ഞാനതിനോട് പോയി വല്ല ഓട്ടോയും നോക്കാന്‍ പറഞ്ഞു പാതി രാത്രിയില്‍ തന്നെ ഇറക്കി വിട്ടു…അമ്മ ഉണര്‍ന്നു ആരാണെന്ന് ചോദിച്ചതാ ഞാനെന്തോ കള്ളം പറഞ്ഞ് അമ്മയെ തിരിച്ചയച്ചു…
കുറേ കഴിഞ്ഞപ്പോള്‍ കരച്ചില്‍ കേട്ടു ആ വീട്ടീന്ന്.വാതില്‍ തുറന്നു നോക്കി..
ആരൊക്കെയോ ആ വീട്ടിലേക്ക് കയറി പോവുന്നത് കണ്ടു…
കിളവന്‍ ചത്തു കാണും…മതി അതെല്ലാം പോവുന്നത് തന്നെയാ നല്ലത്..ഒരു മാസത്തിലധികമായ് അങ്ങനെ കിടക്കുന്നതാ….
രാവിലെ ഉണര്‍ന്നു വണ്ടിയെടുത്ത് വീട്ടീന്നിറങ്ങി…രണ്ടു ദിവസം കഴിഞ്ഞേ പിന്നെ വീട്ടിലേക്ക് വന്നുള്ളൂ..
ആ വീട്ടിലേക്ക് നോക്കാറേ ഇല്ല സത്യത്തില്‍ …
ആ…എന്തായാലും ആ വീട്ടുകാരേക്കൊണ്ട് എനിക്കും അമ്മയ്ക്കും യാതൊരാവശ്യവുമില്ല..പിന്നേം പിന്നേം അങ്ങോട്ടു വാങ്ങിക്കൊണ്ടു പോവും എന്നെല്ലാതെ ഞാനും അമ്മയും ഒരാവശ്യവുമായ് ഇതുവരേ,ആ വീട്ടുമുറ്റത്തേക്ക് പോയിട്ടില്ല…ഇനിയൊട്ടു പോവാനും പോണില്ല …
മതി ഇനി ഒന്നും ചോദിച്ചു വരില്ലല്ലോ….?
അങ്ങനെ ആശ്വാസം കണ്ടെത്തി…
ദിവസങ്ങള്‍ ഓടി മറഞ്ഞു…
കല്യാണപ്രായമായെന് അമ്മ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്..പക്ഷേ മനസ്സിനിഷ്ടമായൊരാളെ ഇതുവരേ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല…വയസ്സ് ഇരുപത്തിയേഴാവുന്നു.
വരട്ടെ നോക്കാം…
അങ്ങനെ ഓരോ മോഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇടയിലൂടെ,നാളുകള്‍ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു…
പലപ്പോഴും രാവിലെ പോവുമ്പോള്‍ കാണാം വീണയേയും കുഞ്ഞിനേയും…അവള്‍ അതിനെ ഒക്കെത്തെടുത്ത് വച്ച് പറമ്പിലൂടെ കാക്ക ..പൂച്ച എന്നൊക്കെ പറഞ്ഞ് ഊട്ടുകയാവും…പലപ്പോഴും ആ കാഴ്ച കാണുമ്പോള്‍ ഞാന്‍ നിന്നു