അർജ്ജുൻ്റെ പ്രണയം [vibin P menon] 69

‘’ഞാൻ, അർജുൻ. ഇൻഫിയിൽ ജോലി നോക്കുന്നു. കുട്ടിയുടെ പേര്?”

”എന്റെ പേര് അനുപമ . ഒരു ഹോസ്പിറ്റലിൽ ജോലി നോക്കുന്നു.”

”നാട്ടിലെവിടെയാ കുട്ടിയുടെ സ്വദേശം?”

”ഇരിഞ്ഞാലക്കുട.”

“എന്റേതു ആനന്ദപുരം.”

“ഹാ അടുത്താണല്ലോ ”

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി

‘ശ്ശേ… ഇച്ചിരി കൂടുതലായോ സംസാരിച്ചത്? ആദ്യ കണ്ടുമുട്ടലിൽ ഇത്രക്കങ്ങോട്ടു വേണ്ടായിരുന്നൂ. അവൾ എന്തു വിചാരിച്ചുകാണുമോ, എന്തോ?’ അർജ്ജുൻ പോക്കെറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു, വന്ന മെസ്സേജുകൾ ചെക്കുചെയ്യുന്ന വ്യാജേന കണ്ണുകൾ ചലിപ്പിച്ച് ഇരുന്നു.

 

”ചേട്ടൻ ഇവിടെവിടെയാ താമസം?”

‘മുരുകേശ് നഗർ’’

”കുട്ടിയോ?”

‘‘കുമാരസ്വാമി ലേഔട്ട്’ ”

അർജുൻ പുഞ്ചിരിച്ചു.

”വരട്ടെ ചേട്ടാ. ഇരുട്ടുവീണു തുടങ്ങി.”

“ബൈ!”

“ബൈ!”

അവൾ പുറകുവശത്തെ റോഡിൽ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അർജുൻ എണീറ്റുപോയി ബൈക്ക് സ്റ്റാർട്ട് ചെയ്തു ഫ്ലാറ്റിലേക്ക് വച്ചുപിടിച്ചു.

 

‘ഹാ, ഇന്നെന്തായാലും രാത്രിക്കു പണി കിട്ടി…’

രാത്രി ഉറക്കം വന്നില്ല. അവളെക്കുറിച്ചു ചിന്തിച്ചു കിടന്നു. ശ്ശേ..എന്നാലും വൈകിപ്പോയല്ലോ കുറച്ച് മുമ്പേ പരിജയപ്പെടേണ്ടതായിരുന്നു!

അവളെ വരും ദിവസങ്ങളിലും അർജുൻ കണ്ടു തുടങ്ങി. തോളുരുമ്മി ട്രാക്കിൽ വട്ടം കറങ്ങി. ഇടമുറിയാതെ സംസാരിച്ചു. എല്ലാം വെരി സിമ്പിൾ…കഴിഞ്ഞുപോയ മൂന്നാലു വർഷം അവൾ ഏതോ അന്യഗ്രഹ ജീവിയെപ്പോലെ അകലെ ആയിരുന്നു. ഒന്നു മിണ്ടിക്കഴിഞ്ഞപ്പോൾ എല്ലാം പെട്ടന്നു സിമ്പിൾ ആയി. ഹാ, കഴുത്തറ്റം ഗ്യാസുമായി സ്റ്റാൻഡിൽ നിഗൂഢത കാത്തുസൂക്ഷിച്ച് അകലം പാലിച്ചിരിക്കുന്ന സോഡാകുപ്പി നമുക്കു വിചിത്രമായി തോന്നാം. പക്ഷെ ഗോലി താഴ്ത്തിക്കഴിഞ്ഞാൽ പിന്നെ ഒച്ചയും ബഹളവും. ഉള്ളുതുറന്ന് എല്ലാം മുന്നിലേക്ക് തെറിക്കും

Updated: April 24, 2022 — 10:31 pm

6 Comments

  1. ????? ????? ⓿⓿❼

    Jeevikuvanel avre pole jeevikanam

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക

    All the best

  3. nannaayittundu, othiri ishtappettu

    avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂

Comments are closed.