രാവിലെ ഉണര്‍ന്നു ഉമ്മറത്ത് വന്നപ്പോള്‍ മുറ്റത്തെ പുല്ലെല്ലാം പിഴുത് മുറ്റം പഴയതു പോലെയാക്കിയിരിക്കുന്നു..ഇന്നലെ രാവിലെ ഇറങ്ങി പോവുമ്പോള്‍ മുറ്റം നിറയേ പുല്ല് നിറഞ്ഞിരുന്നു
വീടിന്‍റെ അകവും പഴയതു പോലെ വൃത്തിയാക്കിയിട്ടുണ്ട്…
അത്ഭുതത്തോടെ ഞാന്‍ അമ്മയുടെ മുറിയില്‍ പോയി നോക്കി..നേഴ്സ് ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്നു…അമ്മ കിടന്നിടത്തു തന്നെയുണ്ട്…ഉറക്കമാണെന്ന് തോന്നുന്നു…
പോയി കുളിച്ചിട്ടു വരുമ്പോള്‍ ഊണ്‍ മേശയില്‍ പാത്രങ്ങള്‍ മൂടി വച്ചിട്ടുണ്ട്. തുറന്നു നോക്കിയപ്പോള്‍ പുട്ടും കടലക്കറിയും ചായയും..
അമ്മേ….ഞാന്‍ വിളിച്ചപ്പോള്‍,ആ നേഴ്സിറങ്ങി വന്നു..അമ്മ ഉറങ്ങുകയാ അത് നിങ്ങള്‍ക്കുള്ളത് തന്നെയാ കഴിച്ചോന്നും പറഞ്ഞവള്‍ അകത്തേക്ക് പോയി…
ആരാവും ഇതു ചെയ്തെന്നോര്‍ത്തപ്പോള്‍ ഒരുത്തരവും കിട്ടിയില്ല ..
നല്ല രുചിയുണ്ട് എല്ലാത്തിനും…കൊതിയോടെ കഴിച്ചു…
അങ്ങനെ ആ ഹോം നേഴ്സിന്‍റെ കാലാവധി കഴിയാറായി..പറഞ്ഞ പണം അമ്മയുടെ കയ്യില്‍ ഇന്നലേയേ ഏല്‍പിച്ചിരുന്നു…
പോവട്ടെ നാശം…അമ്മയ്ക്ക് കാലിനിത്തിരി നീരുണ്ട് ചെറുതായ് നടന്നു തുടങ്ങണം എന്നും പറഞ്ഞിട്ടുണ്ട് ഡോക്ടര്‍ ..ഒരു ഊന്നു വടി കൊണ്ടു കൊടുത്തിരുന്നു ഇന്നലെ…ഇപ്പോള്‍ നാലു ദിവസമായ് വീട്ടീന്നാ ഭക്ഷണം കഴിക്കുന്നത്..പകല്‍ കുളിച്ചിട്ടു വരുമ്പോഴേക്കും മേശമേല്‍ എല്ലാം ശരിയാക്കി വച്ചിട്ടുണ്ടാവും..
ഉച്ചയ്ക്ക് വീട്ടിലേക്ക് പോവാറില്ല…
രാത്രിക്കുള്ളത് പാത്രത്തിലടച്ചു വെച്ചിട്ടുണ്ടാവും…
നല്ല രുചിയുള്ള ഭക്ഷണം ..പക്ഷേ അതിന് അമ്മയുടെ കൈപുണ്യമല്ല…
ആരാണത് പാകം ചെയ്യുന്നതെന്ന് ചോദിച്ചിട്ട് അമ്മയൊട്ടു പറയുന്നതുമില്ല…