‘അവളെ എന്റേതെന്നു കാണാമോ? ‘അർജുൻ അവൻ്റെ മനസ്സിനോടുതന്നെ ചോദിച്ചു. അതേ അവൾ നിനക്കുള്ളതാണ്, ‘മനസ്സ് മുറുകെ പറഞ്ഞു.
……….
അങ്ങനെ ഒരു ദിവസം…
അവൾ വരുന്ന സമയം നോക്കി അർജുൻ നടക്കാൻ തുടങ്ങി.
‘ഒരു ചുറ്റെങ്കിലും അവളുമൊത്തു നടക്കാമല്ലോ.
അവൾ കവാടത്തിന്റെ പടികയറി വരുന്നു. ഒരു കുട്ടിയുടെ കൈ അവൾ പിടിച്ചിട്ടുണ്ട്.
അവൻ്റെ നെഞ്ചു തകർന്നു. അവൻ നടപ്പു മതിയാക്കി, സ്ഥിരം ബെഞ്ചിൽ പോയി ഇരുന്നു. അവൾ കുട്ടിയെ നടത്തിക്കുകയാണ്. പിന്നെ അർജ്ജുൻ ഇരുന്ന ബെഞ്ചിൽ വന്നിരുന്നു. കുട്ടി മുന്നിൽ കളിച്ചു.
”ഏതാണീ കുട്ടി?”
”എന്റെ മോനാ…”
അർജ്ജുൻ്റെ അധരം വിറക്കുന്നതവൾ നോക്കി ഇരുന്നു. അവൻ തകർന്നു വീഴുകയായിരുന്നു.
ഒരു ഭാവമാറ്റവും ഇല്ലാതെ അവൾ പുഞ്ചിരിക്കുന്നു. മുഖത്തു വലിയ സന്തോഷ ഭാവം.
അവൻ്റെ നെഞ്ചിൽ കൊള്ളിയാനും ഇടിവെട്ടും, പിന്നെ ശാന്തത. ചിന്തിച്ചുകൂട്ടിയതെല്ലാം തകർന്നു തരിപ്പണമായി. അർജ്ജുൻനെടുവീർപ്പിട്ടത് അവൾ ശ്രദ്ധിച്ചു.
‘ജീവിതകാലം ഒറ്റത്തടിയായി ഒതുങ്ങിക്കൂടുക. തന്നെ ‘
അനുപമ പിറ്റേന്നും വന്നു. ആദ്യ റൗണ്ടിൽ തന്നെ ഹായ് പറഞ്ഞു. അർജുനും.
നടത്തം കഴിഞ്ഞ് അവർ ബെഞ്ചിൽ ഇരുന്നു.
”മാഡം, ഇന്നെന്തേ താമസിച്ചത്?”
”മോൻ സ്കൂളിൽ നിന്നും വരാൻ താമസിച്ചു. കാത്തിരുന്നു സമയംപോയതറിഞ്ഞില്ല.’ ‘
അർജുൻ്റെ സംസാരത്തിന്റെ ഗതി മാറുകയായിരുന്നു.
‘അവൾ ഒരാളുടെ ഭാര്യയാണ്. സംസാരിക്കുമ്പോൾ ഒരകലം കാത്തു സൂക്ഷിക്കണം. ‘അർജുൻ അവനോടായിത്തന്നെ മന്ത്രിച്ചു.
സന്ധ്യ മയങ്ങി. അവൾ ബൈ പറഞ്ഞു പോയി.
’28 29 ആവും 30 35ആവും. അപ്പോഴുത്തേക്കും വിവാഹമാർക്കറ്റിൽ ഞാൻ എടുക്കാ ചരക്കാവും. തനിക്ക് ഒരിക്കലും വിവാഹം നടക്കില്ല എന്ന ഏറെക്കുറെ ഉറപ്പായി.
Jeevikuvanel avre pole jeevikanam
അതെ
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക
All the best
Thanks
nannaayittundu, othiri ishtappettu
avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂
Thanks