നോക്കാറുണ്ട്…ദാവണിയൊക്കെ ചുറ്റി നീണ്ട മുടി അഴിച്ചിട്ട് നല്ല സുന്ദരിയായിട്ടുണ്ട് പെണ്ണ്..
ഓ…എന്തുണ്ടായിട്ടും എന്താ എന്‍റത്രേം പണമില്ലല്ലോന്നോര്‍ത്ത് പലപ്പോഴും ആശ്വസിക്കേണ്ടി വന്നു എനിക്ക്…
അപ്പോഴും മനസ്സ് പറഞ്ഞത്
ഹോ…അവള്‍ക്കിത്രേം സൗന്ദര്യമുണ്ടായിരുന്നോ…?
എങ്കിലും ഏതോ ഊരും പേരുമില്ലാത്ത ഒരു ഓട്ടോക്കാരന്‍റെ കൊച്ചിനേം നോക്കി ഇനിയുള്ള കാലം കഴിയണം…
അങ്ങനെയുള്ളതിനെന്തിനാ ഇത്രേം സൗന്ദര്യം….
ചിന്തകള്‍ കാടുകയറാന്‍ വിടാതെ ഞാനെന്‍റെ ലോകത്തേക്ക് തിരികേ വന്നു….
എന്നും അവളെ ഞാന്‍ കാണുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും അവളെന്‍റെ മുഖത്തേക്ക് നോക്കിയിരുന്നില്ല….
ഓ…അതിനെ ആര്‍ക്കു വേണം….!
അങ്ങനെ ആശ്വസിച്ചു…
ആയിടയ്ക്ക് അമ്മയൊന്ന് വഴുതി വീണു….
ആശുപത്രിയില്‍ എങ്ങനേയോ എത്തിച്ചു…കാലിന്‍റെ എല്ലിനു പൊട്ടലുണ്ട്…പ്രായമായതിനാല്‍ ഓപ്പറേഷനിലൂടെ സ്റ്റീല്‍ കമ്പി ഇടേണ്ടിയും വന്നു….
അമ്മ പറഞ്ഞത് എന്‍റെ സ്വഭാവം കാരണമാ ആരും ഞങ്ങളുടെ വീട്ടിലേക്ക് വരാത്തതെന്നായിരുന്നു .
അതു ശരിയായിരുന്നു…. ഞങ്ങളുടത്രേം പണമില്ലാത്തവരായിരുന്നു ബന്ധുക്കളിലധികവും…
എല്ലാവരും വരുന്നത് അമ്മയുടെ കയ്യിലുള്ള പണത്തിന്‍റെ പങ്കു പറ്റാനാണെന്നും പറഞ്ഞ് ഞാനെല്ലാത്തിനേയും ഓടിച്ചു…പിന്നേയാ ആരും ആ വഴിയേ വരാതായത്…
അതു കാരണം ഇത്തവണ ഞാന്‍ ശരിക്കും കുടുങ്ങി…
ഭക്ഷണ കാര്യത്തിലും പിന്നെ….അമ്മയുടെ കാര്യങ്ങള്‍ നോക്കാനാവാത്തതിനാലും…
ബന്ധുക്കളില്‍ പലരേയും പോയി കണ്ടെങ്കിലും ആരും എന്നോട് യാതൊരു ദയയും കാട്ടിയില്ല എന്നുമാത്രോല്ലാ…കിട്ടിയ