അഹം 15

അവസരത്തില്‍ നന്നായി രണ്ടു വാക്ക് പറയുകേം ചെയ്തു…
പലരും എന്നെ ”അഹങ്കാരീന്നാ ” വിളിച്ചത്…അതും പലരും കേള്‍ക്കുന്നുമുണ്ടായിരുന്നു…

ഒന്നിലും ഞാന്‍ തളര്‍ന്നില്ല…
ഒരും ഹോം നേഴ്സിനെ കൊണ്ടുവരാനായ് അതിന്‍റെ ഓഫീസുമായ് ബന്ധപ്പെട്ടു…
പതിനയ്യായിരം രൂപ മുതല്‍ ഇരുപതിനായിരം രൂപ വരേയാ മാസ ശമ്പളം ചോദിച്ചത് മിക്ക ഏജന്‍സികളും…
ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുപതിനായിരം രൂപാ തോതില്‍ സമ്മതിക്കേണ്ടി വന്നു …മൂന്നു മാസത്തേക്ക് മതിയല്ലോ..
അപ്പോഴേക്കും അമ്മ എഴുന്നേറ്റ് നടക്കുമെന്നും ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി…

അമ്മയുടെ കാര്യം മാത്രാ നോക്കേണ്ടതുള്ളൂ എന്നു എഴുതി ഒപ്പിട്ടു കൊടുക്കേണ്ടതായും വന്നു…….ആ വന്നു കേറിയ ആ ഹോം നേഴ്സിനാണേല്‍‍ മുടിഞ്ഞ അഹങ്കാരവും…ഒന്നും അങ്ങോട്ട് പറയാന്‍ പാടില്ല..അവളുടെ ഇഷ്ടം പോലെയാ അമ്മയുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്…….
അമ്മ അതില്‍ പരാതിയൊന്നും പറയാത്തതിനാല്‍ ഞാനും മൗനം പാലിച്ചു…

എന്‍റെ കാര്യമാ കഷ്ടത്തിലായത്..
വീട്ടീന്നാണേല്‍ ഭക്ഷണവും കിട്ടുന്നില്ല ഒരു സ്വാതന്ത്ര്യവുമില്ല…
അവളകത്തുള്ളപ്പോള്‍ അതിനകത്തൂടെ നടക്കാനൊന്നും പാടില്ല പോലും…ഈ ശല്യത്തെ മൂന്നു മാസമല്ലേ സഹിക്കേണ്ടതുള്ളൂ എന്നാശ്വസിക്കാന്‍ ശ്രമിച്ചു…പലതും പഠിച്ചു ..
ഹോട്ടല്‍ ഭക്ഷണം കഴിച്ചു വയറും ചീത്തയായി..ശരീരവും ക്ഷീണിച്ചു..
ഒരു മാസം കഴിയുമ്പോഴേക്കും അമ്മ അടിച്ചും തുടച്ചും വൃത്തിയോടെ സൂക്ഷിച്ചിരുന്ന വീട് ആള്‍ത്താമസമില്ലാത്ത വീടു പോലെയായി…..

ആ ഹോം നേഴ്സാണേല്‍ അവളുടെ തരികിട പണി കഴിഞ്ഞാല്‍ ബാക്കി നേരം മുഴുവന്‍ ഫോണില്‍ കളിച്ചോണ്ടിരിക്കും…അതൊക്കെ കാണുമ്പോള്‍ ശരിക്കും കലി കേറുമെങ്കിലും അമ്മയൊന്ന് ശരിയാവാതെ എങ്ങനേയാ