു പറ്റിക്കുവോ..
മനപ്പൂർവം വരാതിരുന്ന് നിന്നെ വേദനിപ്പിക്കുമോ?
എന്നെ നിന്റടുത്തേക്ക് വിടാതെ തടയാൻ പോകുവല്ലേ…”

ഒരക്ഷരം ശബ്ദിക്കാതെ എന്നെ നോക്കുന്ന കണ്ണുകളിലേക്ക് ഉറ്റു നോക്കി ഞാൻ കിടന്നു.

“ആ പൊഴി… അതിനകത്തെ മനുഷ്യനെ കറക്കുന്ന ചുഴി. ഒപ്പം കറങ്ങുന്ന ഞാൻ.
അപ്പോഴും നിന്റെ മുഖമാ മനസ്സിൽ വന്നത്.”

ഞാനാ ദിവസം ഓർത്തെടുക്കാൻ നോക്കി. എന്തൊക്കെയോ ഓർമകളുടെ ചീളുകൾ അവിടിവിടെയായി ചിതറിക്കിടക്കുന്നു.
ഞാനെന്തോ പറയാൻ ശ്രമിച്ചു.
നാവ് ചലിക്കുന്നില്ല.

“ഈ രാത്രിയവസ്സാനിക്കാൻ എത്രയോ നാഴികകൾ ഇനിയുമുണ്ട്!
അത് വരെ നമുക്ക് ഇങ്ങനെ കിടക്കാം.”
ഞാൻ കുറച്ചു കൂടി പറ്റിച്ചേർന്നു കിടന്നു.

പ്രണയത്തിന് ഒരു ആത്മാവ് മാത്രമേയുള്ളൂ.. ആ ദേഹിയെ രണ്ട് ദേഹങ്ങൾക്ക്‌ പകുത്തെടുക്കാൻ മാത്രം കഴിയും.
ഒരു പരകായപ്രവേശം പലപ്പോഴും സാധ്യമാവില്ല.
തളയ്ക്കാനും.
പകുതിക്ക് വച്ച് മുറിഞ്ഞ ആത്മാവിനെ തളയ്ക്കാൻ ഒക്കുമോ?

ചിലപ്പോഴൊക്കെ ഒന്നിൽ നിന്ന് അടുത്തതിലേക്കൊരു കുടുക്കിട്ടിരിക്കും.
ഒന്നിച്ചു ചുവട് വയ്ക്കാൻ…
ഒന്നിച്ചു കിനാവ് കാണാൻ…

9 Comments

  1. ♥️♥️♥️♥️♥️♥️

  2. സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ ?

    1. Wonder nirthiyo?

    2. Neeyalle paranhe adichu mattiyathaanennu? nee thanne para?

      1. PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും ?

  3. ?ᴍɪᴋʜᴀ_ᴇʟ?

    Onnum manasilayilla

  4. ഒരു പിടിയും കിട്ടിയില്ല.

  5. Enthappo ivide sambhaviche

    1. തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു ??

Comments are closed.