”എന്തു പറ്റി? ഒന്നും മിണ്ടുന്നില്ലാ?” അവൾ ചോദിച്ചു.
”ഹേ, ഒന്നുമില്ല. ഞാൻ ഓഫീസ് വർക്കിനെ കുറിച്ചോർത്തുപോയി.”
”അതു കള്ളം. മുഖം കണ്ടാലറിയാം അത്.”
അവളുടെ മുഖത്തു അർജുൻ നോക്കി ഇരുന്നു .’
‘നീ എന്നോടൊപ്പം ഇല്ലെങ്കിൽ ഞാൻ ഈ ഭൂമിയിൽ ജീവിക്കേണ്ട, എന്റെ അനു…’ അവൻ്റെ മനസ്സു മന്ത്രിച്ചു.
”ചേട്ടൻ കണ്ട കുഞ്ഞുങ്ങൾ ഞാൻ പ്രസവിച്ചതല്ല. എന്റെ ചേച്ചിയുടെ കുട്ടികളാണ്.”
”അറിയാം…”
”എങ്ങനെ അറിയാം?”
”അനുവിൻ്റെ ചേച്ചിയെ ഞാൻ കണ്ടിട്ടുണ്ട്.”
അവൾ ആശ്ചര്യപ്പെട്ടു.
” അനുവിനെ എനിക്കിഷ്ടമാണ്. പക്ഷെ ഞാൻ നിങ്ങളുടെ കൂട്ടർ അല്ല.” അർജുൻ സ്വരം താഴ്ത്തി പറഞ്ഞു.
”ചേട്ടനെ എനിക്കിഷ്ടമാണ്. ഇന്നലെയോ ഇന്നോ തുടങ്ങിയ ഇഷ്ടമല്ല ഇത്. ചേട്ടനെ ഞാൻ ഇവിടെ ആദ്യം കണ്ടു തുടങ്ങിയപ്പോഴേ എനിക്കിഷ്ടമായിരുന്നു.”
……..
അർജുൻ വീട്ടുമുറ്റത്തു ടാക്സി ഇറങ്ങുമ്പോൾ അമ്മാവനും അമ്മായിയും മുറ്റത്തു നിൽപ്പുണ്ടായിരുന്നു.
വീട്ടിൽ കയറിയപാടേ അമ്മായി ചോദിച്ചു.
”ആരാ കുട്ടി? നീ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ?’
“എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ് അവളുടെ വീഡിയോ ഞാൻ കാണിക്കാം എനിക്ക് അവളില്ലാതെ ജീവിക്കാൻ ”
‘നീ കുട്ടിയെ കാണിക്ക്. അവളുടെ പശ്ചാത്തലം പറയ്’ അമ്മാവൻ പറഞ്ഞു.
‘ജാതിയോ, മതമോ, നോക്കാതെ വേണം അവളെ എനിക്ക് വിവാഹം ചെയ്തു തരണം.. ഞാൻ അവളെ സ്നേഹിക്കുന്നു.’
അവൻ മൊബൈലിൽ അനുപമയുടെ വീഡിയോ ഓൺ ചെയ്തു. അമ്മാവനും ‘അമ്മായിയും വീഡിയോ നോക്കി നിന്നു.
Jeevikuvanel avre pole jeevikanam
അതെ
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക
All the best
Thanks
nannaayittundu, othiri ishtappettu
avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂
Thanks