അത്യാവശ്യം പ്ലമ്പിങ് വയറിങ് പണിയൊക്കെ ഏട്ടന് അറിയാം. ചെറിയൊരു കടയുടെ സെറ്റപ്പും തുടങ്ങിയിട്ടുണ്ട്. എന്നിട്ടും അമ്മയ്ക്ക് എല്ലാം കുറച്ചിൽ തന്നെ. ഗൾഫിലും ഏട്ടന് ഇതേ പണിയായിരുന്നു.
മൂത്ത ചേച്ചിയുടെ കൊച്ചിന് അരഞ്ഞാണം ഞങ്ങളിടണമെന്ന് പറഞ്ഞ് നാലഞ്ച് മാസം മുന്നേ വഴക്ക് തുടങ്ങിയതായിരുന്നു അമ്മ. അന്ന് ഏട്ടൻ കൂട്ടുകാർക്കൊപ്പം പൊഴിയിൽ കുളിക്കാൻ പോയപ്പോ ഞാൻ വീട്ടിലോട്ട് വന്നു.
പിന്നെ തിരികെ പോയിട്ടില്ല.
എന്നും പണിക്ക് പോയിട്ട് രാത്രിയാകുമ്പോൾ ഏട്ടൻ വരും. രാവിലെ വീണ്ടും പോകും. അങ്ങോട്ട് കൊണ്ട് പോണില്ലേ എന്ന് ചോദിച്ചാൽ മിണ്ടാട്ടമില്ല.
ഞാൻ നെടുവീർപ്പോടെ ചായയ്ക്ക് വെള്ളം വച്ചിട്ട് ഉപ്പുമാവിന് റവയുടെ പാക്കറ്റെടുത്ത് പൊട്ടിച്ചു. തലേന്ന് റാക്കിൽ അച്ഛൻ കൊണ്ടുവന്ന കശുവണ്ടി ഇരിപ്പുണ്ടോയെന്ന് ഉറപ്പുവരുത്തി. നെയ്യിൽ വറുത്തു കോരിയെടുക്കാം. ഏട്ടന് വലിയ ഇഷ്ടമാണ്.
“ചായ ഞാൻ ഇട്ടു മോളെ..”
“ഓ അതെനിക്ക് മാത്രമല്ലേ ഉള്ളൂ… ഞാൻ ഏട്ടന് ഇടുവാ…” ഒരു കപ്പ് ചായ അമ്മ നീട്ടിയപ്പോൾ ഞാൻ തിളയ്ക്കാൻ തുടങ്ങുന്ന പാലിലേക്ക് കണ്ണു നട്ടു നിന്നു.
“അതൊക്കെ കൊടുക്കാം.
മോള് ഈ ചായ കുടിച്ച് ഈ ഗുളികയും തിന്നേ.. നിനക്ക് വല്ലാത്ത വിളർച്ചയുണ്ട്. അനീമിയ മാറുന്നത് വരെ ഈ ഗുളിക തിന്നണം.”
ഞാൻ മടുപ്പോടെ അമ്മയെ നോക്കി. വലത് കൈയിൽ ചായഗ്ലാസ് എടുത്ത് പിടിപ്പിച്ചു തന്നു. ഇടം കൈയിൽ ഒരു ഗുളികയും വച്ചു തന്നു.
ചായയ്ക്കൊപ്പം ഞാനത് എങ്ങനെയോ വിഴുങ്ങി.
ഉണ്ടാക്കിയ ചായയും കൊണ്ട് മുറിയിലെത്തിയപ്പോൾ ഏട്ടനില്ല. പോയിക്കാണും.
ഒരു ചായയെങ്കിലും ഇവിടുന്ന് കുടിച്ചാലെന്താ…
വാശിക്കാരൻ തന്നെ.
ദുഷ്ടൻ!
രാവിലത്തെ ഭക്ഷണം നേരാവണ്ണം ഇറങ്ങിയത് പോലുമില്ല. ഒരു മന്ദത. അപ്പോഴും ഉണ്ടായിരുന്നു രണ്ട് വലിയ ഗുളികകൾ.
പിന്നെ മന്ദത കൂടിവരുംപോലെ തോന്നിത്തുടങ്ങി. ആകെയൊരു മൂടൽ മഞ്ഞ് പൊതിഞ്ഞ ശേഷം ഞാനതിനുള്ളിൽ ജീവിക്കുന്ന പോലെ.
വൈകുന്നേരമാവണം കണ്ണിന്റെ ഈ മങ്ങൽ മാറാൻ.
ഉച്ചയൂണിന് ശേഷമുള്ള നീണ്ടയുറക്കത്തിൽ നിന്നുണർന്നത് മണിയൊച്ചകളും മന്ത്രജപങ്ങളും കേട്ടുകൊണ്ടാണ്.
ഇന്നിനി എന്താണാവോ…
ആലോചിച്ചു കൊണ്ട് വാതിൽ തുറന്നു.
സ്വീകരണ മുറിയ്ക്ക് അടുത്തായി പൂജയ്ക്ക് ഒരുക്കിയ ഭാഗത്തെത്തിയപ്പോൾ എല്ലാ കണ്ണുകളും എന്നിൽ തറഞ്ഞു.
♥️♥️♥️♥️♥️♥️
സത്യത്തിൽ ഈ കഥയുടെ ഒറിജിനൽ ഓണർ ആരാ ?
Wonder nirthiyo?
Neeyalle paranhe adichu mattiyathaanennu? nee thanne para?
PL ൽ ഇതേ കഥ നിളയുടെ പേരിലാണ് ആദ്യം കണ്ടത്. ഇവിടെ വേറൊരു പേരിലും ?
Onnum manasilayilla
ഒരു പിടിയും കിട്ടിയില്ല.
Enthappo ivide sambhaviche
തെണ്ടി.. രാവിലെ തന്നെ sed ആക്കി കളഞ്ഞു ??