പിന്നെ ആകെയുള്ളത് അമ്മയുടെ കൂട്ടായിരുന്നു….എല്ലായിടത്തും തനിച്ചായിരുന്നു പോയ് വന്നിരുന്നത്….
അമ്മയ്ക്ക് എവിടേക്കെങ്കിലും പോവാനാശയുണ്ടെന്നോ കൂടെ വരുന്നോ എന്നു പോലും ചോദിച്ചിട്ടില്ല ഇത്രനാളും…
അമ്മയുടെ ഇഷ്ടാനിഷ്ടങ്ങളൊന്നും എനിക്കറിയില്ല…പക്ഷേ എന്റിഷ്ടങ്ങളെല്ലാം അമ്മയ്ക്കറിയാം താനും…
വല്ലാത്തൊരു വിഷമം തോന്നി…
ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ പോലെ തോന്നി…
അല്ല താന്‍ ഒറ്റയ്ക്കു തന്നേയാ…
ഞാനായി പടുത്തുയര്‍ത്തിയൊരു ലോകം…അവിടെനിക്കു കൂട്ടിന് പണം മാത്രം മതിയായിരുന്നു ..
പക്ഷേ ഞാനിപ്പോള്‍ ആ ലോകത്തെ വെറുത്തു തുടങ്ങിയിരിക്കുന്നു..
എനിക്കിപ്പോള്‍ എന്തിനോടൊക്കെയോ കൊതി തോന്നി തുടങ്ങിയിരിക്കുന്നു…
വീണയോട് ഒരുവട്ടം മനസ്സു തുറന്ന് എന്തെങ്കിലും സംസാരിക്കണം…
അവള് കൊതിക്കുന്നതെല്ലാം വാങ്ങിക്കൊടുക്കണം…അവളുടെ മാലാഖ പോലുള്ള ആ കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കാനും കൊഞ്ചിക്കാനും കൊതി തോന്നുന്നു…
അമ്മയേയും, കൂടെ എല്ലാവരേയും കൂട്ടി ദൂരെ ദേശത്തെവിടേക്കെങ്കിലും
ഒരു യാത്ര പോവണം…പാട്ടു പാടി ആട്ടമാടി ചിരിച്ചു കളിച്ച് മനസ്സറിഞ്ഞ് സ്നേഹിക്കണം എല്ലാവരേയും …
അവരുടേയെല്ലാം മോഹങ്ങള്‍ നടത്തിക്കൊടുക്കണം…
സുജാത ചേച്ചിയുടെ കയ്യില്‍ ഒത്തിരി പണം വെച്ചു കൊടുക്കണം…അപ്പോള്‍ നിറഞ്ഞു വരുന്ന ആ മിഴികള്‍ ഒപ്പണം…
ആ മനസ്സിന്റെ അനുഗ്രഹം വാങ്ങണം..
പണമടക്കാനില്ലാത്തതിനാല്‍ ഓപ്പറേഷന് ടേബിളില്‍ കയറ്റാതെ മരണത്തിനും ജീവിതത്തിനും ഇടയില്‍ വേദനയാല്‍ പുളയുന്ന വീണയുടെ കൈകള്‍ പൊതിഞ്ഞു പിടിക്കണം…
ഞാനുണ്ട് കൂടെ എന്നു പറഞ്ഞാശ്വസിപ്പിക്കണം..
ഒന്നിനും വയ്യാല്ലോ….അവരെല്ലാം ഒരുപാട് അകലേയാ…ആരുടെ അടുത്തേക്കും എനിക്കു പോവാനാവുന്നില്ല…
സുജാത ചേച്ചിയുടെ കണ്ണീന്ന് മുറ്റത്തേക്ക് അടര്‍ന്നു വീണ നീര്ത്തുള്ളികളിലതാ തീ പടരുന്നു….വീണയും കരയുന്നുണ്ട്…..അതും കത്തുകയാ…
ആകെ പൊള്ളുന്നു ശരീരമാകെ തീ പടരുകയാ…
കസേരയില്‍ നിന്നും ചാടിയെഴുന്നേറ്റു…