കുറേ നാളായി അർജുൻ അവളെ ശ്രദ്ധിച്ചു തുടങ്ങിയിട്ട്. എന്തോ അവൾ തൻ്റെതാണെന്നൊരു തോന്നൽ. അതു ഉള്ളിൽ അടക്കി അർജുൻ വെറുമൊരു നോക്കുകുത്തിയായി മാറുകയായിരുന്നു. അവൾ നാലു ചുറ്റു പൂർത്തിയാക്കി കഴിഞ്ഞു. അഞ്ചാമത്തെ ചുറ്റ് പകുതിയാക്കി അവൾ കവാടത്തിൽകൂടി റോഡിലേക്കിറങ്ങും. സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു വീട്ടിലേക്കു മടങ്ങും.
പക്ഷെ അവൾ പിന്നെയും നടക്കുകയാണ്. കുറെ കഴിഞ്ഞ് അവൾ വീണ്ടും എന്റെ മുമ്പിൽ എത്താറായി. അവളുടെ വേഗത കുറഞ്ഞു തുടങ്ങി. കാലുകൾ തട്ടി മിഡി ഒച്ചവയ്ക്കുന്നില്ല. ഒരു നിമിഷം എന്തോ ആലോചിക്കുന്നപോലെ അവൾ ഒന്നു പരുങ്ങി. പിന്നെ അർജുൻ ഇരുന്ന ബെഞ്ചിൽ വലത്തേ അറ്റം അവൾ ഇരുന്നു. ദൂരേന്നു പറന്നുവന്ന കൊക്ക്, വയൽ വരമ്പിൽ ഇറങ്ങി, തല അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുന്ന പോലെ അവൾ അനങ്ങി ഇരുന്നു. ഇടക്കിടക്ക് അവൾ മുടി വീശി. വെരി ലവ്‌ലി, ആൻഡ് ലിവ്‌ലി ഗേൾ…
പെട്ടന്നൊരു നടത്തക്കാരൻ കൂട്ടത്തിൽനിന്നും തിരിഞ്ഞ് അവളുടെ മുന്നിൽ നിന്നു. അവർ സംസാരിച്ചു പൊട്ടിച്ചിരിച്ചു. പിന്നെ കൈ കൊടുത്തു അവൻ നടത്തം പുനരാരംഭിച്ചു.
നെഞ്ചിൽ ഒരു വല്ലാത്ത അസ്വസ്ഥത. തോന്നി അർജുന് തൻൻ്റേതെന്നു മനസ്സിൽ സങ്കൽപ്പിച്ച അവൾ വേറൊരാളോട് ഇത്രയും അടുത്തുപെരുമാറുമ്പോൾ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ.
‘ശ്ശേ..ശ്ശേ…ഇതിന്റെ പേരല്ലേ അസൂയ? അതൊരു നല്ല വികാരമല്ല…എല്ലാരും മനുഷ്യരല്ലേ? എന്റെ വീക്ഷണം ഒരിക്കലും മയോപിക് ആകരുത്.’
അവൾ പെട്ടന്ന് അവനെ നോക്കി
‘‘ഹെല്ലോ?’ ‘ അർജുൻ റെസ്പോണ്ടു് ചെയ്തു.
‘‘ഹെല്ലോ? :’’ അവൾ പറഞ്ഞു.
”ഐ ഹാവ് കൊയിറ്റ് ഒഫൺ സീൻ യു ഹിയർ.”
”ഹാ ഇവിടെ ഞാൻ സ്ഥിരം നടക്കാൻ വരാറുണ്ട്.”
‘‘അപ്പം മലയാളിയാണ് അല്ലെ?’’
‘‘അതേ, മലയാളിയാണ്.”
Jeevikuvanel avre pole jeevikanam
അതെ
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക
All the best
Thanks
nannaayittundu, othiri ishtappettu
avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂
Thanks